• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വീണ്ടും ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്!! 4.7 മില്യണ്‍ കര്‍ഷകരുടെ സ്വകാര്യ കടം എഴുതി തള്ളും!!

 • By
cmsvideo
  കോൺഗ്രസിന്റെ വമ്പൻ പ്രഖ്യാപനം വീണ്ടും

  ഭോപ്പാല്‍: 'നിങ്ങളുടെ കാര്‍ഷിക കടങ്ങള്‍ സര്‍ക്കാര്‍ എഴുതി തള്ളിയോ? മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെതിരെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആള്‍ക്കൂട്ടത്തോടുള്ള ചോദ്യം ഇങ്ങനെയായിരുന്നു. പക്ഷേ ചോദ്യം തീരും മുന്‍പ് തന്നെ ജനങ്ങളില്‍ നിന്ന് ഉത്തരം എത്തി. തങ്ങളുടെ കടങ്ങളെല്ലാം സര്‍ക്കാര്‍ എഴുതി തള്ളിയെന്ന് ജനം ഒരേ സ്വരത്തില്‍ പറഞ്ഞു. ഞെട്ടിത്തരിച്ച് വായടഞ്ഞ് നില്‍ക്കുന്ന സ്മൃതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

  കോണ്‍ഗ്രസിന് 140 സീറ്റ് ലഭിച്ചാല്‍ രാഹുല്‍ പ്രധാനമന്ത്രി!! അധികാരം പിടിക്കാന്‍ വമ്പന്‍ പദ്ധതി

  എന്തായാലും ഇനിയും ഇതേ ചോദ്യങ്ങളുമായി വരുന്ന ബിജെപി നേതാക്കളുടെ വായടപ്പിക്കാന്‍ രണ്ടും കല്‍പ്പിച്ചുള്ള നീക്കത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. സംസ്ഥാനത്തെ 4.7 മില്യണ്‍ കര്‍ഷകരുടെ സ്വകാര്യ ലോണ്‍ എഴുതി തള്ളുമെന്നാണ് കമല്‍നാഥ് സര്‍ക്കാരിന്‍റെ വാഗ്ദാനം. വിശദാംശങ്ങളിലേക്ക്

   മുന്നേറി കോണ്‍ഗ്രസ്

  മുന്നേറി കോണ്‍ഗ്രസ്

  ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയത്. ആകെയുള്ള 230 സീറ്റില്‍ 114 ഉം കോണ്‍ഗ്രസ് നേടിയായിരുന്നു കോണ്‍ഗ്രസ് മുന്നേറ്റം.

   കടങ്ങള്‍ എഴുതി തള്ളി

  കടങ്ങള്‍ എഴുതി തള്ളി

  മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം കമല്‍നാഥ് ആദ്യമായി കൈകൊണ്ട നടപടി കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ കാര്‍ഷിക കടങ്ങങ്ങള്‍ എഴുതിതള്ളുക എന്നുള്ളതായിരുന്നു. അധികാരമേറ്റ് രണ്ടുമണിക്കൂറിനുള്ളിലാണ് കമല്‍നാഥ് തീരുമാനത്തില്‍ ഒപ്പിട്ടത്.

   ബിജെപിക്ക് മറുപടി

  ബിജെപിക്ക് മറുപടി

  ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പും കര്‍ഷകരെ ലക്ഷ്യം വെച്ചുള്ളതായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രചരണം. എന്നാല്‍ കോണ്‍ഗ്രസിന്‍റെ പ്രഖ്യാപന പ്രകാരമുള്ള കടങ്ങള്‍ സര്‍ക്കാര്‍ എഴുതി തള്ളിയിട്ടില്ലെന്നും ജനത്തെ കോണ്‍ഗ്രസ് വഞ്ചിക്കുകയാണെന്നുമുള്ള ആരോപണവുമായി ബിജെപി മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രംഗത്തെത്തി.

   ചൗഹാനെ ഞെട്ടിച്ചു

  ചൗഹാനെ ഞെട്ടിച്ചു

  കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനപ്രകാരമുള്ള കടങ്ങള്‍ എഴുതി തള്ളണമെങ്കില്‍ 48000 കോടി രൂപ ആവശ്യമാണ്. എന്നാല്‍ ഇതുവരെ ആകെ 1300 കോടിയാണ് സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കിയിട്ടുള്ളത്. ലക്ഷകണക്കിന് ജനങ്ങളെയാണ് മധ്യപ്രദേശില്‍ രാഹുല്‍ ഗാന്ധി വഞ്ചിച്ചെന്നായിരുന്നു ചൗഹാന്‍റെ ആരോപണം.

   പുതിയ നീക്കം

  പുതിയ നീക്കം

  എന്നാല്‍ ആരോപണം വന്ന പിറകെ തന്നെ ചൗഹാന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ ​എത്തി. വായ്പാ ഇളവ് നേടിയ 21 ലക്ഷം കര്‍ഷകരുടെ പേര് വിവരങ്ങള്‍ അടങ്ങിയ രേഖകളുമായി ചൗഹാന്‍റെ വീട്ടിലെത്തി തന്നെ തെളിവ് നല്‍കി.

   പെരുമാറ്റച്ചട്ടം

  പെരുമാറ്റച്ചട്ടം

  തിരഞ്ഞെടുപ്പ് പെരുമാച്ചട്ടം നിലവില്‍ വരുന്നതുവരെ 21 ലക്ഷം പേര്‍ക്കാണ് ഇതുവരെ ജയ് കിസാന്‍ വായ്പ ഇളവ് പദ്ധതിയിലൂടെ സംസ്ഥാനത്ത് ഗുണം ലഭിച്ചിട്ടുള്ളതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. അതേസമയം വ്യാജ പ്രചരണങ്ങളുമായി നീങ്ങുന്ന ബിജെപിക്ക് ഒരു മുട്ടന്‍ പണി കൂടി നല്‍കി.

   രണ്ട് ലക്ഷം രൂപ

  രണ്ട് ലക്ഷം രൂപ

  സംസ്ഥാനത്തെ 4.7 മില്യണ്‍ വരുന്ന കര്‍ഷകരെ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് കമല്‍ നാഥ് സര്‍ക്കാരിന്‍റെ പ്രഖ്യാപനം. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ കര്‍ശകരുടേയും 2 ലക്ഷം വരുന്ന സ്വകാര്യ ലോണ്‍ എഴുതി തള്ളുമെന്നാണ് കമല്‍നാഥിന്‍റെ പ്രഖ്യാപനം.

   പ്രചരണത്തിന്

  പ്രചരണത്തിന്

  മെയ് 19 ന് വോട്ടെടുപ്പ് നടക്കാനിരിക്കുന്ന മാല്‍വ മേഖലയില്‍ പ്രചരണത്തിനിടെയാണ് കമല്‍നാഥ് ഇക്കാര്യം വ്യക്തമാക്കി. മാലവയിലെ മഹ്ദിപൂര്‍, ബദന്‍ നഗര്‍ നിയമസഭാ മണ്ഡലങ്ങളില്‍ പ്രചരണത്തിന് എത്തിയതായിരുന്നു കമല്‍നാഥ്.

   ബിജെപിക്കൊപ്പം

  ബിജെപിക്കൊപ്പം

  ഈ രണ്ട് മണ്ഡലങ്ങളും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം നിന്നവയാണ്. ഇതുവരെ 2.1 മില്യണ്‍ കര്‍ഷകരുടെ കടങ്ങളാണ് എഴുതി തള്ളിയത്. നിലവില്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ കടങ്ങള്‍ എഴുതി തള്ളുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.

   പാലിക്കും

  പാലിക്കും

  തിരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ സര്‍ക്കാര്‍ എല്ലാ വാഗ്ദാനങ്ങളും പാലിക്കും, കമല്‍നാഥ് വ്യക്തമാക്കി. മുന്‍ ബിജെപി സര്‍ക്കാരിന്‍റെ കാലത്തുള്ള നിരവധി വിഷയങ്ങളില്‍ പുതിയ സര്‍ക്കാരിന് തിരുത്തലുകള്‍ വരുത്താനുണ്ട്.

   തിരുത്തി കുറിക്കും

  തിരുത്തി കുറിക്കും

  കര്‍ഷക ആത്മഹത്യകളില്‍ നമ്പര്‍ വണ്‍ ആയിരുന്നു ബിജെപിയുടെ കാലത്തെ മധ്യപ്രദേശ്. അഴിമതിയുടെ കാര്യത്തിലും പീഡനങ്ങളുടെ കാര്യത്തിലും ഇത് തന്നെയായിരുന്നു സ്ഥിതി. ഇനി അതാവില്ല സ്ഥിതി, മധ്യപ്രദേശ് മാറുകയാണ്,കമല്‍നാഥ് പറഞ്ഞു.

  കെസിആറിനൊപ്പം കോണ്‍ഗ്രസും? ചരടുവലിച്ചത് എച്ച്ഡി കുമാരസ്വാമി!അന്തംവിട്ട് ബിജെപി

  English summary
  would write off farmers personal loan says kamal nath
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more