കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പാണ് ഇന്ത്യയിലേത്; കാരണം അറിയാം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ലോകത്തിലെ ഏറ്റവും ചിലവേറിയ തിരഞ്ഞെടുപ്പാണ് ഇന്ത്യയിലേത്

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഏറ്റവും ചെലവേറിയ ഒരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. വടക്ക് ഹിമാലയന്‍ മേഖല മുതല്‍ തെക്ക് ഇന്ത്യന്‍ സമുദ്രം വരെയും പടിഞ്ഞാറ് താര്‍ മരുഭൂമി മുതല്‍ കിഴക്ക് സുന്ദര്‍ബാന്‍ നദീ തീരം വരെയുള്ള മേഖലകളില്‍ 6 ആഴ്ച നീളുന്ന വോട്ടെടുപ്പ് നടക്കും.

<strong>കോണ്‍ഗ്രസിന് 268 മണ്ഡലങ്ങളില്‍ ജയസാധ്യത, റണ്ണറപ്പ് മണ്ഡലങ്ങള്‍ പിടിക്കാന്‍ രാഹുല്‍!!</strong>കോണ്‍ഗ്രസിന് 268 മണ്ഡലങ്ങളില്‍ ജയസാധ്യത, റണ്ണറപ്പ് മണ്ഡലങ്ങള്‍ പിടിക്കാന്‍ രാഹുല്‍!!

ഏപ്രില്‍ 11ന് ആരംഭിച്ച് മെയ് 19ന് പൂര്‍ത്തിയാകുന്ന രീതിയിലാണ് ഇത്തവണ വോട്ടെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. ദില്ലി ആസ്ഥാനമായ സെന്റര്‍ മീഡിയ ഫോര്‍ സ്റ്റഡീസ് 500 കോടി രൂപയാണ് ലോക്‌സഭ തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി കണക്കാക്കിയിരിക്കുന്നത്. 2016ല്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചെലവായത് 6.5 ബില്യണ്‍ ഡോളറാണെന്ന് യുഎസ് തിരഞ്ഞെടുപ്പ് ചെലവുകള്‍ ട്രാക്ക് ചെയ്യുന്ന OpenSecrets.orgന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2014ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചെലവഴിച്ച തുകയായ 5 ബില്യണ്‍ ഡോളറിനേക്കാള്‍ 40 ശതമാനം വര്‍ധനവാണ് ഇത്തവണ വരാന്‍ പോകുന്നതെന്നും സിഎംഎസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് രാജ്യത്തെ 60 ശതമാനമാളുകളും ം ജനങ്ങളും ദിവസേന 3 ഡോളറില്‍ ജീവിക്കുന്ന രാജ്യത്ത് ഒരു വോട്ടര്‍ക്ക് ഏകദേശം 8 ഡോളറാണ് തിരഞ്ഞെടുപ്പ് ചെലവായി കണക്കാക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണം, യാത്ര, പരസ്യം എന്നിവയ്ക്കാണ് കൂടുതല്‍ തുക ചെലവായതെന്ന് സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് ചെയര്‍മാനും കേന്ദ്ര മന്ത്രി സഭയിലെ മുന്‍ ഉപദേശകനുമായ എന്‍ ഭാസ്‌കര റാവു പറയുന്നു

 ചെലവ് കൂടുതലെന്ന്

ചെലവ് കൂടുതലെന്ന്

2014നെ അപേക്ഷിച്ച് 2.5 ബില്യണ്‍ രൂപയില്‍ നിന്നും 50 ബില്ല്യണ്‍ രൂപയായാണ് സോഷ്യല്‍ മീഡിയ ചെലവ് ഉയര്‍ന്നതെന്നും റാവു കൂട്ടിച്ചേര്‍ത്തു. ഫീല്‍ഡ് ഇന്റര്‍വ്യു, ഗവണ്‍മെന്റ് ഡാറ്റ, കരാറുകള്‍, മറ്റ് ഗവേഷണങ്ങള്‍ മുതല്‍ സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും യാത്ര ചെയ്യാനുപയോഗിക്കുന്ന ഹെലികോപ്ടറുകള്‍, ബസ്സുകള്‍, തുടങ്ങിയവയുടെ ചെലവ് കണക്കാക്കുന്നതിന്റെ ചുമതല അദ്ദേഹത്തിന്റെ ഗ്രൂപ്പിനാണ്.
കൃത്യമായ കണക്ക് രേഖപ്പെടുത്താന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ മണ്ഡലങ്ങളുടെ വലിപ്പമനുസരിച്ചും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നതനുസരിച്ചും ചെലവുകളിലും വര്‍ധനവുണ്ടാകുന്നുവെന്ന് ഇന്ത്യന്‍ തിരഞ്ഞെടുപ്പിനെ നിരീക്ഷിക്കുന്ന കൊളംബിയ യൂനിവേഴ്‌സിറ്റി അധ്യാപകന്‍ സൈമണ്‍ ചൗച്ചാര്‍ഡ് പറയുന്നു.

