കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലു മാറി ശസ്ത്രക്രിയ: ഫോര്‍ട്ടിസ് ആശുപത്രിയിലെ അഞ്ച് ജീവനക്കാര്‍ക്കെതിരെ നടപടി

Google Oneindia Malayalam News

ദില്ലി: കാലിന് പൊട്ടലേറ്റ് ചികിത്സ തേടിയ യുവാവിന്റെ കാല് മാറി ശസ്ത്രക്രിയ സംഭവത്തില്‍ ഫോര്‍ട്ടിസ് ആശുപത്രിയിലെ അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. വലതുകാലിന്റെ ഉപ്പൂറ്റിക്ക് പരിക്കേറ്റ രവി റായ് എന്ന യുവാവിന്റെ ഇടതുകാലിന് ശസ്ത്രക്രിയ ചെയ്തത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ഞായറാഴ്ചയാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പടിയില്‍ നിന്നും വീണതിനെത്തുടര്‍ന്ന് പരിക്കേറ്റ രവിയെ ഞായറാഴ്ചയായിരുന്നു ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വലതുകാലിന് പൊട്ടലേറ്റ യുവാവിന്റെ ഇടതുകാലിന് ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ ആശുപത്രി ജീവനക്കാരുടെ അനാസ്ഥ ചൂണ്ടിക്കാണിച്ച് മാതാപിതാക്കള്‍ അശോക് വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

surgery

എന്നാല്‍ ശസ്ത്രക്രിയ വഴി ഇടുതുകാലിലെ സ്‌ക്രൂ വലതുകാലിലേക്ക് മാറ്റാമെന്ന നിരുത്തരവാദിത്തപരമായ നിലപാടാണ് ആശുപത്രി അധികൃതര്‍ സ്വീകരിച്ചതെന്നും യുവാവിന്റെ കുടുംബം ആരോപിക്കുന്നു. തുടര്‍ശസ്ത്രക്രിയക്കും ചികിത്സയ്ക്കുമായി യുവാവിന്‍െ ഷാലിമാര്‍ ബാഗിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

 രോഗിയുടെ കാലുമാറി ശസ്ത്രക്രിയ; ആശുപത്രിക്കെതിരെ പ്രതിഷേധം രോഗിയുടെ കാലുമാറി ശസ്ത്രക്രിയ; ആശുപത്രിക്കെതിരെ പ്രതിഷേധം

സംഭവത്തെത്തുടര്‍ന്ന് പ്രതിഷേധുയര്‍ന്നതോടെ ഇതെക്കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ദ കമ്മറ്റിയെ നിയമിച്ചതായി വ്യക്തമാക്കിക്കൊണ്ട് ഫോര്‍ട്ടിസ് ആശുപത്രി അധികൃതര്‍ പ്രസ്താവനയിറക്കി. പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള അഞ്ച് ആശുപത്രി ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

English summary
Wrong leg surgery, hospital took action against five staffers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X