ഉടന്‍ വരുന്നൂ... സോളാര്‍ കക്കൂസ്...
ദില്ലി: സോളാര്‍ കക്കൂസ് എന്ന് കേട്ട് തെറ്റിദ്ധരിക്കണ്ട. ഇതിന് ടീം സോളാറുമായോ, സരിത എസ് നായരുമായോ ബിജു രാധാകൃഷ്ണനുമായോ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായോ ഒരു ബന്ധവുമല്ല.
ഇത് ശരിക്കും ഒരുസോളാര്‍ കക്കൂസ് തന്നെയാണ്. വെള്ളം ആവശ്യമില്ലാത്ത ഒരു കക്കൂസ്.
ലോകത്തെ 250 കോടി ജനങ്ങള്‍ക്കും ശരിയായ കക്കൂസ് സംവിധാനങ്ങള്‍ ഇല്ലത്രെ. വെള്ളത്തിന്റെ പ്രശ്നമാണ് പലയിടത്തും 'ഓപ്പണ്‍ കക്കൂസുകള്‍' പ്രായോഗികമാക്കാന്‍ കാരണം.

എന്നാല്‍ ഈ സോളാര്‍ കക്കൂസിന് വെള്ളം വേണ്ട തന്നെ. സൗരോര്‍ജ്ജം കൊണ്ട് എല്ലാം ശരിയാക്കിക്കോളും. എന്ന് മാത്രമല്ല, മനുഷ്യ വിസര്‍ജ്ജ്യം ഉപയോഗയോഗ്യമായ ബയോചോര് എന്ന ഉത്പന്നമാക്കി മാറ്റുകയും ചെയ്യും.
ഈ മാര്‍ച്ച് മാസത്തില്‍ ഇന്ത്യയില്‍ ആണ് ഈ സോളാര്‍ കക്കൂസ് ആദ്യമായി അവതരിപ്പിക്കാന്‍ പോകുന്നത്.
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ് രൂപീകരിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന് ആണ് ഇത്തരം ഒരു പദ്ധതിക്ക് പണം ചെലവഴിച്ചത്. എത്ര പണം എന്ന് കേട്ടാല്‍ ഞെട്ടരുത്. ഏഴ് ലക്ഷത്തി എഴുപത്തിഏഴായിരം അമേരിക്കന്‍ ഡോളര്‍. ഇന്ത്യന്‍ റുപ്പിയില്‍ പറഞ്ഞാല്‍ ഏതാണ്ട് നാല് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ.
കൊളോറാഡോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ആയ കാള്‍ ലിന്‍ഡെന്‍ ആണ് സോളാര്‍ കക്കൂസിന്റെ ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. പന്ത്രണ്ട് ഗവേഷകരാണ് സോളാര്‍ കക്കൂസിനായി മുഴുവന്‍ സമയ ഗവേഷണത്തില്‍ ഏര്‍പ്പെട്ടത്.
മനുഷ്യ വിസര്‍ജ്യത്തില്‍ നിന്ന് സോളാര്‍ കക്കൂസ് ഉത്പാദിപ്പിക്കുന്ന ബയോചാര്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്നതാണ് പ്രധാന ഗുണം. വെള്ളം സംഭരിച്ച് വക്കാന്‍ ശേഷിയുള്ള ബയോചാര്‍ കൃഷിയിടങ്ങളില്‍ ഉപയോഗിച്ചാല്‍ നല്ല വിളവ് കിട്ടുമെന്നാണ് പറയുന്നത്.
പേടിക്കുകയൊന്നും വേണ്ട. ഉയര്‍ന്ന താപനിലയില്‍ നല്ലവണ്ണം അണുവിമുക്തമാക്കിയ മനുഷ്യ വിസര്‍ജ്യമാണ് ബയോചാര്‍ ആക്കി മാറ്റുന്നത്. മാര്‍ച്ച് 20 നോ 22 നോ ആയിരിക്കും സോളാര്‍ കക്കൂസിന്റെ ലോഞ്ചിങ് നടക്കുക.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം












Click it and Unblock the Notifications