കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ ഏറ്റവും വലിയ ആരാധനാലയം ബംഗാളില്‍ ഒരുങ്ങുന്നു: പിന്നില്‍ ഫോർഡിന്റെ കൊച്ചുമകനും

Google Oneindia Malayalam News

കൊല്‍ക്കത്ത: ലോകത്തിലെ ഏറ്റവും വലിയ ആരാധനാലയമാവാനൊരുങ്ങി ബംഗാളില്‍ മായാപൂരില്‍ നിർമ്മാണത്തിലിരിക്കുന്ന 'ടെമ്പിള്‍ ഓഫ് വേദിക് പ്ലാനറ്റോറിയ'. താജ്മഹലിനേക്കാളും വത്തിക്കാനിലെ സെന്റ് പോൾസ് കത്തീഡ്രലിനേക്കാളും വലിപ്പമുള്ള ക്ഷേത്രമാണ് ഇവിടെ നിർമ്മിക്കുന്നത്. കോവിഡ് -19 മഹാമാരി മൂലമുണ്ടായ രണ്ട് വർഷത്തെ കാലതാമസത്തിന് ശേഷം 2024 ൽ ക്ഷേത്രം ഉദ്ഘാടനം ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഇതോടെ നിലവില്‍ ലോകത്തെ ഏറ്റവും വലിയ ക്ഷേത്രമായി കംബോഡിയയിലെ 12-ാം നൂറ്റാണ്ടിൽ നിർമ്മിച്ച 400 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന അങ്കോർ വാട്ട് ക്ഷേത്ര സമുച്ചയത്തെ പിന്തള്ളി നദിയ ജില്ലയിലെ ഈ ക്ഷേത്രം മാറും.

ദില്‍ഷ അങ്ങനെ പറഞ്ഞിട്ടില്ല: റോബിന്‍ പറഞ്ഞത് പച്ചക്കള്ളം; ആഞ്ഞടിച്ച് ദില്‍ഷയുടെ സഹോദരിമാർദില്‍ഷ അങ്ങനെ പറഞ്ഞിട്ടില്ല: റോബിന്‍ പറഞ്ഞത് പച്ചക്കള്ളം; ആഞ്ഞടിച്ച് ദില്‍ഷയുടെ സഹോദരിമാർ

കൃഷ്‌ണ ഭക്തരുടെ അന്താരാഷ്‌ട്ര സംഘടനയാണ്‌ (ഇസ്‌കോണ്‍) ഇവിടുത്തെ ആത്മീയപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. ക്ഷേത്ര നിർമ്മാണവും ഇവരുടെ മേല്‍ നോട്ടത്തിലാണ്. "പ്രധാനമായ ജോലികൾ പൂർത്തിയായി, ഇപ്പോൾ ക്ഷേത്രത്തിന്റെ തറയുടെ ഫിനിഷിംഗ് ജോലികൾ പുരോഗമിക്കുകയാണ്. ഒരേ സമയം 10,000 പേർക്ക് ഒരുമിച്ച് ദർശനം നടത്താം. ക്ഷേത്രത്തിന്റെ തറ ഒരു ഫുട്ബോൾ മൈതാനത്തേക്കാൾ വലുതാണ്, "ഇസ്കോൺ കൊൽക്കത്ത വൈസ് പ്രസിഡന്റും വക്താവുമായ രാധാരാമൻ ദാസ് പറഞ്ഞു.

iskon

ഇതിഹാസ തുല്യനായ വ്യവസായി ഹെൻറി ഫോർഡിന്റെ കൊച്ചുമകനും ഫോർഡ് മോട്ടോഴ്‌സിന്റെ അനന്തരാവകാശിയുമായ ആൽഫ്രഡ് ഫോർഡാണ് പദ്ധതിയുടെ ചെയർമാൻ. ഫ്ലോറിഡയിൽ നിന്ന് മായാപൂരിലേക്കുള്ള ആൽഫ്രഡിന്റെ ആത്മീയ യാത്ര ഏറെ കൌതുകം നിറഞ്ഞതുമാണ്. നിലവില്‍ ഇസ്‌കോണ്‍ ചെയര്‍മാനായ അദ്ദേഹം 1975ലാണ് ഇസ്‌കോണ്‍ അംഗമാകുന്നത്. ഇസ്‌കോണ്‍ സ്ഥാപകനായ ശ്രീല പ്രഭുപദയുടെ അനുയായിയായ അദ്ദേഹം പിന്നീട് അംബരീഷ് ദാസ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. മായാപുരിനെ ഇസ്‌കോണിന്റെ ആസ്ഥാനമാക്കി മാറ്റുകയെന്ന പ്രഭുപദയുടെ ലക്ഷ്യം മുന്‍നിർത്തി ആല്‍ഫ്രഡ് ഫ്രോഡ് 30 ദശലക്ഷം ഡോളര്‍ ഇതിനായി സംഭാവന ചെയ്യുകയും ചെയ്തു.

ക്ഷേത്രത്തിനായുള്ള സംഭാവനകൾ ശേഖരിക്കുന്നതിനായി ആല്ഫ്രഡ്‍ ഫോർഡ് ലോകമെമ്പാടും സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്. . ഗംഗാ നദീ തീരത്തൊരുങ്ങുന്ന നിര്‍മ്മിതിയിലൂടെ ഭാരതത്തിന്റെ വേദ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ചുള്ള അറിവ് എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ഇസ്‌കോണ്‍ ലക്ഷ്യമിടുന്നത്. ഗംഗ നദിയുടെയും ജലംഗി നദിയുടെയും സംഗമ തീരത്താണ്‌ മായാപൂര്‍ നഗരം സ്ഥിതി ചെയ്യുന്നത്‌. കൃഷ്‌ണന്റെ അവതാരമാണന്ന്‌ കരുതപ്പെടുന്ന ചൈതന്യ മഹാപ്രഭുവിന്റെ ജന്മസ്ഥലമെന്ന പേരിലും ഇവിടം അറിയപ്പെടുന്നു.

English summary
World's Biggest House of Worship Under Construction in Bengal: Behind Ford's Grandson
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X