കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതി വെട്ടിപ്പ്; ലോകത്തിലെ ഏറ്റവും വലിയ ബ്രൂവര്‍ ദില്ലിയില്‍ നിരോധിച്ചു

Google Oneindia Malayalam News

ദില്ലി: നികുതി വെട്ടിപ്പിനെ തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ ബ്രൂവര്‍ ദില്ലിയില്‍ നിരോധിച്ചു. ആന്‍ഹ്യൂസര്‍-ബുഷ് ഇന്‍ബെവ് ഉള്‍പ്പെട്ട നികുതി വെട്ടിപ്പ് സംബന്ധിച്ച കേസ് ദില്ലി പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥനും വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സും പറയുന്നു. നികുതി വെട്ടിച്ച് ദില്ലി വിപണിയില്‍ ബിയര്‍ വില്‍പന നടത്തിയ ബ്രൂവറായ എബി ഇന്‍ബെവിനെ ജൂലൈയില്‍ പ്രാദേശിക അധികാരികള്‍ വിലക്കിയിരുന്നു.

കശ്മീരില്‍ കുട്ടികളെ അനധികൃതമായി തടങ്കലില്‍ വയ്ക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജികശ്മീരില്‍ കുട്ടികളെ അനധികൃതമായി തടങ്കലില്‍ വയ്ക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

ആരോപണം നിഷേധിച്ച കമ്പനി ഉത്തരവിന് അപ്പീല്‍ നല്‍കി. ബിയര്‍ നിര്‍മാതാക്കളായ എസ്എബി മില്ലര്‍ 2016 ല്‍ എബി ഇന്‍ബെവ് 100 ബില്യണ്‍ ഡോളറിന് വാങ്ങിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ആ വര്‍ഷം നഗരത്തിലെ ചില്ലറ വ്യാപാരികള്‍ക്ക് വിതരണം ചെയ്ത ബിയര്‍ കുപ്പികളില്‍ ഡ്യൂപ്ലിക്കേറ്റ് ബാര്‍കോഡുകള്‍ ഉപയോഗിച്ചു, ഇതുവഴി കുറഞ്ഞ നികുതി അടയ്ക്കാന്‍ സാധിച്ചു.

broovery

ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ ക്രിമിനല്‍ നിയമ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാരോപിച്ച് കമ്പനിക്കെതിരെയും പ്രാദേശിക ബാര്‍ ഔട്ട്ലെറ്റിനെതിരെയും തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ദില്ലി സര്‍ക്കാരിന്റെ നിരോധന ഉത്തരവില്‍ ആവശ്യപ്പെട്ടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിച്ച കേസില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന നടപടികള്‍ ഉണ്ടാകും ദില്ലിയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അനന്ത് കുമാര്‍ ഗുഞ്ചന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. കേസില്‍ അന്വേഷണം തുടരുകയാണെന്നും ഔപചാരികമായി രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് പൊലീസ് സ്വന്തം നിലയില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പോലീസ് അന്വേഷണ വാര്‍ത്ത ദില്ലിയിലെ കമ്പനിയുടെ ദുരിതങ്ങള്‍ക്ക് ആക്കം കൂട്ടും. നിരോധനം വഴി കമ്പനിക്ക് സാമ്പത്തിക പ്രത്യാഘാതം മാത്രമേയുള്ളൂ. എന്നാല്‍ പോലീസ് കേസ് കമ്പനിക്ക് വലിയ തലവേദനയാകും. മാത്രമല്ല കൂടുതല്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമെന്ന് നികുതി, മദ്യനിയമങ്ങള്‍ എന്നിവയില്‍ വിദഗ്ധനായ അഭിഭാഷകന്‍ സന്ദീപ് ചിലാന പറഞ്ഞു. സെപ്റ്റംബര്‍ ആറിന് പുറത്തിറക്കിയ സര്‍ക്കാര്‍ രേഖ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ദില്ലി ഭരണകൂടം കഴിഞ്ഞ മാസം പോലീസ് അധികൃതരോട് രേഖാമൂലം അഭ്യര്‍ത്ഥിച്ചിരുന്നു.

ജനപ്രിയ ബിയര്‍ ബ്രാന്‍ഡുകളായ ബഡ്വീസര്‍, ഹൊഗാര്‍ഡന്‍ എന്നിവ വില്‍ക്കുന്ന എബി ഇന്‍ബെവ് ഇന്ത്യയുടെ 7 ബില്യണ്‍ ഡോളറിന്റെ ബിയര്‍ വിപണിയില്‍ 17.5 ശതമാനം വിപണി വിഹിതം വഹിക്കുന്നതായി ഗവേഷണ സ്ഥാപനമായ ഐഡബ്ല്യുഎസ്ആര്‍ ഡ്രിങ്ക്‌സ് മാര്‍ക്കറ്റ് അനാലിസിസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
World's largest broower banned in Delhi after tax evassion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X