ഇന്ത്യയുടെ ജയം ഏറ്റെടുത്ത ശ്രീ ശ്രീ രവിശങ്കര്‍ എട്ടുകാലി മമ്മൂഞ്ഞെന്ന് എന്‍എസ് മാധവന്‍
ദില്ലി: ഇന്ത്യാ പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിനുശേഷം ഇന്ത്യയുടെ ജയത്തിനുപിന്നില്‍ താനാണെന്ന തരത്തില്‍ ട്വീറ്റ് ചെയ്ത ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. പ്രശസ്ത മലയാളി സാഹിത്യകാരന്‍ എന്‍എസ് മാധവനും ശ്രീ ശ്രീ രവിശങ്കറിനെതിരെ പ്രതികരിച്ചു.
വ്യാഴാഴ്ച നമ്മള്‍ തമ്മില്‍ സംസാരിച്ചതനുസരിച്ച് വിജയം നേടാനായതില്‍ ധോണിയെ അഭിനന്ദിച്ചുകൊണ്ടായിരുന്നു രവിശങ്കറിന്റെ ട്വീറ്റ്. ഇതിന് പിന്നാലെ അദ്ദേഹത്തെ പരിഹസിച്ച് ഒട്ടേറെ പേര്‍ സോഷ്യല്‍ മീഡയയില്‍ പരിഹാസവുമായി രംഗത്തെത്തി. കോലിയുടെ അത്യുജ്വല പ്രകടനത്തെ ചെറുതാക്കുന്നതാണ് ശ്രീ ശ്രീയുടെ ട്വീറ്റ് എന്നും ചിലര്‍ പ്രതികരിച്ചു.

ഇന്ത്യയുടെ വിജയത്തിന്റെ ക്രഡിറ്റ് ഏറ്റെടുക്കുന്ന ശ്രീ ശ്രീ രവിശങ്കര്‍ എട്ടുകാലി മമ്മൂഞ്ഞ് ആണെന്നാണ് സാഹിത്യകാരന്‍ എന്‍സ് മാധവന്‍ പരിഹസിച്ചത്. ട്വിറ്റര്‍ നിറയെ പരിഹാസം നിറയുമ്പോഴും ഇതിനെതിരെ ശ്രീ ശ്രീ മറുപടി പറഞ്ഞിട്ടില്ല.
കേരള നിയമസഭാ തെരഞ്ഞെടുപ്പും അമേരിക്കന്‍ തെരഞ്ഞെടുപ്പുമെല്ലാം മുന്‍കൂട്ടി പ്രവചിക്കണമെന്നാണ് ചിലര്‍ ശ്രീ ശ്രീയോട് ആവശ്യപ്പെടുന്നത്. ഉമ്മന്‍ചാണ്ടിയെ കണ്ട് തെരഞ്ഞെടുപ്പില്‍ ജയിക്കാനായ നിര്‍ദ്ദേശം നല്‍കണമെന്നും മലയാളികളില്‍ ചിലര്‍ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ വിരാട് കോലിയുടെ ഉജ്വലമായ ഇന്നിങ്‌സാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്.












Click it and Unblock the Notifications