അസ്ഹര്‍ കൈവിട്ടു, സംഗീത സിനിമയിലേക്ക്
ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ ഭാര്യാപദം ഉപേക്ഷിച്ച സംഗീത ബിജ്ലാനി വീണ്ടും സിനിമയിലേക്ക്. നീണ്ട 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംഗീത ബോളിവുഡിലേക്ക് തിരിച്ചുപോകുന്നത്. 1980 ലെ മിസ് ഇന്ത്യയായ സംഗീത അവസാനമായി ഒരു ബോളിവുഡ് ചത്രത്തില്‍ പ്രത്യക്ഷപ്പെട്ടത് 97 ലാണ്. ചിത്രം ജഗന്നാഥ്.
ക്രിക്കറ്റ് വിട്ട് അസ്ഹര്‍ രാഷ്ട്രീയത്തിലേക്കും എം പി പദത്തിലേക്കും കടന്ന ശേഷമാണ് സംഗീതയുമായി വഴി പിരിയുന്നത്. 14 വര്‍ഷത്തെ ദാമ്പത്യബന്ധം പിരിഞ്ഞതോടെ ഒറ്റയ്ക്കായ സംഗീത പഴയ തട്ടകത്തിലേക്ക് തന്നെ തിരിച്ചെത്തുകയാണ്. സിനിമയിലേക്ക് തിരിച്ചുവരേണ്ടി വരുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ലെന്ന് സംഗീത ബിജ്ലാനി പറഞ്ഞു.

സിനിമയില്‍ അഭിനയിക്കാനാണെങ്കില്‍ നേരത്തെയും അവസരങ്ങള്‍ ഉണ്ടായിരുന്നു. മുന്‍പും ആളുകള്‍ ക്ഷണിച്ചിരുന്നു, പക്ഷേ ഞാന്‍ സിനിമ വേണ്ടെന്ന് വെച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോളിതാ വീണ്ടും സമയം വന്നിരിക്കുന്നു - 53 കാരിയായ ബിജ്ലാനി പറഞ്ഞു. രണ്ട് മാസം മുന്‍പാണ് ഡിസൈനര്‍ അനിതാ ദോംഗ്രേയുടെ ഷോയില്‍ വെച്ച് സിനിമയിലേക്കുള്ള ക്ഷണം സംഗീത സ്വീകരിച്ചത്.
മുന്‍ കാമുകനായ സൂപ്പര്‍ സ്റ്റാര്‍ സല്മാന് ഖാനൊപ്പമാണ് രണ്ടാം വരവില്‍ സംഗീത അഭിനയിച്ച് തുടങ്ങുന്നത്. സല്‍മാനൊപ്പം അഭിനയിക്കുന്നതില്‍ ഒരു പ്രശ്നവും ഇല്ലെന്നും സല്മാന് വളരെ നല്ല സുഹൃത്താണെന്നും സംഗീത പറഞ്ഞു. അസ്ഹറുമായി പിരിഞ്ഞ സംഗീത ബിജ്ലാനി സല്മാന് ഖാനുമായി അടുക്കുന്നതായി ബോളിവുഡില്‍ നിന്നും റിപ്പോര്‍ട്ടുകളുണ്ട്. സല്‍മാനും സംഗീതയും ഒരാഴ്ചത്തെ അവധിക്കാലം ഒരുമിച്ച് ചെലവഴിക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications