ഐടി സെല്ലുകാരുടെ പണി; ഗുസ്തി താരങ്ങളുടെ വ്യാജ ചിത്രം വൈറൽ, പ്രതികരിച്ച് ബജ്രംഗ് പൂനിയ
ന്യൂ ഡല്‍ഹി: ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ ചിത്രത്തിന് എതിരെ ബജ്രംഗ് പൂനിയ. സമരമുഖത്തുളള ഗുസ്തി താരങ്ങളായ സംഗീത ഫോഗട്ട്, വിനേഷ് ഫോഗട്ട് എന്നിവരുടെ വ്യാജ ചിത്രമാണ് പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിഷേധത്തിനിടെ ഇരുവരേയും പോലീസ് കസ്റ്റഡിയിലെടുത്ത് വാഹനത്തില്‍ കയറ്റിയപ്പോള്‍ ഇരുവരും ചിരിച്ച് കൊണ്ട് സെല്‍ഫിയെടുക്കുന്ന ചിത്രമാണ് വൈറലാകുന്നത്.
ട്വിറ്ററിലാണ് ബജ്രംഗ് പൂനിയയുടെ പ്രതികരണം. രണ്ട് ചിത്രങ്ങളാണ് പൂനിയ പങ്കുവെച്ചിരിക്കുന്നത്. ഒന്നില്‍ സംഗീതയും വിനേഷും ചിരിയോടെ ഇരിക്കുന്നതാണ്. 'ഐടി സെല്ലിന്റെ ആളുകള്‍ ഈ വ്യാജ ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ വ്യാജ ചിത്രം പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും', എന്നാണ് പൂനിയ ട്വിറ്ററില്‍ കുറിച്ചു.

യഥാര്‍ത്ഥ ചിത്രത്തില്‍ സംഗീതയോ വിനേഷോ ചിരിക്കുന്നില്ല. ലൈംഗീക പീഡന ആരോപണങ്ങള്‍ നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്നത്. നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബ്രിജ് ഭൂഷണ് എതിരെ ദില്ലി പോലീസ് കേസെടുക്കാന്‍ തയ്യാറായെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന നിലപാടിലാണ് ഗുസ്തി താരങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് 3 കിലോമീറ്റര്‍ ദൂരത്തുളള ജന്തര്‍ മന്ദിറിലാണ് ഗുസ്തി താരങ്ങളുടെ സമരം. സമരം ചെയ്യുന്നവരെ പോലീസ് ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്ത് മാറ്റി. സമരപ്പന്തലില്‍ നിന്നും ഗുസ്തി താരങ്ങളുടെ കിടക്കകളും കൂളറുകളും ഫാനുകളും അടക്കമുളള സാധനങ്ങളും പോലീസ് നീക്കം ചെയ്തിരിക്കുകയാണ്.
ഞായറാഴ്ച ഉദ്ഘാടനത്തിനിടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തവേയാണ് ഗുസ്തി താരങ്ങളെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തത്. ദേശീയ ഗുസ്തി താരങ്ങളായ സാക്ഷി മല്ലിക്, വിനേഷ് ഫോഗട്ട്, ബജ്രംഗ് പൂനിയ അടക്കമുളളവരെ ബലം പ്രയോഗിച്ചാണ് പോലീസ് വാഹനത്തില്‍ കയറ്റിയത്. വനിതാ താരങ്ങളെ രാത്രിയോടെ പോലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചു.
നിരന്തരമായ അഭ്യര്‍ത്ഥനകളും മുന്നറിയിപ്പുകളും മറികടന്നാണ് ഗുസ്തി താരങ്ങള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത് എന്നും തുടര്‍ പ്രതിഷേധങ്ങള്‍ അനുവദിക്കില്ലെന്നും സ്പെഷ്യല്‍ കമ്മീഷണര്‍ ഓഫ് പോലീസ് ദേപേന്ദ്ര പതക് വ്യക്തമാക്കി. ബ്രിജ് ഭൂഷണിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഏപ്രില്‍ 23 മുതല്‍ ജന്തര്‍ മന്ദിറില്‍ ഗുസ്തി താരങ്ങള്‍ ആരംഭിച്ച സമരം 35ഓളം ദിവസങ്ങള്‍ പിന്നിട്ടു.
IT Cell वाले ये झूठी तस्वीर फैला रहे हैं। हम ये साफ़ कर देते हैं की जो भी ये फ़र्ज़ी तस्वीर पोस्ट करेगा उसके ख़िलाफ़ शिकायत दर्ज की जाएगी। #WrestlersProtest pic.twitter.com/a0MngT1kUa
— Bajrang Punia 🇮🇳 (@BajrangPunia) May 28, 2023
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications