കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനം; ഐഎന്‍എസ് വിരാട് വിരമിക്കുന്നു, റെക്കോര്‍ഡുകള്‍ ബാക്കി

Google Oneindia Malayalam News

മുബൈ: ഇന്ത്യന്‍ നാവിക സേനയുടെ ഏറ്റവും പഴക്കം ചെന്ന വിമാനവാഹിനി യുദ്ധക്കപ്പല്‍ ഐഎന്‍എസ് വിരാട് തിങ്കളാഴ്ച ഡീ കമ്മീഷന്‍ ചെയ്യും. 30 വര്‍ഷം ഇന്ത്യന്‍ നാവിക സേനയ്ക്ക് വേണ്ടി സേവനമനുഷ്ടിച്ച ഐഎന്‍എസ് വിരാട് ആവി എന്‍ജിനില്‍ പ്രവര്‍ത്തിയ്ക്കുന്ന ലോകത്തെ ഏക വിമാനവാഹിനികപ്പല്‍ എന്ന ഖ്യാതിയും സ്വന്തമാക്കിയിട്ടുണ്ട്. മുംബൈയില്‍ നടക്കുന്ന
ഐഎസ് വിരാടിന്റെ ഡീ കമ്മീഷന്‍ ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരാണ് പങ്കെടുക്കുക.

57 വര്‍ഷമായി നാവിക സേനയുടെ ഭാഗമായിരുന്ന വിരാട് 1959ല്‍ ബ്രിട്ടീഷ് റോയല്‍ നാവിക സേനയുടെ വിമാനവാഹിനിക്കപ്പലായി ഹെംസ് എന്ന പേരിലാണ് കമ്മീഷന്‍ ചെയ്തത്. 1986ല്‍ ഇന്ത്യ വാങ്ങിയ കപ്പല്‍ ഐഎന്‍എസ് വിരാട് എന്ന പേര് നല്‍കി ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമാക്കി മാറ്റുകയായിരുന്നു. ആറര കോടി ഡോളറിന്റെ കരാറിന്മേലായിരുന്നു ഇന്ത്യ ഐഎന്‍എസ് വിരാടിനെ സ്വന്തമാക്കിയത്.

ship1

227 മീറ്റര്‍ നീളമുള്ള വിരാടില്‍ 1500 പേരെ താമസിപ്പിക്കാനുള്ള സൗകര്യമുണ്ട്. ചേതക്, സീംകിംഗ്, സീ ഹാരിയര്‍ വിമാനം, ഹെലികോപ്റ്റര്‍ എന്നിവയായിരുന്നു വിരാടിലൂടെ ഇന്ത്യന്‍ നാവിക ഉപയോഗിച്ചിരുന്നത്. ഏറ്റവുമധികാലം ഉപയോഗത്തിലിരുന്ന യുദ്ധക്കപ്പല്‍ എന്ന റെക്കോര്‍ഡും ഐഎന്‍എസ് വിരാടിനുണ്ട്. മറൈന്‍ ചരിത്രത്തിലെ നിര്‍ണ്ണായ ഏടായ ഐഎന്‍എസ് വിരാട് മ്യൂസിയമാക്കി മാറ്റാന്‍ നീക്കമുണ്ടെന്നും സൂചനയുണ്ട്.

English summary
INS Viraat, the world's oldest aircraft carrier in active service will be decommissioned today with a ceremonial send-off in Mumbai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X