കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരം 500 ല്‍ നിന്നു 380 ആയി കുറഞ്ഞു; ഇമാനിപ്പോള്‍ ഇരിക്കാം, പ്രതീക്ഷയോടെ ഡോക്ടര്‍മാര്‍

ശസ്ത്രക്രിയ ഇനി നടത്തും. അതുമൂലം ഇനിയും ഭാരം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

  • By Ashif
Google Oneindia Malayalam News

മുംബൈ: ലോകത്തെ ഏറ്റവും ഭാരമുള്ള വനിതയായ ഈജിപ്തുകാരി ഇമാന്‍ അഹമ്മദിന്റെ ചികില്‍സയില്‍ ഡോക്ടര്‍മാര്‍ക്ക് പ്രതീക്ഷ. അതിശയകരമായ മാറ്റമാണ് അവരുടെ ഭാരത്തിലുണ്ടായിരിക്കുന്നത്. ചികില്‍സ തുടങ്ങി മൂന്നാഴ്ച തികയവെ 120 കിലോ ആണ് കുറഞ്ഞത്.

ശസ്ത്രക്രിയ ഇല്ലാതെ തന്നെ ഇത്രയും ഭാരം കുറഞ്ഞത് ഇമാനെ ചികില്‍സിക്കുന്ന ഡോക്ടര്‍മാരുടെ പ്രതീക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്. 500 കിലോയുണ്ടായിരുന്ന ഇമാന്‍ അഹമ്മദിന്റെ ഭാരം ഇപ്പോള്‍ 380 കിലോക്കടുത്തായി.

ഇരിക്കാനും എഴുന്നേല്‍ക്കാനും സാധിക്കും

25 വര്‍ഷമായി ഇമാന്‍ ഒന്നിരിന്നിട്ട്. ഇപ്പോള്‍ അവര്‍ക്ക് സ്വന്തമായി ഇരിക്കാനും എഴുന്നേല്‍ക്കാനും സാധിക്കും. ലക്ഷ്യമിട്ടതിനേക്കാള്‍ വേഗത്തില്‍ മാറ്റം സംഭവിച്ചത് അതിശയപ്പെടുത്തിയെന്ന് മുംബൈയിലെ സെയ്ഫി ആശുപത്രി ഡോക്ടര്‍ മുഫസല്‍ ലകഡാവാല പറഞ്ഞു.

പ്രതീക്ഷിച്ചതിനേക്കാള്‍ മാറ്റം

ദിവസവും രണ്ടുകിലോ കുറച്ച് 25 ദിവസം കൊണ്ട് 50 കിലോ കുറയ്ക്കാനായിരുന്നു ഡോക്ടര്‍മാരുടെ പദ്ധതി. എന്നാല്‍ ഇപ്പോള്‍ തന്നെ 100 കിലോയിലധികം കുറഞ്ഞത് പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ശരീരത്തില്‍ വളരെ അധികമുണ്ടായിരുന്ന ജലത്തിന്റെ അളവ് കുറയ്ക്കാനായിരുന്നു ഡോക്ടര്‍മാരുടെ ശ്രമം.

ശരീരത്തിലെ ജലത്തിന്റെ അളവ് കുറച്ചു

ഫിസിയോതെറാപ്പിയിലൂടെ ശരീരത്തിലെ വെള്ളത്തിന്റെ തോത് കുറച്ചു. ശസ്ത്രക്രിയ ഇനി നടത്തും. അതുമൂലം ഇനിയും ഭാരം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ശസ്ത്രക്രിയ ഉടന്‍ ഉണ്ടാവുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ചികില്‍സക്കെത്തിയത് അമ്പരപ്പിച്ച്

ചികില്‍സയ്ക്ക് വേണ്ടി ഈജിപ്തില്‍ നിന്നു പ്രത്യേക വിമാനത്തിലാണ് ഇമാന്‍ അഹമ്മദ് മുംബൈയിലെത്തിയത്. മുഴുവന്‍ ഭാരവും വിമാനത്തില്‍ ഒരു സ്ഥലത്ത് കേന്ദ്രീകരിക്കുന്നത് ഒഴിവാക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയായിരുന്നു കൊണ്ടുവന്നത്. മുംബൈ വിമാനത്താവളത്തില്‍ നിന്ന് കാര്‍ഗോ ലിഫ്റ്റ് ഉപയോഗിച്ചാണ് ആംബുലന്‍സിലേക്കും ശസ്ത്രക്രിയ നടത്തുന്ന ചര്‍ണി റോഡിലെ ആശുപത്രിയിലേക്കും മാറ്റിയത്.

English summary
Egypt's Eman Ahmed may soon shed the tag of being the world's heaviest woman after having lost over 120kg in less than a month. The doctors at Saifee Hospital, who are awaiting her gene test report, said a bariatric surgery may still be necessary . Ahmed, who had left her home in Alexandria after 25 years and airlifted to Mumbai, has showed remarkable improvement despite suffering multiple strokes in between.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X