കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ബിൽ പ്രതിഷേധത്തിനിടയിൽ ഇത് കാണാതെ പോകരുത്; സ്ത്രീ-പുരുഷ സമത്വത്തിൽ ഇന്ത്യ വളരെ പിറകിൽ!

Google Oneindia Malayalam News

സ്ത്രീകള്‍ക്ക് ഇപ്പോള്‍ തന്നെ വേണ്ടതിലധികം സ്വാതന്ത്ര്യമുണ്ടെന്ന് കരുതുന്നവരാണ് കൂടുതലാളുകളും. സ്ത്രീകളുടെ ഇപ്പോഴത്തെ സ്വാതന്ത്ര്യം ആണ് എല്ലാ കുഴപ്പത്തത്തിനും കാരണമെന്നും അതുകൊണ്ട് അവരെ ചാക്ക് തുണിയില്‍ പൊതിഞ്ഞ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന മത വിശ്വാസികളുണ്ട് നമ്മുടെ നാട്ടിൽ.
എന്നാല്‍ കുടുംബത്തിലേയും സമൂഹത്തിലേയും നിയന്ത്രണങ്ങളില്‍ അസംത്രപ്തരായവരും ഫെമിനിസ്റ്റുകളും ഫാഷന്‍ പ്രേമികളും പറയുന്നത് സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം പോരെന്നാണ്.

എന്താണ് സ്ത്രീ സ്വാതന്ത്ര്യമെന്നോ സ്ത്രീ സനത്വമെന്നോ അറിയാതെ ഇരുണ്ട ലോകത്ത് ജീവിതം മുന്നോട്ട് നയിക്കുന്ന സ്ത്രീകളും നമ്മുടെ രാജ്യത്തുണ്ട്. സ്ത്രീകള്‍ക്കെതിരെ പൊതു സമൂഹത്തില്‍ വിവേചനം കാണിക്കുന്നുണ്ട് എന്നതിൽ സംശയമൊന്നുമില്ല. വിദ്യാഭ്യാസത്തിനുള്ള അവസരം സ്ത്രീകള്‍ക്ക് പലയിടത്തും തടയപ്പെടുന്നുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണത്തിന്റെ കാര്യം പറയാനുമില്ല. സ്ത്രീ-പുരുഷ സമത്വത്തിൽ ഇന്ത്യ മുമ്പത്തേക്കാൾ പിറകോട്ട് പോയി എന്നതാണ് വസ്തുത.

നാല് സ്ഥാനം പിറകിൽ

നാല് സ്ഥാനം പിറകിൽ

സ്ത്രീ-പുരുഷ സമത്വത്തിൽ ആഗോളതലത്തിൽ ഇന്ത്യ മുമ്പത്തെക്കാൾ നാലുസ്ഥാനം പുറകിൽപ്പോയി എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന കണക്കുകൾ. ലോക സാമ്പത്തിക ഫോറം ഇറക്കിയ റിപ്പോർട്ടിലാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഇപ്പോൾ 112ാം സ്ഥാനത്താണ് നമ്മുടെ രാജ്യം. സ്ത്രീകളുടെ ആരോഗ്യവും അതിജീവനവും സാമ്പത്തികമേഖലയിലെ പങ്കാളിത്തം എന്നീ വിഭാഗങ്ങളിൽ ഏറ്റവും അവസാനത്തെ അഞ്ചുരാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അയൽരാജ്യങ്ങൾ ഇന്ത്യക്ക് മുന്നിൽ

അയൽരാജ്യങ്ങൾ ഇന്ത്യക്ക് മുന്നിൽ

ഇപ്പോഴത്തെ തോതിലാണെങ്കിൽ സ്ത്രീ-പുരുഷ അസമത്വം കുറയ്ക്കാൻ 99.5 വർഷമെടുക്കുമെന്ന് ലോക സാമ്പത്തികഫോറം പറയുന്നു. അയൽരാജ്യങ്ങളായ ചൈന (106), ശ്രീലങ്ക (102), നേപ്പാൾ (101), ബംഗ്ലാദേശ് എന്നിവ പൊതുവിഭാഗത്തിൽ ഇന്ത്യയെക്കാൾ മുമ്പിലാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഏറ്റവും അവസാന സ്ഥനത്ത് യമനാണ്. 153ാം സ്ഥാനത്തായിരുന്നു യെമൻ. നോർഡിക് രാജ്യങ്ങളായ ഐസ്‌ലൻഡ്, നോർവേ, ഫിൻലൻഡ്, സ്വീഡൻ എന്നിവയാണ് സ്ത്രീസമത്വപ്പട്ടികയിൽ ഒന്നുമുതൽ നാലുവരെ സ്ഥാനങ്ങളിൽ ഉള്ളതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

സാമ്പത്തിക മുന്നേറ്റത്തിൽ പിറകിൽ

സാമ്പത്തിക മുന്നേറ്റത്തിൽ പിറകിൽ

2006-ൽ സാമ്പത്തികഫോറം ആദ്യമായി റിപ്പോർട്ട് തയ്യാറാക്കിയപ്പോൾ 98-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അതിനുശേഷം രാഷ്ട്രീയത്തിലെ സ്ത്രീപ്രാതിനിധ്യത്തിൽ 18 സ്ഥാനം മുമ്പിലെത്തിയെങ്കിലും ആരോഗ്യവും അതിജീവനവും സാമ്പത്തികപങ്കാളിത്തവും അവസരവും എന്നിവയിൽ പിന്നാക്കം പോയി. വിദ്യാഭ്യാസത്തിൽ 112-ാം സ്ഥാനത്താണ് ഇന്ത്യ. സ്ത്രീകൾക്കു സാമ്പത്തികമായി മുന്നേറാനുള്ള അവസരം ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കുട്ടികളിലെ സ്ത്രീ-പുരുഷാനുപാതം

കുട്ടികളിലെ സ്ത്രീ-പുരുഷാനുപാതം

ഇന്ത്യയിലെ കുട്ടികളിലെ സ്ത്രീ-പുരുഷാനുപാതവും വളരെ ദയനീയമാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സാമ്പത്തികമേഖലയിലെ അസമത്വം രാഷ്ട്രീയമേഖലയിലേതിനെക്കാൾ പ്രകടമായ ഏകരാജ്യമാണ് ഇന്ത്യയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. വ്യത്യസ്തഘടകങ്ങളെടുത്തു പരിശോധിക്കാതെ മൊത്തത്തിൽ നോക്കുമ്പോൾ ഇക്കാലത്തിനിടെ സ്ത്രീ-പുരുഷ സമത്വത്തിലെ വിടവ് മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

English summary
Worlds Economic Forum's report about gender equality in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X