ലോകത്തിലെ ഏറ്റവും വേഗതയേറിയ സൈക്കിളുകള്‍ ഇനി ഇന്ത്യയിലും
ദില്ലി: ലോകത്തിലെ ഏറ്റവും കൂടുതല്‍ ബൈക്കുകള്‍ വിറ്റഴിക്കപ്പെടുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയിലേക്ക് ഏറ്റവും വേഗതയേറിയ സൈക്കിളുകളും കടന്നുവരികയാണ്. ഏകദേശം 70 കിലോമീറ്റര്‍ സ്പീഡില്‍ പറക്കുന്ന പ്രോപ്പല്‍ അഡ്വാന്‍സഡ് എസ് എല്‍ സീറോ സൈക്കളിളുകളാണ് ഇന്ത്യന്‍ റോഡുകള്‍ കീഴടക്കാനെത്തുന്നത്. എന്നാല്‍ എല്ലാവര്ക്കും എളുപ്പം സ്വന്തമാക്കാവുന്ന വിലയല്ല സൈക്കളിന്.
10.6 ലക്ഷം രൂപയാണ് സൈക്കളിന് ഇന്ത്യയില്‍ വില നിശ്ചയിച്ചിരിക്കുന്നത്. വില കൂടാന്‍ കാരണവുമുണ്ട്. ഫോര്‍മുല വണ്‍ റൈസിങ്ങ് കാറുകളുടെ ബോഡി നിര്‍മ്മിക്കുന്ന കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് സൈക്കളിന്റെ ഭാഗങ്ങള്‍ നിമിച്ചിരിക്കുന്നത്. ഇവ തായ്വാനില് നിന്നും ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്യാനാണ് പരിപാടിയെന്ന് ജെയിന്റ് െൈബസിക്കിള് അധികൃതര്‍ പറഞ്ഞു.

സാഹസിക സൈക്കിള്‍ മത്സരമായ ടൂര്‍ ഡി ഫ്രാന്‍സില്‍ ഉപയോഗിക്കുന്ന തരത്തില്‍ 22 ഗിയറുകളിലാണ് സൈക്കിള്‍ പ്രവര്‍ത്തിക്കുന്നത്. മുംബൈ, ന്യൂഡല്‍ഹി, ഹൈദരാബാദ്, ചത്തീസ്ഗണ്ഡ്, ചെന്നൈ, എന്നിവിടങ്ങളില്‍ സൈക്കിളുകള്‍ക്കായി പുതിയ ഷോറൂമുകള്‍ തുറക്കുന്നുണ്ട്. പൂനെ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ ഔട്ട്ലേറ്റുകള്‍ കൂടാതെയാണ് ഇത്.
ബൈക്കുകള്‍ക്കാണ് ഇന്ത്യയില്‍ പ്രാധാന്യമുള്ളതെങ്കിലും സൈക്കിളുകളും വിപണി കീഴടക്കുമെന്നാണ് വിതരണക്കാരുടെ പ്രതീക്ഷ. എന്നാല്‍ ഇത്രയും വിലകൂടിയ സൈക്കിളുകള്‍ മാര്‍ക്കറ്റില്‍ എത്രമാത്രം സ്വാധീനം നേടുമെന്ന കാര്യത്തില്‍ ബിസിനസ് വിഗദ്ധര്‍ക്ക് സംശയമുണ്ട്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications