കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ ഏറ്റവും ചൂടേറിയ നഗരങ്ങളില്‍ 15 എണ്ണവും ഇന്ത്യയില്‍

  • By Desk
Google Oneindia Malayalam News

നാഗ്പൂര്‍: വെള്ളിയാഴ്ച ഏറ്റവും ചൂട് രേഖപ്പെടുത്തിയ മേഖലകളില്‍ ഒന്ന് മധ്യ ഇന്ത്യയാണ്. എല്‍ദാര്‍ദോ വെബ്‌സൈറ്റില്‍ രാത്രി 7. 30ന് രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ 15 നഗരങ്ങളില്‍ ലോകത്തിലെ ഏറ്റവും കൂടിയ ചൂടാണ് ഇന്നലെയുണ്ടായത്. മധ്യ ഇന്ത്യയിലും സമീപ പ്രദേശങ്ങളിലെയും കണക്കെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ചൂട് 46.6 ഡിഗ്രി സെല്‍ഷ്യസോടെ മധ്യപ്രദേശിലെ ഖാര്‍ഗോണിലാണ്.

കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത ദൃശ്യങ്ങള്‍ പുറത്ത്; രാഷ്ട്രീയ നേതാക്കള്‍ ബൂത്തില്‍ കയറി, വന്‍ വിവാദം!!കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത ദൃശ്യങ്ങള്‍ പുറത്ത്; രാഷ്ട്രീയ നേതാക്കള്‍ ബൂത്തില്‍ കയറി, വന്‍ വിവാദം!!

46.4 ഡിഗ്രി സെല്‍ഷ്യസ് ചൂടോടെ വിദര്‍ഭയിലെ അകോലയാണ് രണ്ടാം സ്ഥാനത്ത്. 15 നഗരങ്ങളില്‍ 9 എണ്ണം മഹാരാഷ്ട്രയിലാണ്, മൂന്നെണ്ണം മധ്യപ്രദേശില്‍, രണ്ടെണ്ണം ഉത്തര്‍പ്രദേശ്, ഒരെണ്ണം തെലങ്കാന എന്നിങ്ങനെയാണെന്ന് വെബ്‌സൈറ്റില്‍ പറയുന്നു. 45.2 ഡിഗ്രി സെല്‍ഷ്യസുമായി നാഗ്പൂര്‍ ലോകത്തിലെ ചൂടേറിയ ഒന്‍പതാമത്തെ നഗരമാണ്. റീജ്യണല്‍ മീറ്ററോളജിക്കല്‍ സെന്ററിന്റെ കണക്കനുസരിച്ച് ഈ സീസണിലെ ഏറ്റവും കൂടുതല്‍ ചൂടും മേഖലയിലെ ചൂടേറിയ ആറാമത്തെ നഗരവുമാണ് നാഗ്പൂര്‍. അതായത് സാധാരണ ഊഷ്മാവിനേക്കാള്‍ മൂന്ന് ഡിഗ്രി കൂടുതല്‍.

summer-hot-2

വിദര്‍ഭ മേഖലയില്‍ 45 ഡിഗ്രി സെല്‍ഷ്യല്‍സ് കടന്ന മറ്റു നഗരങ്ങള്‍ അമരാവതി, ബ്രഹ്മപുരി, ചന്ദ്രപൂര്‍, വാര്‍ധ എന്നിവയാണ്. നഗരത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള ഗോജ്‌റ കുളത്തിലെ കഠിനമായ ചൂട് കാരണം ചുരുങ്ങിയത് 9 പക്ഷികള്‍ ചത്തതായി വൈല്‍ഡ് ലൈഫ് എന്‍ജിഒ ആയ ചന്ദ്രാപൂരിലെ ഹാബിറ്ററ്റ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വലിയ തോതിലുള്ള കല്‍ക്കരി ഖനനവും പവര്‍ പ്ലാന്റുകളും മറ്റു വ്യവസായ ശാലകളുമാണ് പ്രദേശത്ത് ചൂട് കൂടാന്‍ കാരണമെന്ന് സംഘടനയുടെ പ്രസിഡന്റ് ദിനേശ് കട്ടേ കുറ്റപ്പെടുത്തി. കുളത്തിന് സമീപം അപൂര്‍വമായ നിരവധി പക്ഷികളാണ് ചത്തു കിടന്നത്. പല പക്ഷികളെയും രക്ഷിക്കാന്‍ ശ്രമം നടത്തിയെന്നും ഇക്കാര്യം വനം വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വരുന്ന 5 ദിവസം വിദര്‍ഭ ജില്ലയിലെ അകോല അടക്കം അമരാവതി, ചന്ദ്രപൂര്‍, നാഗ്പൂര്‍, യവത്മല്‍, വാര്‍ധ എന്നിവിടങ്ങളില്‍ തുടര്‍ച്ചയായ ചൂടുകാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ കാലയളവില്‍ ജില്ലകളിലെ പരമാവധി ഊഷ്മാവ് 45 ഡിഗ്രി മുതല്‍ 47 ഡിഗ്രിയാണ് പ്രതീക്ഷിക്കുന്നത്. 1901ന് ശേഷം ഏറ്റവും ചൂടേറിയ വര്‍ഷമായി 2018നെയാണ് ഐഎംഡി പ്രഖ്യാപിച്ചത്. ഈ ഉഷ്ണ കാലത്ത് മധ്യഇന്ത്യയിലെ നഗരങ്ങളിലെ ചൂട് സാധാരണയില്‍ നിന്നും 5 മടങ്ങായി വര്‍ധിക്കുമെന്നും ഐഎംഡി പറയുന്നു.

English summary
World's 15 hotest cities in India including Gurgaon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X