വ്യത്യസ്തമായ വലിയ പുതിയ കാര്യങ്ങള്‍ ചെയ്യുന്നതാണ് നല്ലതെന്ന് പൊതുവെ ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്ക് ഒരു തോന്നലുണ്ട്. വോട്ടര്‍മാര്‍ക്ക് വേണ്ടി വെറുതെ കുറെ പണം ചെലവാക്കാനും കച്ചവടക്കാര്‍ക്ക് തന്റെ ഏതുതരത്തിലുമുള്ള പ്രചാരണ സാധനങ്ങളും വില്‍ക്കാന്‍ മാത്രമേ ഇതുവഴി സാധിക്കുകയുള്ളു. ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്ക് തോന്നുന്നത് 'നിങ്ങള്‍ക്ക് പുതിയ കാര്യങ്ങള്‍, മാന്യമായ കാര്യങ്ങള്‍, വലിയ കാര്യങ്ങള്‍, ഉച്ചത്തില്‍ കാര്യങ്ങള്‍ ചെയ്യാനുണ്ട്,' ചൗച്ചാര്‍ഡ് പറഞ്ഞു. 'വോട്ടര്‍മാര്‍ക്ക് പണം വിനിയോഗിക്കാന്‍ പറ്റുന്ന ഒരു കൂട്ടം പടിയാണിതുകൊണ്ടും, ഒരു പ്രചാരണത്തില്‍ ഉപയോഗപ്രദമായ എല്ലാ സാധനങ്ങളും വില്‍ക്കുന്നവരുമാണ്.'

വോട്ട് നേടാന്‍ ആടുകള്‍ സഹായിക്കുമോ?

വോട്ട് നേടാന്‍ ആടുകള്‍ സഹായിക്കുമോ?

545 സീറ്റുകളിലായി 8000ത്തിലധികം സ്ഥാനാര്‍ഥികള്‍ മത്സരത്തിനിറങ്ങുന്നതിനാല്‍ കനത്ത മത്സരമാണ് ഇത്തവണയുണ്ടാകുക. രഹസ്യ ബാലറ്റ് സംവിധാനമായതിനാല്‍ കൈക്കൂലി നല്‍കാനിവില്ലെന്ന് ഉറപ്പാണ്. ഇത്തരം അവസരത്തില്‍ സമ്മാനങ്ങള്‍ നല്‍കുന്നത് വഴി വോട്ടര്‍മാരെ സ്വാധീനിക്കാറാണ് പതിവെന്ന് ചൗച്ചാര്‍ഡ് പറയുന്നു.

 വോട്ടര്‍മാര്‍ക്ക് പാരിതോഷികങ്ങള്‍

വോട്ടര്‍മാര്‍ക്ക് പാരിതോഷികങ്ങള്‍

ബെര്‍ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ജെന്നിഫര്‍ ബസ്സെല്‍ നടത്തിയ സര്‍വേ അനുസരിച്ച് പണവും മദ്യവും അടക്കമുള്ള സമ്മാനങ്ങള്‍ നല്‍കാന്‍ ഇന്ത്യയിലെ 90 ശതമാനം രാഷ്ട്രീയ നേതാക്കള്‍ തയ്യാറാണെന്ന് പറയുന്നു. അരവ് യന്ത്രങ്ങള്‍, ടെലിവിഷനുകള്‍ മുതല്‍ ആടുകള്‍ വരെ ചില പ്രദേശങ്ങളില്‍ സമ്മാനമായി നല്‍കുന്നു. കഴിഞ്ഞ വര്‍ഷത്തെ കര്‍ണാടക തിരഞ്ഞെടുപ്പ് സമയം 1.3 ബില്യണ്‍ രൂപയുടെ അനധികൃത പണവും മദ്യവും മയക്കുമരുന്നും വരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തിരുന്നു.
ഇത്തരത്തിലുള്ള ചെലവുകളില്‍ അധികവും പരസ്യമായി വെളിപ്പെടുത്തില്ല. സ്ഥാനാര്‍ഥികള്‍ക്ക് പണം ചെലവഴിക്കാന്‍ നിയമപരമായി പരിമിതിയുള്ളപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അതില്ല. 2018 മാര്‍ച്ച് വരെ ഏറ്റവും വലിയ ദേശീയ പാര്‍ട്ടികള്‍ക്ക് ആകെ ലഭിച്ചത് 13 ബില്യണ്‍ രൂപയുടെ വരുമാനമാണ്.

 'കോഴിക്കറി വെച്ച് റാലി'

'കോഴിക്കറി വെച്ച് റാലി'

ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ റാലി നടത്താന്‍ വളരെയധികം താത്പര്യപ്പെടുന്നവരാണ്. പലപ്രദേശങ്ങളിലുള്ളവരെ ഒരു പ്രത്യേക കേന്ദ്രത്തില്‍ ഒന്നിപ്പിച്ച് വലിയൊരു ജനക്കൂട്ടത്തിന്റെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു. ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍, ചില രാഷ്ട്രീയക്കാര്‍ ബിരിയാണി അല്ലെങ്കില്‍ ചിക്കന്‍ കറി നിറച്ച ഭക്ഷണമടങ്ങിയ ഒരു ബോക്‌സ് വാഗ്ദാനം ചെയ്യുന്നു. ഒരു ശരാശരി പൗരനെ സംബന്ധിച്ചിടത്തോളം ഇത് വളരെ ചെലവേറിയതാണ്. ഇതിന് പുറമേയാണ് പടക്കങ്ങള്‍, കസേരകള്‍, മൈക്രോഫോണുകള്‍, ആളുകളെ കൊണ്ടുവരാനും തിരിച്ചെത്തിക്കാനുമുള്ള വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് ചെലവാകുന്ന പണം.

 ഡമ്മി സ്ഥാനാര്‍ത്ഥികള്‍

ഡമ്മി സ്ഥാനാര്‍ത്ഥികള്‍


വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നതും വോട്ടു വിഭജിക്കുന്നതിനും ഇടയാക്കുന്ന ഡമ്മി സ്ഥാനാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ തന്നെ താക്കീത് നല്‍കിയിട്ടുണ്ട്. ജനസംഖ്യ കൂടുതലുള്ള ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥിയുടെ ജാതി തിരിച്ചറിയുന്ന അല്ലെങ്കില്‍ ഗോത്രം തിരിച്ചറിയുന്ന രീതിയിലുള്ള പേരുകള്‍ ഡമ്മി സ്ഥാനാര്‍ഥികളെ തിരിച്ചറിയാന്‍ സഹായിക്കുന്നു. പ്രശസ്ത സ്ഥാനാര്‍ഥികള്‍ വരെ ഡമ്മി ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്. 2014 ല്‍, ചലച്ചിത്ര നടി ഹേമമാലിനിക്കെതിരെ മറ്റു രണ്ട് ഹേമമാലിനികള്‍ മത്സരിച്ചിരുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷേ ഡമ്മി സ്ഥാനാര്‍ഥികള്‍ പോലും വളരെ ചെലവേറിയതാണ്. 2016 ല്‍ ഇന്ത്യാ ടുഡേ മാസിക നടത്തിയ അന്വേഷണ പ്രകാരം ഒരു ഡമ്മി സ്ഥാനാര്‍ഥിക്ക് 120 ദശലക്ഷം രൂപ വരെ ചെലവായതായി പറയുന്നു. ഒരു സ്ഥാനാര്‍ഥിക്ക് തിരഞ്ഞെടുപ്പില്‍ ചിലവഴിക്കാവുന്ന തുകയ്ക്ക് പരിധിയുള്ളതിനാല്‍ ഇത് മറികടക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളടക്കം ഡമ്മി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നു.

ബ്രാന്‍ഡ് ബില്‍ഡിംഗ്

ബ്രാന്‍ഡ് ബില്‍ഡിംഗ്


ടി.വി. ചാനലുകളിലും പത്രങ്ങളിലും പരസ്യങ്ങള്‍ക്ക് ഇടം സംഘടിപ്പിക്കുന്ന കമ്പനിയായ സെനിത് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരസ്യത്തിന് മാത്രം 26 ബില്യണ്‍ രൂപയാണ് ചെലവഴിക്കുന്നത്. 2014ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ട് പ്രധാന പാര്‍ട്ടികള്‍ ചെലവഴിച്ചതായി കണക്കാക്കിയ 12 ബില്ല്യണിനേക്കാള്‍ ഇരട്ടിയാണ് ഇത്. ഫെബ്രുവരിയില്‍ നമോ ടീഷര്‍ട്ടിന്റെ പ്രചരണത്തിനായി ഫേസ്ബുക്കില്‍ മാത്രം പരസ്യം ചെയ്യാന്‍ ചെലവായത് 40 ദശലക്ഷം രൂപയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
World's costly election in india, reasons are here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X