മോഡിയെ പിടിയ്ക്കാന്‍ ക്ഷേത്രവുമായി നിതീഷ്
പട്‌ന: അമേരിക്കയെപോലും വെല്ലുവിളിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ നിര്‍മ്മിയ്ക്കാന്‍ നരേന്ദ്രമോഡി ശ്രമിച്ചാല്‍ കൈയ്യും കെട്ടി നോക്കിയിരിയ്ക്കാന്‍ ബീഹാര്‍മുഖ്യമന്ത്രി നിതീഷ്‌കുമാറിന് കഴിയുമോ. മോഡിയും നിതീഷ്‌കുമാറും തമ്മിലുള്ള രസതന്ത്രവും ഗണിതവുമൊക്കെ നോക്കിയാല്‍ തന്നെ ഉടന്‍ പ്രവചിയ്ക്കാനാവും മോഡിയ്ക്കുള്ള പണി നിതീഷ് കൊടുക്കുമെന്ന്. ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ബീഹാറില്‍ നിര്‍മ്മിച്ചുകൊണ്ടാണ് മോഡിയോട് നിതീഷ് മധുരമായി പ്രതികാരം ചെയ്യുന്നത്. 500 കോടി രൂപചെലവഴിച്ചാണ് വിരാട് രാമയാന്‍ മന്ദിര്‍ നിര്‍മ്മിയ്ക്കുന്നത്.
ഗുജറാത്തില്‍ നദിയുടെ മധ്യത്തില്‍ ഇന്ത്യയുടെ ഉരുക്ക് മനുഷ്യന്‍ സര്‍ദാര്‍വല്ലഭായ് പട്ടേലിന്റെ പ്രതിമയാണ് നരേന്ദ്രമോഡി നിര്‍മ്മിയ്ക്കുന്നത്. പൂര്‍ണമായും ഇരുമ്പില്‍ നിര്‍മ്മിയ്ക്കുന്ന ഈ പ്രതിമയ്ക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കുമ്പോള്‍ സ്റ്റാചു ഓഫ് ലിബര്‍ട്ടിയെക്കാള്‍ ഉയരമുണ്ടാകും.2074 കോടി രൂപ ചെലവിട്ടാണ് പ്രതിമ നിര്‍മ്മിയ്ക്കുന്നത്.

പട്‌നയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ മൊതിഹരി ജില്ലയിലാണ് രാമക്ഷേത്രം നിര്‍മ്മിയ്ക്കുന്നത്. ക്ഷേത്രത്തിന്റെ മാതൃക നിതീഷ്‌കുാമര്‍ തന്നെ ഉദ്ഘാടനം ചെയ്തു. അഞ്ച് വര്‍ഷത്തിനുള്ളില്‍ അന്പലം പൂര്‍ത്തിയാക്കാനാണ് നീക്കം. 400 അടി ഉയരത്തിലാണ് ക്ഷേത്രം നിര്‍മ്മിയ്ക്കുന്നത്.
190 ഏക്കര്‍ ഭൂമിയില്‍ 5 നിലകളിലായി 18 ക്ഷേത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്ഷേത്രം. രാമനനെക്കൂടാതെ ശ്രീകൃഷ്ണന്‍, ശിവന്‍ എന്നിവരുടെ പ്രതിഷ്ഠയും ക്ഷേത്രത്തില്‍ ഉണ്ടാകും. രാജ്യത്തുടനീളമുള്ള ജനങ്ങളില്‍ നിന്ന് പണം സ്വരൂപിച്ചാണ് ക്ഷേത്രം നിര്‍മ്മിയ്ക്കുന്നത്. രാമലക്ഷ്മണന്‍മാരാണ് മുഖ്യപ്രതിഷ്ഠ. മോഡി-നിതീഷ് പോര് മുറുകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയും, ഏറ്റവും വലിയ ഹിന്ദുക്ഷേത്രവും ഇന്ത്യക്ക് സ്വന്തമാകുമെന്ന് സാരം.












Click it and Unblock the Notifications