കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുഡിഎഫിന്റെ ഉപാധികള്‍ക്ക് നോ പറഞ്ഞ് ജോസ് വിഭാഗം....സാങ്കേതിക തിരുത്തല്‍ മാത്രം!!

Google Oneindia Malayalam News

കോട്ടയം: ഉപാധികള്‍ പാലിച്ചാല്‍ ജോസിന് തിരികെ വരാമെന്ന യുഡിഎഫ് നിര്‍ദേശം തള്ളി ജോസ് കെ മാണി. യുഡിഎഫില്‍ നിന്ന് ഇപ്പോള്‍ വന്നത് രാഷ്ട്രീയ തിരുത്തല്‍ അല്ലെന്നും, സാങ്കേതിക തിരുത്തല്‍ മാത്രമാണെന്നും ജോസ് കെ മാണി പറഞ്ഞു. ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയില്ലെന്ന് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. യുഡിഎഫ് യോഗത്തില്‍ പങ്കെടുപ്പിക്കില്ലെന്നാണ് കണ്‍വീനറായ ബെന്നി ബെഹനാന്‍ പറഞ്ഞത്. മുന്നണി തീരുമാനം അംഗീകരിച്ചാല്‍ ആ നിമിഷം മുതല്‍ യോഗത്തില്‍ ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. ഇതിനാണ് ജോസ് മറുപടി നല്‍കിയിരിക്കുന്നത്.

1

ഞങ്ങള്‍ എന്തുതെറ്റാണ് ചെയ്തതെന്ന് യുഡിഎഫ് ആദ്യ വ്യക്തമാക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. അതേസമയ സ്വതന്ത്രമായി തുടരാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ നേതാക്കളുടെ കൊഴിഞ്ഞുപോക്കിന് തടയിടാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ ജോസ് പക്ഷത്ത് നടക്കുന്നത്. യുഡിഎഫിനെ ഇതിലൂടെ സമ്മര്‍ദത്തിലാക്കാനാവുമെന്നാണ് കരുതുന്നത്. മണ്ഡലം കമ്മിറ്റി യോഗങ്ങളും സമാന്തരമായി ചേര്‍ന്ന് അണികളുടെ പിന്തുണ ഉറപ്പിക്കാനാണ് ജോസിന്റെ നീക്കം.

Recommended Video

cmsvideo
LDF says a big no to Jose k Mani | Oneindia Malayalam

ഇടതുമുന്നണിയാണ് ജോസിന്റെ ലക്ഷ്യമെന്ന് നേതാക്കള്‍ പറയുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയിലും തുടരാതെ സ്വതന്ത്രമായി തുടരാനാണ് പ്ലാന്‍. എല്‍ഡിഎഫില്‍ ചേരും മുമ്പ് അണികളും നേതാക്കളും കൂടെ നില്‍ക്കുമെന്ന് ഉറപ്പിക്കണം. അതാണ് ജോസ് കെ മാണി യോഗങ്ങളിലൂടെ ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. യുഡിഎഫുമായി പിരിഞ്ഞതില്‍ എതിര്‍പ്പുകളുള്ള നേതാക്കള്‍ രാജിവെച്ച് ജോസഫിനൊപ്പം ചേരുകയാണ്. ഇതാണ് പ്രധാനമായും ജോസിന് തടയേണ്ടത്. യുഡിഎഫ് തങ്ങളോട് നീതിനിഷേധം കാണിച്ചെന്ന വികാരമാണ് ജോസ് വിഭാഗത്തിനുള്ളില്‍ ശക്തമാക്കാന്‍ ഒരുങ്ങുന്നത്.

അതേസമയം ഇടതുമുന്നണിയും ജോസിനെ നോട്ടമിടുന്നുണ്ട്. ബഹുജന പിന്തുണയുള്ളവരാണ് ജോസ് കെ മാണി വിഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു. കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നും കോടിയേരി കുറ്റപ്പെടുത്തുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് കരുത്ത് തെളിയിക്കുകയാണ് ജോസിന് മുന്നിലുള്ള വെല്ലുവിളി. ഇത് സാധിച്ചാല്‍ ഇടതുമുന്നണിയുമായി അടുക്കുന്നത് എളുപ്പമാകും. അതിന് മുമ്പേ തന്നെ ജോസ് വിഭാഗത്തെ അടര്‍ത്തിയെടുത്ത് ജോസിനെ ഒറ്റപ്പെടുത്താനാണ് പിജെ ജോസഫിന്റെ പദ്ധതി.

English summary
ramesh chennithala's offer rejected, no comeback to udf says jose k mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X