ചെന്നൈ കൊലപാതകം; അത് താന്‍ അല്ല, ഭര്‍ത്താവിനൊപ്പം സുഖമായി കഴിയുന്നെന്ന് നടി ദേവി
ചെന്നൈ: മുന്‍ കാമുകനെ അടിച്ച് കൊലപ്പെടുത്തിയ സീരിയല്‍ നടിയെ കുറിച്ചുള്ള വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. വിവാഹേതര ബന്ധം തുടരാനായി നടിയെ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. സീരിയല്‍ നടിയായ തമിഴ്നാട് സ്വദേശി എസ് ദേവിയാണ് പട്ടികയും ചുറ്റികയും ഉപയോഗിച്ച് കാമുകന്റെ തല അടിച്ച് തകര്‍ക്കുകയായിരുന്നു.
ദേവി പിന്നീട് പോലീസില്‍ കീഴടങ്ങുകയും ചെയ്തു. എന്നാല്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍ കൊലപാതകിയായ 'നടി'യെ കുറിച്ച് നല്കിയതാകട്ടെ തെറ്റായ വിവരങ്ങളും. തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തയെ കുറിച്ച് പ്രതികരിച്ച് മലയാള നടിയായ ദേവിയും രംഗത്തെത്തിയിട്ടുണ്ട്.

തലക്കടിച്ച് കൊലപ്പെടുത്തി
തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൊളത്തൂരിലെ സഹോദരിയുടെ വീട്ടില്‍ വെച്ച് നടി എസ് ദേവിയും ഭര്‍ത്താവ് ബി ശങ്കറും ലക്ഷ്മിയുടെ സഹോദരി ഭര്‍ത്താവ് സവാരിയാറും ചേര്‍ന്ന് ദേവിയുടെ മുന്‍ കാമുകനായ എം രവിയെ കൊലപ്പെടുത്തിയത്. മധുര സ്വദേശിയായ ഫിലിം ടെക്നീഷ്യനായിരുന്നു രവി.

വീട്ടുകാര്‍ അറിഞ്ഞു
ടെലിവിഷന്‍ ചാനല്‍ സീരിയലുകളില്‍ ചെറിയ റോളുകള്‍ ചെയ്തിരുന്ന കാലത്താണ് ഇരുവരും പ്രണയിച്ചത്. വര്‍ഷങ്ങളോളം ഇവരുടെ ബന്ധം തുടര്‍ന്നിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരുടേയും പ്രണയം ഭര്‍ത്താവിന്റെ വീട്ടുകാര്‍ അറിഞ്ഞു. ഇതോടെ ദേവിയുടെ സീരിയില്‍ അഭിനയം കുടുംബം ഇടപെട്ട് അവസാനിപ്പിച്ചു.

ഉറപ്പു നല്കി സഹോദരി
ഞായറാഴ്ചയാണ് രവി ദേവിയെ തേടി ബന്ധം തുടരാന്‍ ആവശ്യപ്പെട്ട് കൊളത്തൂരിലെ അവരുടെ വീട്ടില്‍ എത്തിയത്. എന്നാല്‍ ദേവി അവിടെ ഇല്ലെന്ന് അറിഞ്ഞതോടെ സഹോദരി ലക്ഷ്മിയുടെ വീട്ടില്‍ രവി എത്തി. ദേവിയുമായി ബന്ധം തുടരാന്‍ സഹായിക്കാമെന്ന് ലക്ഷ്മി ഉറപ്പ് നല്കി.

പോലീസില്‍ കീഴങ്ങി
തുടര്‍ന്ന് ഇയാളെ വീട്ടില്‍ ഒളിപ്പിച്ച ശേഷം ദേവിയേയും ശങ്കറിനേയും ലക്ഷ്മി വീട്ടില്‍ വിളിച്ച് വരുത്തുകായായിരുന്നു.
സംസാരത്തിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ അവസാനിച്ചു. ദേവിയാണ് രവിയെ അടിച്ച് വീഴ്ത്തിയത്. രവി മരിച്ചെന്ന് ഉറപ്പായതോടെ നടിയും ഭര്‍ത്താവും പോലീസില്‍ കീഴടങ്ങുകയും ചെയ്തു.

മലയാള നടി
എന്നാല്‍ മലയാള നടിയും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായ എസ് ദേവിയാണ് കൊല നടത്തിയതെന്നാണ് തമിഴ്നാട്ടിലെ ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.വിക്കിപീഡിയയില്‍ എസ് ദേവി എന്ന് തിരഞ്ഞാല്‍ കിട്ടുന്ന വിവരങ്ങളാണ് വാര്‍ത്തയ്ക്കൊപ്പം മാധ്യമങ്ങള്‍ നല്‍കിയിരിക്കുന്നത്.

ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ്
ഒരു കുടയും കുഞ്ഞി പെങ്ങളും എന്ന ദൂരദര്‍ശനിലെ സീരിയലിലൂടെ ബാല താരമായി എത്തിയ ദേവി പിന്നീട് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായി. 500 ഓളം സിനിമകളില്‍ ഡബ്ബ് ചെയ്തിട്ടുണ്ടെന്നും ഡബ്ബിങ്ങിന് ദേശീയ പുരസ്കാരം നേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊലപാതകിയാക്കി
ഈ ദേവിയുടെ വിവരങ്ങളാണ് കൊലപാതകിയെന്ന മട്ടില്‍ തമിഴ്നാട് മാധ്യമങ്ങള്‍ നല്‍കിയത്. അതേസമയം വാര്‍ത്തകളെ കുറിച്ച് ദേവിയോട് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ നടി പ്രതികരിച്ച് രംഗത്തെത്തി. ആരാണ് വാര്‍ത്ത നല്‍കിയതെന്ന് തനിക്ക് അറിയില്ലെന്നും താന്‍ ഭര്‍ത്താവിനൊപ്പം സുഖമായി കഴിയുകയാണെന്നും ദേവി പറഞ്ഞു.

പ്രതികരണം
എന്റെ പൊന്ന് കുഞ്ഞേ അത് ഞനല്ല, ഞാന്‍ ഭര്‍ത്താവിനൊപ്പം സുഖമായി കഴിയുകയാണ്. ഒരു കുടയും കുഞ്ഞി പെങ്ങളും എന്ന സീരിയലില്‍ അഭിനയിച്ചത് താന്‍ തന്നെയാണ്. അത് പഠിക്കുന്ന സമയത്തായിരുന്നു. അത് കഴിഞ്ഞ് താന്‍ അഭിനയം നിര്‍ത്തി, നടി പറയുന്നു.

അറിയില്ലെന്ന്
ഇപ്പോള്‍ താന്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ആണ്. ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. ഏത് സൈറ്റിലാണ് വാര്‍ത്ത വന്നിരിക്കുന്നത്. തനിക്ക് അതിനെ കുറിച്ച് അറിയില്ലെന്നും നടി പ്രതികരിച്ചതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications