കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി കേന്ദ്രം.. ഓരോ കുടുംബത്തിനും 5 ലക്ഷം വീതം

Google Oneindia Malayalam News

Recommended Video

cmsvideo
പൊതു ബജറ്റ് 2018 - ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യസുരക്ഷ പദ്ധതി വരുന്നു | Oneindia Malayalam

ദില്ലി: ആരോഗ്യസുരക്ഷയ്ക്ക് വന്‍ പദ്ധതിയുമായി അരുണ്‍ ജെയ്റ്റ്‌ലിയുടെ കേന്ദ്ര ബജറ്റ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആശുപത്രി വികസനം, വന്‍ ചികിത്സാ പദ്ധതികള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ആരോഗ്യരംഗത്ത് സമൂലമാറ്റത്തിന് തുടക്കമിടുന്ന പ്രഖ്യാപനം കേന്ദ്രം നടത്തിയിരിക്കുന്നത്. 5 ലക്ഷം വരെയുള്ള ആരോഗ്യപരിരക്ഷയാണ് ഓരോ കുടുംബത്തിനും സര്‍ക്കാര്‍ ഉറപ്പ് വരുത്തിയിരിക്കുന്നത്. രാജ്യത്തെ പത്ത് കോടി കുടുംബങ്ങളിലെ ഏകദേശം 50 കോടി ആളുകള്‍ക്കാണ് പദ്ധതി കൊണ്ട് ഗുണമുണ്ടാവുക. ദരിദ്ര കുടുംബങ്ങള്‍ക്കാണ് സര്‍ക്കാരിന്റെ പ്രത്യേക ആരോഗ്യ പദ്ധതി ഏറെ ഗുണം ചെയ്യുക.

budget

ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ 24 മെഡിക്കല്‍ കോളേജുകളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ ആശുപത്രികള്‍ വികസിപ്പിച്ചാണ് മെഡിക്കല്‍ കോളേജുകളാക്കി മാറ്റുന്നത്. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായി രണ്ട് പുതിയ പദ്ധതികള്‍ കൂടി പ്രഖ്യാപിച്ചിരിക്കുന്നു. രാജ്യത്ത് ഒന്നരലക്ഷം ആരോഗ്യ കേന്ദ്രങ്ങളാണ് പുതിയതായി ആരംഭിക്കുക. 600 കോടി രൂപ ക്ഷയരോഗികള്‍ക്ക് പോഷകാഹാരത്തിന് വേണ്ടി മാറ്റിവെയ്ക്കും. രാജ്യത്തെ മൂന്ന് ലോകസഭാ മണ്ഡലങ്ങള്‍ക്ക് ഒന്ന് എന്ന നിലയില്‍ മെഡിക്കല്‍ കോളേജുകളും അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Govt proposes world's largest healthcare programme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X