കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉടന്‍ വരുന്നൂ... സോളാര്‍ കക്കൂസ്...

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സോളാര്‍ കക്കൂസ് എന്ന് കേട്ട് തെറ്റിദ്ധരിക്കണ്ട. ഇതിന് ടീം സോളാറുമായോ, സരിത എസ് നായരുമായോ ബിജു രാധാകൃഷ്ണനുമായോ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായോ ഒരു ബന്ധവുമല്ല.

ഇത് ശരിക്കും ഒരുസോളാര്‍ കക്കൂസ് തന്നെയാണ്. വെള്ളം ആവശ്യമില്ലാത്ത ഒരു കക്കൂസ്.

ലോകത്തെ 250 കോടി ജനങ്ങള്‍ക്കും ശരിയായ കക്കൂസ് സംവിധാനങ്ങള്‍ ഇല്ലത്രെ. വെള്ളത്തിന്റെ പ്രശ്‌നമാണ് പലയിടത്തും 'ഓപ്പണ്‍ കക്കൂസുകള്‍' പ്രായോഗികമാക്കാന്‍ കാരണം.

solar-toilet

എന്നാല്‍ ഈ സോളാര്‍ കക്കൂസിന് വെള്ളം വേണ്ട തന്നെ. സൗരോര്‍ജ്ജം കൊണ്ട് എല്ലാം ശരിയാക്കിക്കോളും. എന്ന് മാത്രമല്ല, മനുഷ്യ വിസര്‍ജ്ജ്യം ഉപയോഗയോഗ്യമായ ബയോചോര്‍ എന്ന ഉത്പന്നമാക്കി മാറ്റുകയും ചെയ്യും.

ഈ മാര്‍ച്ച് മാസത്തില്‍ ഇന്ത്യയില്‍ ആണ് ഈ സോളാര്‍ കക്കൂസ് ആദ്യമായി അവതരിപ്പിക്കാന്‍ പോകുന്നത്.

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് രൂപീകരിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ആണ് ഇത്തരം ഒരു പദ്ധതിക്ക് പണം ചെലവഴിച്ചത്. എത്ര പണം എന്ന് കേട്ടാല്‍ ഞെട്ടരുത്. ഏഴ് ലക്ഷത്തി എഴുപത്തിഏഴായിരം അമേരിക്കന്‍ ഡോളര്‍. ഇന്ത്യന്‍ റുപ്പിയില്‍ പറഞ്ഞാല്‍ ഏതാണ്ട് നാല് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ.

കൊളോറാഡോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ആയ കാള്‍ ലിന്‍ഡെന്‍ ആണ് സോളാര്‍ കക്കൂസിന്റെ ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. പന്ത്രണ്ട് ഗവേഷകരാണ് സോളാര്‍ കക്കൂസിനായി മുഴുവന്‍ സമയ ഗവേഷണത്തില്‍ ഏര്‍പ്പെട്ടത്.

മനുഷ്യ വിസര്‍ജ്യത്തില്‍ നിന്ന് സോളാര്‍ കക്കൂസ് ഉത്പാദിപ്പിക്കുന്ന ബയോചാര്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്നതാണ് പ്രധാന ഗുണം. വെള്ളം സംഭരിച്ച് വക്കാന്‍ ശേഷിയുള്ള ബയോചാര്‍ കൃഷിയിടങ്ങളില്‍ ഉപയോഗിച്ചാല്‍ നല്ല വിളവ് കിട്ടുമെന്നാണ് പറയുന്നത്.

പേടിക്കുകയൊന്നും വേണ്ട. ഉയര്‍ന്ന താപനിലയില്‍ നല്ലവണ്ണം അണുവിമുക്തമാക്കിയ മനുഷ്യ വിസര്‍ജ്യമാണ് ബയോചാര്‍ ആക്കി മാറ്റുന്നത്. മാര്‍ച്ച് 20 നോ 22 നോ ആയിരിക്കും സോളാര്‍ കക്കൂസിന്റെ ലോഞ്ചിങ് നടക്കുക.

English summary
A revolutionary waterless toilet powered by the sun, developed to help some of the 2.5 billion people lacking safe and sustainable sanitation around the world, will be unveiled in India this month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X