ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി കേന്ദ്രം.. ഓരോ കുടുംബത്തിനും 5 ലക്ഷം വീതം
Recommended Video

ദില്ലി: ആരോഗ്യസുരക്ഷയ്ക്ക് വന്‍ പദ്ധതിയുമായി അരുണ്‍ ജെയ്റ്റ്ലിയുടെ കേന്ദ്ര ബജറ്റ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആശുപത്രി വികസനം, വന്‍ ചികിത്സാ പദ്ധതികള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ആരോഗ്യരംഗത്ത് സമൂലമാറ്റത്തിന് തുടക്കമിടുന്ന പ്രഖ്യാപനം കേന്ദ്രം നടത്തിയിരിക്കുന്നത്. 5 ലക്ഷം വരെയുള്ള ആരോഗ്യപരിരക്ഷയാണ് ഓരോ കുടുംബത്തിനും സര്‍ക്കാര്‍ ഉറപ്പ് വരുത്തിയിരിക്കുന്നത്. രാജ്യത്തെ പത്ത് കോടി കുടുംബങ്ങളിലെ ഏകദേശം 50 കോടി ആളുകള്‍ക്കാണ് പദ്ധതി കൊണ്ട് ഗുണമുണ്ടാവുക. ദരിദ്ര കുടുംബങ്ങള്‍ക്കാണ് സര്‍ക്കാരിന്റെ പ്രത്യേക ആരോഗ്യ പദ്ധതി ഏറെ ഗുണം ചെയ്യുക.

ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ 24 മെഡിക്കല്‍ കോളേജുകളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ ആശുപത്രികള്‍ വികസിപ്പിച്ചാണ് മെഡിക്കല്‍ കോളേജുകളാക്കി മാറ്റുന്നത്. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായി രണ്ട് പുതിയ പദ്ധതികള്‍ കൂടി പ്രഖ്യാപിച്ചിരിക്കുന്നു. രാജ്യത്ത് ഒന്നരലക്ഷം ആരോഗ്യ കേന്ദ്രങ്ങളാണ് പുതിയതായി ആരംഭിക്കുക. 600 കോടി രൂപ ക്ഷയരോഗികള്‍ക്ക് പോഷകാഹാരത്തിന് വേണ്ടി മാറ്റിവെയ്ക്കും. രാജ്യത്തെ മൂന്ന് ലോകസഭാ മണ്ഡലങ്ങള്‍ക്ക് ഒന്ന് എന്ന നിലയില്‍ മെഡിക്കല്‍ കോളേജുകളും അരുണ്‍ ജെയ്റ്റ്ലിയുടെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
-
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''












Click it and Unblock the Notifications