പഠനത്തില്‍ വിജയക്കുമോ എന്ന പേടിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കനാലില്‍ ചാടി മരിച്ചു
ഗാന്ധിനഗര്‍: പഠനത്തില്‍ വിജയിക്കുമോ എന്ന പേടിയില്‍ എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി കനാലില്‍ ചാടി മരിച്ചു. ഗാന്ധിനഗര്‍ സ്വദേശിയായ പാര്‍ത്ഥ് പ്രജാപതിയാണ്(21) ഞായറാഴ്ച ആത്മഹത്യ ചെയ്തത്. എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ പ്രജാപതിയ്ക്ക് എംഡിയ്ക്ക് ചേരാനുള്ള മാര്‍ക്ക് കിട്ടില്ലെന്ന പേടിയിലാണ് ആത്മഹത്യ ചെയ്തത് എന്ന് പറയുന്നു.
ശനിയാഴ്ച വൈകീട്ട് ലൈബ്രറിയിലേക്ക് പഠിയ്ക്കാന്‍ പോകുകയാണ് എന്ന് പറഞ്ഞായിരുന്നു വീട്ടില്‍ നിന്നും പോയത്. രാത്രിയായിട്ടും എത്താതായപ്പോള്‍ വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചു. നെബോയ് കനാലിന് സമീപത്ത് പ്രജാപതിയുടെ ബൈക്ക് കണ്ടത്തിനെ തുടര്‍ന്ന് തടത്തിയ അന്വേഷണത്തിലാണ് മൃതശരീരം കണ്ടെത്തിയത്.

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭനിക്കുന്ന കുടുംബമാണ് പ്രജാപതിയുടേത്. പ്ലസ് ടുവിന് നല്ല മാര്‍ക്ക് ലഭിച്ചപ്പോള്‍ എംബിബിഎസിന് ചേരണം എന്ന ആഗ്രഹം പിതാവ് സാധിച്ച് കൊടുക്കുകയായിരുന്നു. ഫാക്ടറിയില്‍ ഫ്ളോര്‍ റിപ്പയറിങ് ജോലിക്കാരനാണ് പ്രജാപതിയുടെ പിതാവ്. മൂത്ത സഹോദരന് സോഫ്റ്റ് വെയര്‍ എഞ്ചിനിയറാണ്.
ഒരു വര്‍ഷം മുന്‍പും പ്രജാപതിയ്ക്ക് പരീക്ഷയില്‍ വിജയിക്കുമോ എന്ന പേടി ഉണ്ടായിരുന്നതായി കോളേജ് അധികൃതര്‍ പറഞ്ഞു. പിന്നീട് നടത്തിയ കൗണ്‍സിലിങ്ങിന് ശേഷമാണ് പരീക്ഷ എഴുതിയത്. നല്ല മാര്‍ക്കോടെ വിജയിക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങളായി പ്രജാപതി ആരോടും സംസാരിക്കാറില്ലെന്ന് വീട്ടുകാര്‍ പറയുന്നു. അപകട മരണമായാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications