കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവവധു പുരുഷനായി, വരന്‍ ഞെട്ടി!

Google Oneindia Malayalam News

ജാഷ്പൂര്‍: കല്യാണത്തിന് മുന്നോടിയായി വീട്ടുകാരെ പരിചയപ്പെടുത്താന്‍ കൊണ്ടുവന്ന കാമുകി പുരുഷനായി മാറിയത് കണ്ട് കാമുകന്‍ ഞെട്ടി. ഛത്തീസ്ഗഡിലെ ജാഷ്പൂരിലാണ് രസകരമായ ഈ സംഭവം ഉണ്ടായത്. കിഷോര്‍ എന്ന ചെറുപ്പക്കാരനാണ് കാമുകി പുരുഷനാണ് എന്ന് തിരിച്ചറിഞ്ഞ് ഞെട്ടിയത് പോലീസ് സഹായത്തോടെ തട്ടിപ്പ് കാമുകിയെ പൂട്ടിയതിന്റെ ആശ്വാസത്തിലാണ് ഇപ്പോള്‍ കിഷോര്‍.

പോലീസ് പറയുന്ന കഥ ഇങ്ങനെ, ഒരു കൂട്ടുകാരന്റെ പക്കല്‍ നിന്നാണ് കിഷോറിന് കഥാനായികയുടെ ഫോണ്‍നമ്പര്‍ കിട്ടിയത്. മിസ്ഡ് കോളില്‍ തുടങ്ങിയ ബന്ധം എസ് എം എസുകളും കടന്ന് ഫോണ്‍വിളിയിലെത്തി. നേഹ പന്ന എന്നാണ് അവള്‍ കിഷോറിനെ സ്വയം പരിചയപ്പെടുത്തിയത്. ഏതാനും ദിവസം കൊണ്ട് തന്നെ നേഹ പന്നയില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന അവസ്ഥയിലെത്തി കിഷോര്‍.

jharkhand

അങ്ങനെയാണ് വിവാഹത്തിന് മുന്‍പ് നാല് ദിവസം താമസിക്കാനായി നേഹ കിഷോറിന്റെ വീട്ടിലെത്തിയത്. ജാഷ്പൂര്‍ണ നഗറിലെ കിഷോറിന്റെ വീട്ടില്‍ താമസിച്ചെങ്കിലും ആര്‍ക്കും ഒരു സംശയവും തോന്നിയില്ല. മുഖം മറച്ചായിരുന്നത്രെ നേഹ വീട്ടില്‍ കഴിഞ്ഞത്. സംസാരത്തിലോ പെരുമാറ്റത്തിലോ നേഹയെക്കുറിച്ച് ഒരു സംശയവും കിഷോറിനോ വീട്ടുകാര്‍ക്കോ തോന്നിയതുമില്ല.

നേഹ അഡ്രസുകള്‍ മാറ്റിമാറ്റിപ്പറയുന്നതില്‍ പന്തികേട് തോന്നിയാണ് കിഷോര്‍ പോലീസില്‍ സഹായം തേടിയെത്തിയത്. പോലീസിലും നേഹ പെണ്ണായിത്തന്നെ അഭിനയിച്ചു. തെറ്റായ അഡ്രസ് നല്‍കി പോലീസിനെ വഴിതെറ്റിക്കാനും പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോകാനും നേഹ ശ്രമം നടത്തി. തുടര്‍ന്നുള്ള പോലീസ് ചോദ്യം ചെയ്യലിലാണ് താന്‍ നേഹയല്ല എന്നും ആണ്‍കുട്ടിയാണ് എന്നുമുള്ള സത്യം കഥാനായിക വെളിപ്പെടുത്തിയത്.

English summary
Would-be bride turns out to be a man in Chhattisgarh. Police started investigation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X