കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുണ്ടോ? പ്രിയങ്കയുടെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുലിനെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹമുണ്ടോ...?

ദില്ലി: പ്രതിപക്ഷ കക്ഷികളുമായി ചേര്‍ന്ന് രാജ്യത്ത് കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരുണ്ടാക്കാനുളള ശ്രമങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ച് കഴിഞ്ഞു. മഹാസഖ്യത്തിന്റെ സര്‍ക്കാര്‍ വന്നാല്‍ ആരാകും പ്രധാനമന്ത്രി എന്നത് ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്.

റെഡി ടു വെയിറ്റുകാരെ തളളിപ്പറഞ്ഞ് ശശികല, തിരിച്ചടിച്ച് പദ്മ പിളള, സംഘപരിവാറിൽ തമ്മിൽത്തല്ല്!റെഡി ടു വെയിറ്റുകാരെ തളളിപ്പറഞ്ഞ് ശശികല, തിരിച്ചടിച്ച് പദ്മ പിളള, സംഘപരിവാറിൽ തമ്മിൽത്തല്ല്!

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹം ഉണ്ടോ എന്ന ചോദ്യത്തിന് സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കയ്ക്ക് ഒരുത്തരമാണ് ഉളളത്. സഹോദരന്‍ എന്നും സന്തോഷവാനായി ഇരിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നത് എന്നാണ് പ്രിയങ്കയുടെ മറുപടി. അവന്റെ സന്തോഷത്തിന് വേണ്ടതും അവനെ പൂര്‍ണമാക്കുന്നതുമായ എല്ലാ ലഭിക്കട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. രാഹുലിന്റെ വിജയമാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്കയുടെ ഈ പ്രതികരണം.

congress

ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച പ്രിയങ്ക ബിജെപിയുടെ ദേശീയത എന്നത് മോദിയുടെ പേരില്‍ തുടങ്ങി മോദിയുടെ പേരില്‍ അവസാനിക്കുന്നതാണ് എന്ന് കുറ്റപ്പെടുത്തി. അതില്‍ മറ്റ് മനുഷ്യര്‍ക്ക് ഇടമില്ല. അതുകൊണ്ടാണ് മോദിയുടെ സൈന്യം എന്നൊക്കെ അവര്‍ക്ക് പറയാന്‍ സാധിക്കുന്നത്. കോണ്‍ഗ്രസും ദേശീയതയെ കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ പറയുന്നത് രാജ്യത്തെ ജനങ്ങള്‍ക്ക് പറയാനുളളത് കേള്‍ക്കണം എന്നാണ്.

സിപിഎം പ്രവർത്തകർ കൂട്ടമായി ബിജെപിയിലേക്ക്, ബംഗാളിൽ സിപിഎം എരിതീയിൽ നിന്ന് വറചട്ടിയിലേക്ക്!സിപിഎം പ്രവർത്തകർ കൂട്ടമായി ബിജെപിയിലേക്ക്, ബംഗാളിൽ സിപിഎം എരിതീയിൽ നിന്ന് വറചട്ടിയിലേക്ക്!

രാജ്യത്തെ കര്‍ഷകരുടേയും യുവാക്കളുടേയും സ്ത്രീകളുടേയും ശബ്ദം കേള്‍ക്കണം എന്നാണ് എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇവരെല്ലാം ചേര്‍ന്നതാണ് ദേശീയത്. കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് പറയാനുളളത് കേട്ട് കൊണ്ട് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് എന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചും വരുമാനത്തെ കുറിച്ചും ചോദ്യങ്ങള്‍ ഉയരാതിരിക്കാന്‍ ബിജെപി പ്രശ്‌നങ്ങളെ വഴി തിരിച്ച് വിടുകയാണ് ചെയ്യുന്നത് എന്ന് രാജീവ് ഗാന്ധി വിവാദത്തെ സൂചിപ്പിച്ച് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

English summary
Priyanka Gandhi was asked, Would you like to see Rahul gandhi as PM, here is the reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X