കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സിക' വൈറസിന് മരുന്ന് കണ്ടുപിടിച്ചു, അതും ഇന്ത്യയില്‍

  • By Athul
Google Oneindia Malayalam News

ഹൈദരാബാദ്: ലോകത്തെ ഭീതിയിലാഴ്ത്തിയ സിക വൈറസിന്, വാക്‌സിന്‍ കണ്ടുപിടിച്ചതായി ഇന്ത്യയിലെ ശാസ്ത്ര ലോകം. ഹൈദരാബാദിലെ ലാബില്‍ സിക വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുന്ന മരുന്ന് കണ്ടെത്തി എന്ന അവകാശവാദവുമായാണ് ശാസ്ത്രജ്ഞര്‍ രംഗത്ത് വന്നത്. ഒന്നിനുപകരം രണ്ട് മരുന്ന് കണ്ടുപിടിച്ചു എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

മാരക രോഗമായ സിക വൈറസ് പടര്‍ന്ന് പിടിക്കുന്നതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ജനിതക വൈകല്യങ്ങളും തലച്ചോര്‍ ചുരുങ്ങലുമാണ് ഈ വൈറസിനെ ഭയാനകമാക്കുന്നത്. ലാറ്റിനമേരിക്കയിലെ 20 രാജ്യങ്ങളില്‍ സിക വൈറസ് ഇതിനകം പടര്‍ന്ന് പിടിച്ചുകഴിഞ്ഞു. കൊതുകില്‍ നിന്ന് മാത്രമല്ല ലൈംഗിക ബന്ധത്തിലൂടെയും രോഗം പടരുമെന്ന് തെളങിഞ്ഞിട്ടുണ്ട്.

Zika Virus

ഭാരത് ബയോടെക് ലിമിറ്റഡ് ആണ് സിക വൈറസിന് വാക്‌സിന്‍ കണ്ടുപിടിച്ചതായി അവകാശപ്പെടുന്നത്. സിക വൈറസിനെ ലാബിലെത്തിച്ചാണ് വാകിസിനുകള്‍ വികസിപ്പിച്ചെടുത്തത്. മൃഗങ്ങളിലും മനുഷൃരിലും മരുന്ന് പരീക്ഷിച്ചിക്കുന്നതിന് വലിയ കാല താമസം എടുക്കുമെന്ന് കമ്പനി എംഡി കൃഷ്ണ എല്ല പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സഹായത്തിനായി സന്നദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

ചുവപ്പ് നാടയില്‍ കുടുങ്ങിക്കടക്കാതെ പെട്ടെന്ന് മരുന്ന് ജനങ്ങളിലെത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

English summary
In an important "Make in India" moment, scientists at a Hyderabad lab say they have developed the world's first vaccine against the Zika Virus. They say, in fact, that they have two.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X