ബ്രിട്ടീഷുകാരെ പോലെ ഈ സര്‍ക്കാരിനെയും ഓടിക്കും; ഗുസ്തി താരങ്ങള്‍ക്കൊപ്പമെന്ന് മഹാവീര്‍ ഫോഗട്ട്
ന്യൂഡല്‍ഹി: ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് പ്രമുഖ ഗുസ്തി പരിശീലകന്‍ മഹാവീര്‍ ഫോഗട്ട്. ഈ രാജ്യത്ത് നിന്ന് ബ്രിട്ടീഷുകാരെ ഓടിച്ചത് പോലെ ഇപ്പോഴത്തെ സര്‍ക്കാരിനെയും ജനങ്ങള്‍ തുരത്തുമെന്ന് മഹാവീര്‍ പറഞ്ഞു. ആമിര്‍ ഖാന്റെ ദംഗല്‍ എന്ന ചിത്രം മഹാവീര്‍ ഫോഗട്ടിന്റെയും മക്കളുടെയും ജീവിതം ആസ്പദമാക്കി എടുത്തതാണ്. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ പ്രതിഷേധമിരിക്കുന്നത്
. നമ്മുടെ പെണ്‍മക്കളുടെ അവസ്ഥ കാണാതിരുന്ന് കൂടാ. ഈ രാജ്യത്തെ ജനങ്ങള്‍ സര്‍ക്കാര്‍ എടുത്തെറിയും. ബ്രിട്ടീഷുകാരുടെ അവസ്ഥ അവര്‍ക്കുമുണ്ടാവുമെന്ന് മഹാവീര്‍ പറഞ്ഞു. കര്‍ഷക നേതാക്കള്‍ക്ക് നമ്മുടെ കുട്ടികളുടെ വികാരങ്ങളും സങ്കടങ്ങളും മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്ന് രാജ്യം മുഴുവന്‍ അവര്‍ക്ക് വേണ്ടി ഒന്നിച്ചിരിക്കുകയാണ്. അവര്‍ നിശ്ചയദാര്‍ഢ്യത്തോടെ നടത്തുന്ന സമരമായി ഇത് മാറിയിരിക്കുകയാണെന്നും മഹാവീര്‍ പറഞ്ഞു.

ഗ്രാമപഞ്ചായത്തുകളും, ഖാപ്പ് പഞ്ചായത്തുകളും, സാമൂഹിക-കാര്‍ഷിക സംഘടനകളുമെല്ലാം ചേര്‍ന്ന് ഇതൊരു മഹാപ്രക്ഷോഭമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹരിയാനയിലെ ബലാലിയില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇവിടെ നിന്നാണ് ഫോഗട്ട് സഹോദരിമാര്‍ വളര്‍ന്നത്. ഈ ഗ്രാമം ഇന്ന് വനിതാ ഗുസ്തി താരങ്ങള്‍ക്കൊപ്പമാണ്. ഇവര്‍ പഞ്ചായത്ത് വിളിച്ച് ചേര്‍ക്കാന്‍ പോവുകയാണ്.
എന്റെ പെണ്‍കുട്ടികള്‍ക്ക് റിസ്‌കെടുത്താണ് മെഡലുകള്‍ ഞാന്‍ നേടി കാടുത്തത്. ഇന്ന് അവരുടെ അവസ്ഥ ആരും കാണാതെ പോവരുത്. ദു:ഖകരമെന്തെന്നാല്‍ ഗുസ്തി താരങ്ങള്‍ക്ക് അവരുടെ മെഡലുകള്‍ ഗംഗയില്‍ ഒഴിക്കേണ്ട അവസ്ഥ വന്നിരിക്കുന്നത്. കര്‍ഷക നേതാക്കള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലായത്.
ഇപ്പോള്‍ സര്‍ക്കാരിനെ മുട്ടുകുത്തിക്കാനായി രാജ്യം മുഴുവന്‍ ഒന്നിച്ചിരിക്കുകയാണ്. ഗുസ്തി താരങ്ങള്‍ക്ക് നീതി ലഭിക്കാനായി സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തില്ലെങ്കില്‍, ഈ രാജ്യത്തെ ജനങ്ങള്‍ ബ്രിട്ടീഷുകാരെ തുരത്തിയത് പോലെ അവരെ തുരത്തിയോടിക്കുമെന്നും മഹാവീര്‍ ഫോഗട്ട് പറഞ്ഞു.
ഇന്ന് വനിതാ ഗുസ്തി താരങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന കാര്യങ്ങള്‍ കണ്ടാല്‍, പെണ്‍കുട്ടികള്‍ ഗുസ്തി തന്നെ മതിയാക്കും. ജൂനിയര്‍ താരങ്ങളുടെ ഭാവി ഇപ്പോള്‍ അനിശ്ചിതത്വത്തിലാണെന്നും മഹാവീര്‍ ഫോഗട്ട് പറഞ്ഞു. ഈ സര്‍ക്കാരിനെതിരെ വലിയൊരു പ്രക്ഷോഭമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ സര്‍ക്കാര്‍ തീര്‍ച്ചയായും അതിന് മുന്നില്‍ വീഴും. ബ്രിജ് ഭൂഷണ്‍ ജയിലില്‍ പോകേണ്ടി വരുമെന്നും മഹാവീര്‍ ഫോഗട്ട് വ്യക്തമാക്കി.
പ്രമുഖ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പൂനിയ എന്നിവര്‍ ജനുവരിയിലാണ് ജന്ദര്‍ മന്ദറില്‍ പ്രതിഷേധം ആരംഭിച്ചത്. പോക്‌സോ കേസ് അടക്കം ബ്രിജ് ഭൂഷനെതിരെ ചുമത്തിയിട്ടും, അറസ്റ്റ് ചെയ്തില്ലെന്നാണ് ഗുസ്തി താരങ്ങള്‍ ആരോപിക്കുന്നത്.












Click it and Unblock the Notifications