Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ് വർഷത്തിനിടെ രേഖപ്പെടുത്തിയതിൽ ഏറ്റവും മോശമായ പ്രതിസന്ധി; വൈദ്യുതി ഉത്പാദനം വർധിപ്പിക്കാൻ ഇന്ത്യ

ഡൽഹി; രാജ്യം ഇപ്പോൾ നേരിടുന്നത് കഴിഞ്ഞ ആറ് വർഷത്തിനിടെ രേഖപ്പെടുത്തിയതിൽ ഏറ്റവും മോശമായ വൈദ്യുതി പ്രതിസന്ധി ആണെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസങ്ങളിൽ ചൂട് വർധിച്ചത് മൂലം എസി, ഫാൻ, കൂളർ എന്നിവയുടെ ഉപയോ ഗം വർധിച്ചതും. കൽക്കരിക്ക് ക്ഷാമം ഉണ്ടായതും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാൻ കാരണമായി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയത് മൂലം വ്യാവസായിക സ്ഥാപനങ്ങൾ തുറന്നതും വൈദ്യുത ഉപയോ ഗം വർധിക്കാൻ കാരണമായി.

കോവിഡ് മൂലം വിവിധ കമ്പനികൾ ജോലിക്കാർക്ക് വർക്ക് ഫ്രം ഹോം നൽകിയിരുന്നു. ഇതോടെ ജോലിക്കാർ ഹൈബ്രിഡ് വർക്ക് മോഡലുകൾ ഉപയോഗിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങി. ഇത് റെസിഡൻഷ്യൽ പകൽ വൈദ്യുതി ഉപയോഗം വർദ്ധിപ്പിച്ചു. കഴിഞ്ഞ 9 വർഷത്തിനിടയിലെ രേഖപ്പെടുത്തിയതിൽ ഏറ്റവും താഴ്ന്ന നിലയിൽ കൽക്കരി സ്റ്റോക്ക് എത്തിയത് വൈദ്യുതി ക്ഷാമം നേരിട്ടത്തിൽ പ്രധാന കാരണമായി. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും എട്ട് മുതൽ പത്ത് മണിക്കൂർ വരെ പവർകട്ട് രേഖപ്പെടുത്തിയിരുന്നു. അതേ സമയം കൽക്കരിക്ക് ക്ഷാമം ഉണ്ടായിരുന്നില്ലെന്നും കൽക്കരി വിതരണം ചെയ്യാൻ മതിയായ ട്രെയിനുകൾ ലഭിക്കാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണം എന്ന് അധികൃതർ പറഞ്ഞു.

power-distribution

പ്രതിസന്ധി മൂലം താപ കൽക്കരി ഇറക്കുമതി നിർത്തിയ നയം ഉപേക്ഷിക്കാൻ ഇന്ത്യ തയ്യാറായി. ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ പ്ലാന്റുകളിലും ഉൽപ്പാദനം ആരംഭിക്കാൻ സർക്കാർ അടിയന്തര നിയമവും ഏർപ്പെടുത്തി. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ കൽക്കരിയുടെ വില വർധിച്ചത് മൂലം പ്ലാന്റുകളിൽ പലതും അടച്ചിട്ടിരിക്കുകയാണ്. മൂന്നോളം സംസ്ഥാനങ്ങളിലെ പ്ലാന്റുകളാണ് അടച്ചിട്ടിരിക്കുന്നത്. അതേ സമയം നിലവിൽ കൽക്കരി നീക്കത്തിനായി പല പാസഞ്ചർ ട്രെയിനുകളും ചരക്ക് ട്രെയിനുകളായി ഇന്ത്യൻ റെയിൽവേ മാറ്റിയിരുന്നു. ഇതിന് പുറമെ സാമ്പത്തികമായി സുസ്ഥിരമല്ലെന്ന് കരുതി പൂട്ടിയ നൂറിലധികം കൽക്കരി ഖനികൾ വീണ്ടും തുറക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.

Recommended Video

cmsvideo
    വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

    നിലവിലെ കൽക്കരി ശേഖരം വർധിപ്പിക്കുന്നതിനായി വ്യവസായങ്ങൾ നടത്തുന്ന പവർ പ്ലാന്റുകളിലേക്കുള്ള കൽക്കരി വിതരണം നിയന്ത്രിച്ചു. നിലവിൽ ഇവർ പലരും ഗ്രിഡിൽ നിന്ന് വൈദ്യുതി എടുത്താണ് വ്യവസായം നടത്തുന്നത്. അതിനിടെ ആവശ്യമെന്ന് വന്നാൽ വീണ്ടും പവർ കട്ട് നടപ്പിലാക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥരും വിശകലന വിദഗ്ധരും പറയുന്നു. വരുന്ന ദിവസങ്ങളിൽ വൈദ്യുതിയുടെ ഉപയോ ഗം ഉയരും എന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ വാർഷിക വൈദ്യുതി ഉൽപാദനത്തിന്റെ ഏകദേശം 75 ശതമാനവും കൽക്കരിയിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. വരുന്ന കാലങ്ങളിൽ വൈദ്യുതി കൂടുതലായി ആവശ്യമുള്ളതിനാൽ ഉത്പാദനം വർധിപ്പിക്കാനാണ് തീരുമാനം. ഈ വർഷം മാത്രം ഉത്പാദനത്തിൽ 17.6% വളർച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+