കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ താരങ്ങളെ ലൈംഗികമായി ഉപദ്രവിക്കുന്നു; റെസ്ലിംഗ് പ്രസിഡന്റിന് എതിരെ വിനേഷ് ഫോഗട്ട്

Google Oneindia Malayalam News

ന്യൂദല്‍ഹി: ഇന്ത്യന്‍ റെസ്ലിംഗ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ബുഷന്‍ ശരണ്‍ സിംഗ് വനിതാ ഗുസ്തിക്കാരെ ലൈംഗികമായി ഉപദ്രവിച്ചതായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഡബ്ല്യുഎഫ്ഐ മേധാവിക്കും ഫെഡറേഷനും എതിരെ രാജ്യത്തെ ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയര്‍പ്പിച്ച് കൊണ്ടാണ് വിനേഷ് ഫോഗട്ടിന്റെ വെളിപ്പെടുത്തല്‍.

ബ്രിജ് ബുഷന്‍ തന്നെ മാനസികമായി പീഡിപ്പിച്ചിട്ടുണ്ട് എന്നും താന്‍ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നു എന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. ബ്രിജ് ബുഷണ്‍ സഹാറന്‍ സിംഗ് വനിതാ ഗുസ്തിക്കാരെ ലൈംഗികമായി ഉപദ്രവിക്കും. താരങ്ങള്‍ക്ക് പറ്റുന്ന പരിക്കുകളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കുന്നില്ല.

ads

ഗുസ്തിക്കാരെ രാജ്യങ്ങളില്‍ നിന്ന് വിലക്കുന്നതിനെ കുറിച്ചാണ് അവര്‍ സംസാരിക്കുന്നത് എന്നും ബ്രിഡ് ബുഷണ്‍ തന്നെ ഉപയോഗമില്ലാത്തവള്‍ എന്ന് വിളിച്ചിട്ടുണ്ടെന്നും വിനേഷ് ഫോഗട്ട് വെളിപ്പെടുത്തി. അന്ന് താന്‍ ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു എന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.

അമല പോളിനെതിരെ കെപി ശശികല: കുറിപ്പെഴുതുകയല്ല, ആചാരങ്ങളെ അംഗീകരിക്കണമായിരുന്നുഅമല പോളിനെതിരെ കെപി ശശികല: കുറിപ്പെഴുതുകയല്ല, ആചാരങ്ങളെ അംഗീകരിക്കണമായിരുന്നു

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ പരാതി നല്‍കിയതിന് തനിക്ക് വധഭീഷണി നേരിടേണ്ടി വന്നതായും വിനേഷ് ഫോഗട്ട് കൂട്ടിച്ചേര്‍ത്തു. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്റെ പീഡനത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത് മുതല്‍ തനിക്ക് വധഭീഷണിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹോട്ടലുകാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം, വെറുതെ ലൈസന്‍സ് നല്‍കുന്ന ഡോക്ടര്‍മാരും കുടുങ്ങും; വീണ ജോര്‍ജ്ഹോട്ടലുകാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം, വെറുതെ ലൈസന്‍സ് നല്‍കുന്ന ഡോക്ടര്‍മാരും കുടുങ്ങും; വീണ ജോര്‍ജ്

സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കും ആത്മാഭിമാനമുണ്ട്. ഫെഡറേഷന്‍ താരങ്ങളെ പിന്തുണച്ചില്ലെങ്കില്‍ അവരുടെ മനോവീര്യം തകരും. ഇനി ഞങ്ങള്‍ തലകുനിക്കില്ല, അവകാശങ്ങള്‍ക്കായി പോരാടും, വിനേഷ് ഫോഗട്ട് പറഞ്ഞു. തങ്ങളുടെ പ്രതിഷേധം ഗുസ്തി താരങ്ങളുടേത് ആണ് എന്നും ഇതില്‍ രാഷ്ട്രീയമില്ല എന്നും ബജ്റംഗ് പുനിയ പറഞ്ഞു.

സെല്‍ഫിയെടുക്കാന്‍ വന്ദേഭാരതില്‍ കയറി, ഓട്ടോമാറ്റിക് ഡോര്‍ അടഞ്ഞു; 'വെറുതെ' യാത്ര ചെയ്തത് 159 കിലോമീറ്റര്‍സെല്‍ഫിയെടുക്കാന്‍ വന്ദേഭാരതില്‍ കയറി, ഓട്ടോമാറ്റിക് ഡോര്‍ അടഞ്ഞു; 'വെറുതെ' യാത്ര ചെയ്തത് 159 കിലോമീറ്റര്‍

ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്കും ബജ്റംഗ് പുനിയയും അടക്കമുള്ള രാജ്യത്തെ ഗുസ്തി താരങ്ങളാണ് ജന്തര്‍മന്തറില്‍ പ്രതിഷേധം നടത്തുന്നത്. മാധ്യമങ്ങളോട് സംസാരിക്കവെ ഫോഗട്ട് വിനേഷ് പൊട്ടിക്കരഞ്ഞു. റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഭരണത്തില്‍ മാറ്റം വേണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടു. എല്ലാ ഗുസ്തിക്കാരും അവരുടെ പദവി പരിഗണിക്കാതെ ട്രയല്‍സില്‍ പങ്കെടുക്കുന്നത് ഫെഡറേഷന്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് പ്രതിഷേധം.

അതേസമയം പ്രതിഷേധത്തിന് പിന്നിലെ കാരണം അറിയില്ല എന്നാണ് ഫെഡറേഷന്റെ ഒരു വക്താവ് പ്രതികരിച്ചത്. ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കാന്‍ ഗുസ്തിക്കാര്‍ക്ക് ട്രയല്‍സില്‍ പങ്കെടുക്കേണ്ടി വന്നാകാം പ്രതിഷേധത്തിന് കാരണം എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കില്ലെന്ന് താരങ്ങള്‍ പറഞ്ഞു.

English summary
Wrestling president Brij Bushan Sharan Singh sexually harassed women wrestlers, Vinesh Phogat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X