കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ ഏറ്റവും വേഗതയേറിയ സൈക്കിളുകള്‍ ഇനി ഇന്ത്യയിലും

  • By Gokul
Google Oneindia Malayalam News

ദില്ലി: ലോകത്തിലെ ഏറ്റവും കൂടുതല്‍ ബൈക്കുകള്‍ വിറ്റഴിക്കപ്പെടുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയിലേക്ക് ഏറ്റവും വേഗതയേറിയ സൈക്കിളുകളും കടന്നുവരികയാണ്. ഏകദേശം 70 കിലോമീറ്റര്‍ സ്പീഡില്‍ പറക്കുന്ന പ്രോപ്പല്‍ അഡ്‌വാന്‍സഡ് എസ് എല്‍ സീറോ സൈക്കളിളുകളാണ് ഇന്ത്യന്‍ റോഡുകള്‍ കീഴടക്കാനെത്തുന്നത്. എന്നാല്‍ എല്ലാവര്‍ക്കും എളുപ്പം സ്വന്തമാക്കാവുന്ന വിലയല്ല സൈക്കളിന്.

10.6 ലക്ഷം രൂപയാണ് സൈക്കളിന് ഇന്ത്യയില്‍ വില നിശ്ചയിച്ചിരിക്കുന്നത്. വില കൂടാന്‍ കാരണവുമുണ്ട്. ഫോര്‍മുല വണ്‍ റൈസിങ്ങ് കാറുകളുടെ ബോഡി നിര്‍മ്മിക്കുന്ന കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് സൈക്കളിന്റെ ഭാഗങ്ങള്‍ നിമിച്ചിരിക്കുന്നത്. ഇവ തായ്‌വാനില്‍ നിന്നും ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്യാനാണ് പരിപാടിയെന്ന് ജെയിന്റ് െൈബസിക്കിള്‍ അധികൃതര്‍ പറഞ്ഞു.

cycle-india

സാഹസിക സൈക്കിള്‍ മത്സരമായ ടൂര്‍ ഡി ഫ്രാന്‍സില്‍ ഉപയോഗിക്കുന്ന തരത്തില്‍ 22 ഗിയറുകളിലാണ് സൈക്കിള്‍ പ്രവര്‍ത്തിക്കുന്നത്. മുംബൈ, ന്യൂഡല്‍ഹി, ഹൈദരാബാദ്, ചത്തീസ്ഗണ്ഡ്, ചെന്നൈ, എന്നിവിടങ്ങളില്‍ സൈക്കിളുകള്‍ക്കായി പുതിയ ഷോറൂമുകള്‍ തുറക്കുന്നുണ്ട്. പൂനെ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ ഔട്ട്‌ലേറ്റുകള്‍ കൂടാതെയാണ് ഇത്.

ബൈക്കുകള്‍ക്കാണ് ഇന്ത്യയില്‍ പ്രാധാന്യമുള്ളതെങ്കിലും സൈക്കിളുകളും വിപണി കീഴടക്കുമെന്നാണ് വിതരണക്കാരുടെ പ്രതീക്ഷ. എന്നാല്‍ ഇത്രയും വിലകൂടിയ സൈക്കിളുകള്‍ മാര്‍ക്കറ്റില്‍ എത്രമാത്രം സ്വാധീനം നേടുമെന്ന കാര്യത്തില്‍ ബിസിനസ് വിഗദ്ധര്‍ക്ക് സംശയമുണ്ട്.

English summary
World’s fastest bicycle in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X