'ഇത് രാഷ്ട്രീയ പ്രതികാരം', ബിജെപിയിൽ ചേരുകയാണെങ്കിൽ വിലക്ക് നീങ്ങുമെന്ന് ബജ്രംഗ് പൂനിയ
ന്യൂ ഡല്‍ഹി: ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി വിലക്ക് ഏര്‍പ്പെടുത്തിയതിനോട് രൂക്ഷമായി പ്രതികരിച്ച് ഗുസ്തി താരം ബജ്രംഗ് പൂനിയ. നാല് വര്‍ഷത്തേക്ക് നാഡ തന്നെ വിലക്കിയത് സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് പൂനിയ ആരോപിച്ചു. താന്‍ ബിജെപിയില്‍ ചേരുകയാണെങ്കില്‍ ഈ വിലക്ക് നീങ്ങുമെന്നും ബജ്രംഗ് പൂനിയ പരിഹസിച്ചു.
ഈ വര്‍ഷം മാര്‍ച്ചില്‍ ദേശീയ ടീമിലേക്കുളള സെലക്ഷന്‍ നടപടികളുടെ ഭാഗമായുളള ഉത്തേജക മരുന്ന് പരിശോധയ്ക്ക് സാംപിള്‍ നല്‍കാന്‍ പൂനിയ വിസമ്മതിച്ചു എന്ന് ആരോപിച്ചാണ് വിലക്ക്. ഏപ്രില്‍ 23നാണ് നാഡ ആദ്യത്തെ വിലക്ക് പ്രഖ്യാപിച്ചത്. പിന്നാലെ ലോക ഗുസ്തി സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗും താരത്തിന് വിലക്കേര്‍പ്പെടുത്തി.

അതേസമയം സാംപിള്‍ നല്‍കിയില്ല എന്നുളള ആരോപണം പൂനിയ തളളി. നാഡയ്ക്ക് സാംപിള്‍ നല്‍കാന്‍ താന്‍ തയ്യാറാകാതിരുന്നിട്ടില്ല എന്നത് നേരത്തെയും പറഞ്ഞിട്ടുളളതാണ്. ഡോപ് പരിശോധന നടത്തുന്നതായി അവര്‍ തന്റെ വീട്ടില്‍ വന്നപ്പോള്‍ ഡേറ്റ് കഴിഞ്ഞ കിറ്റ് ആയിരുന്നു കൊണ്ട് വന്നിരുന്നത്. ഇക്കാര്യം താന്‍ അന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു, ബജ്രംഗ് പൂനിയ പറഞ്ഞു.












Click it and Unblock the Notifications