കോംപ്ലാന്‍ പാക്കറ്റില്‍ പുഴുക്കള്‍!!!!!!!
ലഖ്‌നൗ: മാഗി നൂഡില്‍സ് ഉണ്ടാക്കിയ വിവാദം നാട്ടിലെ മിക്ക പാക്കറ്റ് ഫുഡ്ഡുകളേയും എനര്‍ജി ഡ്രിങ്കുകളേയും ബാധിയ്ക്കും എന്നാണ് തോന്നുന്നത്. ഇത്തവണ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ പരിശോധനയൊന്നും വേണ്ടി വന്നില്ല, കോംപ്ലാനില്‍ പുഴക്കളെ കണ്ടെത്താന്‍!
'കംപ്ലീറ്റ് പ്ലാന്ഡ് ഫുഡ്' എന്നാണ് കോംപ്ലാന്‍ സ്വയം വിശേഷിപ്പിയ്ക്കുന്നത്. എന്നാല്‍ ലഖ്‌നൗവിലെ ഒരു വീട്ടില്‍ വാങ്ങിയ കോംപ്ലാന്‍ പാക്കറ്റില്‍ കണ്ടത് പുഴുക്കളെയാണ്.

ലഖ്നൗവിലെ മഹാനഗറിലാണ് സംഭവം. സ്ഥിരമായി കോംപ്ലാന്‍ ഉപയോഗിക്കുന്ന വീട്ടുകാര്‍ ഇപ്പോഴും അതിന്റെ ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പാക്കറ്റില്‍ നിന്നും എടുത്ത് പാലില്‍ കലക്കിയപ്പോഴാണ് ജീവനുള്ളതും ചത്തും ആയ പുഴക്കളെ കണ്ടത്.
ഫെബ്രുവരി 2015 ല്‍ നിര്‍മിച്ചതാണ് എന്നാണ് പാക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നതെന്ന് വീട്ടുകാരിയായ തനിഷ പറയുന്നു. ഇവര്‍ മെയ് മാസത്തിലാണ് ഇത് വാങ്ങിയത്. സംഭവം വാര്‍ത്തയായതോടെ ഭക്ഷ്യസുരക്ഷാ അതോറിറ്റി അധികൃതര്‍ വീട്ടിലെത്തി കോംപ്ലാന്‍ പാക്കറ്റ് പരിശോധനക്കായി കൊണ്ടുപോയി.
കോംപ്ലാന്‍ നിര്‍മാതാക്കളായ ഹീന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് തനിഷയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വേറേയും നോട്ടീസ് അയക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ജൂണ്‍ എട്ടിന് ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയിലും കോംപ്ലാന്‍ പാക്കറ്റില്‍ നിന്ന് പുഴുക്കളേയും പ്രാണികളേയും കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications