കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതായ വിമാനം കടലില്‍ തകര്‍ന്ന് വീണോ? അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന...

  • By Vishnu
Google Oneindia Malayalam News

ചെന്നൈ: കാണാതായ വ്യോമസേനാ വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍ തകര്‍ന്ന് വീണതായി സൂചന. ബംഗാള്‍ ഉള്‍ക്കടലില്‍ 150 നോട്ടിക്കല്‍ മൈല്‍ അകലത്തില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായാണ് വിവരം. 29 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് മലയാളികളുമുണ്ട്.

1500 അടി ഉയരത്തില്‍ നിന്ന് വിമാനം തകരാറിലായി കടലില്‍ പതിച്ചതായാണ് പ്രാധമിക വിവരം. എന്നാലിതിന് പ്രധാമിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ചെന്നയിലെത്തിയിട്ടുണ്ട്.

Read More: മന്ത്രിസഭാ തീരുമാനം 48 മണിക്കൂറിനുള്ളില്‍ പരസ്യപ്പെടുത്താം; മലക്കം മറിഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാര്‍...

Bengal IAF

വെള്ളിയാഴ്ച രാവിലെ 8.30ന് ആണ് ചെന്നൈയിലെ താമ്പരം വ്യോമസേനാ വിമാനതാവളത്തില്‍ നിന്ന് എഎന്‍ 32 എന്ന വിമാനം ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലയറിലേക്ക് പുറപ്പെട്ടത്. 29 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്ത്. ഇവരില്‍ 17 പേര്‍ സൈനികരാണ്. ഫ്‌ളൈറ്റ് ലഫ്റ്റനന്റ് ബദാസുരയായാണ് വിമാനത്തിന്റെ ക്യാപ്റ്റന്‍.

പോര്‍ട്ട് ബ്ലയറിലുള്ള യുദ്ധക്കപ്പലുകളിലെ അറ്റകുറ്റപണികള്‍ നടത്താനുള്ളവരായിരുന്നു വിമാനത്തില്‍ പ്രധാനമായും ഉണ്ടായിരുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങളെന്ന് സംശയിക്കുന്നവ കണ്ടെത്തിയ പ്രതേശത്ത് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

AN 32

ഒരു മുങ്ങിക്കപ്പല്‍, 13 കപ്പലുകള്‍, എഴ് വിമാനങ്ങള്‍ എന്നിവയാണ് തിരച്ചിലിനായി ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിയിരിക്കുന്നത്. രണ്ട് ദിവസമായി കാലാവസ്ഥ മോശമാണ്. വ്യോമ സേനയുടെ പക്കലുള്ളതില്‍ പഴയ വിമാനവമാണ് കാണാതായിരിക്കുന്ന എ എന്‍ 32. യന്ത്രതകരാറും മോശം കാലാവസ്ഥയും വിമാനത്തെ അപകടത്തില്‍പ്പെടുത്തിയെന്ന് വേണം കരുതാന്‍.

Read More: വ്യോമസേനാ വിമാനം കണ്ടെത്താനായില്ല; വിമാനത്തില്‍ രണ്ട് മലയാളികളും...

മ്യൂണിക്കില്‍ വെടിയുതിര്‍ത്തത് ഇറാന്‍കാരന്‍; സ്വയം ജീവനൊടുക്കിയതെന്തിന് ? വീഡിയോ...മ്യൂണിക്കില്‍ വെടിയുതിര്‍ത്തത് ഇറാന്‍കാരന്‍; സ്വയം ജീവനൊടുക്കിയതെന്തിന് ? വീഡിയോ...

English summary
Wreckage of IAF aircraft found 150 nautical miles off Chennai coast.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X