Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയ പതാകയുമായി ഗുസ്തിതാരങ്ങളുടെ പ്രതിഷേധം; ദില്ലിയില്‍ സംഘര്‍ഷം, താരങ്ങള്‍ കസ്റ്റഡിയില്‍

ദില്ലി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ ശ്രമിച്ച ഒളിമ്പ്യന്‍മാരും കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍മാരും ഉള്‍പ്പെടെയുള്ള മുന്‍നിര ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ കസ്റ്റഡിയില്‍. ലൈംഗികാതിക്രമത്തിന് ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കായിക താരങ്ങള്‍ സമരം ചെയ്യുന്നത്. ഇന്ന് താരങ്ങള്‍ ദേശീയ പതാകയേന്തി മാര്‍ച്ച് ആരംഭിക്കുകയായിരുന്നു.

പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്നാണ് മാര്‍ച്ച്. ബാരിക്കേഡിന് മുകളിലൂടെ താരങ്ങള്‍ പുറത്തേക്ക് കടന്നു. പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ചാണ് തടയുന്നത്. ഗുസ്തി താരം സാക്ഷി മാലിക്കിനെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയില്‍ എടുത്തു. വിനയ ഫൊഗാട്ട് ഉള്‍പ്പടെയുള്ള താരങ്ങളെ പൊലീസ് മര്‍ദ്ദിച്ചെന്ന് സാക്ഷി മാലിക്ക് കുറ്റപ്പെടുത്തി.

india

താരങ്ങള്‍ ഇപ്പോള്‍ റോഡിലിരുന്ന് പ്രതിഷേധിക്കുകയാണ്. ഗുസ്തി താരങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, ബ്രിജ് ഭൂഷണ്‍ സിംഗ് എല്ലാ ആരോപണങ്ങളും നിഷേധിക്കുകയാണ് ചെയ്തത്. കഴിഞ്ഞ മാസം മുതല്‍ ദില്ലിയിലെ ജന്തര്‍മന്തറില്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇന്നത്തെ മാര്‍ച്ച്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനും ഗുസ്തി താരങ്ങള്‍ ആസൂത്രണം ചെയ്ത 'മഹിളാ മഹാപഞ്ചായത്ത്' ഉദ്ഘാടനത്തിനും സുരക്ഷാ നടപടികളുടെ ഭാഗമായി സെന്‍ട്രല്‍ ഡല്‍ഹിയില്‍ ആയിരക്കണക്കിന് പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ഡല്‍ഹി മെട്രോയുടെ സെന്‍ട്രല്‍ സെക്രട്ടേറിയറ്റിലെയും ഉദ്യോഗ് ഭവന്‍ സ്റ്റേഷനുകളിലെയും എല്ലാ എന്‍ട്രി, എക്‌സിറ്റ് ഗേറ്റുകളും അധികൃതര്‍ അടച്ചിട്ടാണുള്ളത്.

അതേസമയം, സമരത്തിന് പിന്തുണയുമായി എത്തിയ കര്‍ഷകരെ ദില്ലി അതിര്‍ത്തികളില്‍ പൊലീസ് തടഞ്ഞിട്ടുണ്ട്. പഞ്ചാബില്‍ നിന്നുള്ള കര്‍ഷക സംഘടനയായ പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി പ്രവര്‍ത്തകരെ അംബാല അതിര്‍ത്തിയില്‍ വച്ച് പൊലീസ് തടഞ്ഞു. നിരവധി കര്‍ഷക നേതാക്കളെയും പൊലീസ് തടങ്കലിലാക്കിയിട്ടുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് സമീപത്താണ് ഗിസ്തി താരങ്ങളുടെ പ്രതിഷേധ പരിപാടിയായ മഹിള സമ്മാന്‍ മഹാ പഞ്ചായത്ത് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് തടയുന്നതിന് വേണ്ടിയാണ് പൊലീസ് വലിയ സുരക്ഷ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം പ്രതികരണവുമായി ബ്രിജ് ഭൂഷണ്‍ രംഗത്തെത്തിയിരുന്നു. താന്‍ നാര്‍ക്കോ ടെസ്റ്റിന് തയ്യാറാണെന്ന് ബ്രിജ് ഭൂഷണ്‍ പറഞ്ഞത്. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് സമീപം ഗുസ്തി താരങ്ങള്‍ പ്രതിഷേധം നടത്തരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ഗുസ്തി ഫെഡറേഷനില്‍ നിന്ന് അന്വേഷണം കഴിയുന്നത് വരെ മാറി നില്‍ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+