ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാറിന്റെ നിറം; അത് വെള്ളയല്ല!
ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള നിറം ഏതാണ്. കാറിന്റെ കാര്യത്തിലാണെങ്കില്‍ എളുപ്പം പറയാം. വെള്ള. ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് യുദ്ധമാണ് ഇക്കാര്യത്തില്‍ നടക്കുന്നത്. ഏറ്റവും മുന്നില്‍ വെള്ള. രണ്ടാമത് കറുപ്പ്. ലോകത്ത് 35 ശതമാനം ആളുകളാണ് ലോകത്തെ കാറുടമകളില്‍ വെള്ളനിറം ഇഷ്ടപ്പെടുന്നത്. രണ്ടാം സ്ഥാനത്തുള്ള കറുപ്പിന് 18 ശതമാനം പേരുടെ പിന്തുണയുണ്ട്. സില്‍വര്‍ (13 ശതമാനം) ചാരനിറം (10 ശതമാനം) എന്നിങ്ങനെയാണ് മറ്റ് നിറങ്ങള്‍.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യക്കാരുടെ കാര്യത്തില്‍ ഈ കണക്ക് ബാധകമല്ല കേട്ടോ. ലോകത്ത് വെറും 13 ശതമാനം പേര്‍ മാത്രം ഇഷ്ടപ്പെടുന്ന സില്‍വര്‍ കളര്‍ ആണ് ഇന്ത്യയില്‍ ഒന്നാമന്‍. വെള്ള തൊട്ടുപിന്നാലെ ഉണ്ട്. 30 ശതമാനം പേര്‍ സില്‍വറും 29 ശതമാനം പേര്‍ വെള്ളയും ഇഷ്ടപ്പെടുന്നു. ചൈനയില്‍ പുതുകാറുകളില്‍ 50 ശതമാനത്തിനും മേലെയാണ് വെള്ളയുടെ ഡിമാന്‍ഡ്.

ആഫ്രിക്കയില്‍ 46 ശതമാനം പേരും തെക്കേ അമേരിക്കയില്‍ 37 ശതമാനം പേരും 'വെള്ളക്കാര്‍' ഇഷ്ടപ്പെടുന്നു. ഇത് തുടര്‍ച്ചയായ അഞ്ചാമത്തെ വര്‍ഷമാണ് ലോകത്ത് വെള്ളനിറം ഒന്നാമതെത്തുന്നത്. വെറും 1 ശതമാനം ആളുകള്‍ മാത്രമാണ് പച്ചനിറം ഇഷ്ടപ്പെടുന്നത്. 2 ശതമാനം ആളുകള്‍ മഞ്ഞനിറം ഉപയോഗിക്കുന്നു. അക്‌സാല്‍റ്റ ഗ്ലോബല്‍ ഓട്ടോമോട്ടീവ് 2015 കളര്‍ പോപ്പുലാരിറ്റി സര്‍വ്വേയുടേതാണ് ഈ കണ്ടെത്തല്‍.












Click it and Unblock the Notifications