Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിജ് ഭൂഷനെതിരായ പ്രത്യക്ഷ സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍; നിയമനടപടികള്‍ തുടരും

ന്യൂഡല്‍ഹി: ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ പ്രത്യക്ഷ സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍. അഞ്ച് മാസത്തോളം നീണ്ട പ്രതിഷേധത്തിന് പിന്നാലെയാണ് താരങ്ങളുടെ പ്രഖ്യാപനം. അതേസമയം നിയമ പോരാട്ടം തുടരുമെന്നും താരങ്ള്‍ പ്രഖ്യാപിച്ചു. സാക്ഷി മാലിക്കും, വിനേഷ് ഫോഗട്ടുമാണ് ഇക്കാര്യം അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്നും ഇവര്‍ അറിയിച്ചു.

ജൂണ്‍ പതിനഞ്ചിനകം ബ്രിജ് ഭൂഷനെതിരെ കുറ്റപത്രം സമര്‍പ്പിക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്. അതേസമയം കുറ്റപത്രം സമര്‍പ്പിച്ചതോടെ പ്രതിഷേധം അവസാനിപ്പിക്കുകയാണെന്നും സാക്ഷി മാലിക് വ്യക്തമാക്കി.

protesting-wrestlers

താരങ്ങളുടെ ട്വീറ്റുകളില്‍ എല്ലാം ബിജെപി സര്‍ക്കാര്‍ വാക്കുപാലിച്ചുവെന്ന തരത്തിലാണ് പരാമര്‍ശമുള്ളത്. അതേസമയം ഗുസിത താരങ്ങളെല്ലാം നീതി കിട്ടുന്നത് വരെ പോരാട്ടം തുടരും. എന്നാല്‍ അത് തെരുവിലെ പോരാട്ടാമായിരിക്കില്ല., കോടതിയിലായിരിക്കും പോരാടുകയെന്നും താരങ്ങള്‍ പറഞ്ഞു. ഗുസ്തി സംഘടനയിലെ മാറ്റങ്ങള്‍ക്ക്, വാക്കുതന്ന പോലെ തുടക്കമിട്ടിട്ടുണ്ട്. ജൂലായ് പതിനൊന്ന് വരെ കാത്തിരിക്കും. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വാക്കുപാലിക്കുമെന്ന് കരുതുന്നു. ജൂലായ് പതിനൊന്നിന് ഗുസ്തി അസോസിയേഷനിലെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗുസ്തി താരങ്ങള്‍ പറഞ്ഞു.

അതേസമയം ബ്രിജ് ഭൂഷനെതിരെ നല്‍കിയ പരാതി വ്യാജമാണെന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ അച്ഛന്‍ വെളിപ്പെടുത്തിയിരുന്നു. ഇതോടെ ബിജെപി നേതാവിനെതിരെ എടുത്ത കേസ് ദുര്‍ബലമായിരുന്നു. മകള്‍ക്ക് ചാമ്പ്യന്‍ഷിപ്പില്‍ സെലക്ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ വിരോധമാണ് കാരണമെന്നും കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ പിതാവ് വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ബ്രിജ് ഭൂഷനെതിരെ കേസെടുക്കാതെ വൈകിപ്പിച്ചത് കൊണ്ടാണ് ഇതെല്ലാം സംഭവിച്ചതെന്ന് ഗുസ്തി താരങ്ങള്‍ പറയുന്നു. ബ്രിജ് ഭൂഷന്‍ ഇവരെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് മൊഴി മാറ്റിയെന്നും താരങ്ങള്‍ ആരോപിച്ചിരുന്നു. പെണ്‍കുട്ടിയുടെ മൊഴി വീണ്ടും പോലീസ് രേഖപ്പെടുത്തിയിരുന്നു. കുറ്റപത്രത്തില്‍ ഇക്കാര്യവും പോലീസ് ഉള്‍പ്പെടുത്തും.

ബ്രിജ് ഭൂഷനെതിരെ മറ്റ് ആറ് ഗുസ്തി താരങ്ങളും നല്‍കിയ പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണ്. അന്താരാഷ്ട്ര റഫറി അടക്കം ഈ സംഭവത്തില്‍ സാക്ഷിയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കര്‍ഷക സംഘടനകള്‍ അടക്കം സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. പരാതി ലഭിച്ച ഉടനെ തന്നെ നടപടിയെടുത്തിരുന്നെങ്കില്‍ പെണ്‍കുട്ടി മൊഴി മാറ്റില്ലായിരുന്നുവെന്ന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞിരുന്നു. അതേസമയം ബ്രിജ് ഭൂഷനെതിരായ കേസുകള്‍ തെളിയിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ബ്രിജ് ഭൂഷന്റെ നിലപാട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+