കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലി രാജിവെച്ച് ബിജെപി നേതാവ് ബബിത ഫോഗട്ട്: ഉടൻ മുഖ്യമന്ത്രിയെ കാണും

Google Oneindia Malayalam News

ചണ്ഡിഗഡ്: ഗുസ്തി താരവും ബിജെപി നേതാവുമായ ബബിത ഫോഗട്ട് സ്പോർട്ട് വകുപ്പിലെ ജോലി രാജിവെച്ചു. സ്പോർട്ട്സ് വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ടിച്ച് വരികയായിരുന്നു. നേരത്തെ 2019ലെ ഹരിയാണ നിയസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ചുകൊണ്ടാണ് ബബിത ഫോഗട്ട് രാഷ്ട്രീയത്തിൽ അങ്കം കുറിക്കുന്നത്. പെട്ടെന്നാണ് പ്രത്യേക സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ച് ബബിത സർക്കാർ പദവികൾ രാജിവെക്കുന്നത്.

കുഞ്ഞാലിക്കുട്ടിക്കടക്കം ആപ്പ്, മുസ്ലീം ലീഗിൽ പുതിയ തർക്കത്തിന് തിരി കൊളുത്തി കെഎം ഷാജികുഞ്ഞാലിക്കുട്ടിക്കടക്കം ആപ്പ്, മുസ്ലീം ലീഗിൽ പുതിയ തർക്കത്തിന് തിരി കൊളുത്തി കെഎം ഷാജി

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

അടുത്ത മാസം ഹരിയാണയിലെ സോണിപ്പത്ത് ജില്ലയിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയ്ക്ക് വേണ്ടി പ്രചാരണം നടത്തുന്നതിന് വേണ്ടിയാണ് രാജിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. തിരഞ്ഞെടുപ്പിൽ ബബിത തന്നെ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. ഇന്ന് തന്നെ ബബിത ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെ കാണുകയും ചെയ്യും.

രാജിക്കത്ത്

രാജിക്കത്ത്

ഒഴിവാക്കാനാവാത്ത കാരണങ്ങൾ മൂലമാണ് രാജിവെക്കുന്നതെന്നാണ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് സമർപ്പിച്ച രാജിക്കത്തിൽ പരാമർശിക്കുന്നത്. ഞാൻ അടുത്ത കാലത്താണ് സ്പോർട്സ് ഡിപ്പാർട്ട്മെന്റിൽ ഡെപ്യൂട്ടി ഡയറക്ടറായി ജോലിയിൽ പ്രവേശിക്കുന്നത്. പക്ഷേ ഒഴിവാക്കാവാത്ത സാഹചര്യം മൂലമാണ് രാജിവെക്കുന്നതെന്നും ഇനിയും ജോലിയിൽ തുടരാൻ കഴിഞ്ഞേക്കില്ലെന്നും ബബിത കത്തിൽ വ്യക്തമാക്കി.

ലക്ഷ്യം ഉപതിരഞ്ഞെടുപ്പ്?

ലക്ഷ്യം ഉപതിരഞ്ഞെടുപ്പ്?


ഹരിയാണയിലെ സോണിപ്പത്ത് മണ്ഡലത്തിലേക്കുള്ള നിയമസഭാ ഉപതിരഞ്ഞെടുപ്പ് നവംബർ മൂന്നിനാണ് നിശ്ചയിച്ചിട്ടുള്ളത്. ഹരിയാണയിലെ 90 അംഗ നിയമസഭയിൽ 40 സീറ്റുകളാണ് ബിജെപിക്കുള്ളത്. എന്നാൽ ജാട്ടുകൾക്ക് പ്രാതിനിധ്യമുള്ള ഒറ്റ മണ്ഡലങ്ങളിലും പാർട്ടിയ്ക്ക് വിജയിക്കാൻ കഴിയുമെന്ന് കരുതുന്നില്ല. സംസ്ഥാനത്ത് കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രതിഷേധവും ശക്തമാണ്. 2009ന് ശേഷം കോൺഗ്രസിന്റെ ശ്രീ കൃഷ്ണൻ ഹൂഡയാണ് ഈ സീറ്റ് കൈവശം വെച്ചുപോരുന്നത്.

 പാർട്ടി പ്രവേശം

പാർട്ടി പ്രവേശം



2019 ആഗസ്റ്റിലാണ് പിതാവ് മഹാവീർ ഫോഗട്ടിനൊപ്പം ബബിത ഫോഗട്ട് ബിജെപിയിൽ ചേരുന്നത്. ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഇത്. കോമൺവെൽത്ത് ഗെയിംസിൽ മൂന്ന് തവണ മെഡൽ ജേതാവായിരുന്നു. പാർട്ടിയിൽ ചേരുന്നതിന് മുമ്പ് തന്നെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ നയങ്ങളെ ബബിത പിന്തുണച്ചിരുന്നു. ഞാൻ നരേന്ദ്രമോദിയുടെ വലിയ ആരാധികയാണ്. 2014 മുതൽ തന്നെ ഞാൻ അദ്ദേഹത്തിന്റെ ആരാധികയാണ്. രാജ്യത്തിന് വേണ്ടി അദ്ദേഹം ഒരുപാട് പ്രവർത്തിച്ചിട്ടുണ്ട്. എനിക്ക് തോന്നുന്നത് എല്ലാവരും ബിജെപയിൽ ചേരണമെന്നാണ്.

English summary
Wrestler Babita Phogat resigns from Haryana Sports Department, Shortly to met CM Manohar Lal Khattar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X