കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജിത് പവാറിന് പിറകില്‍ താനല്ല.... എല്ലാം സ്വന്തം തീരുമാനം, തുറന്ന് പറഞ്ഞ് ശരത് പവാര്‍!!

Google Oneindia Malayalam News

പൂനെ: മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം അജിത് പവാറാണെന്ന് ശരത് പവാര്‍. ബിജെപിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിന് പിന്നില്‍ താനല്ല ഉള്ളത്. അത് അജിത്തിന്റെ സ്വന്തം തീരുമാനമാണ്. ഉപമുഖ്യമന്ത്രിയാവണമെന്നായിരിക്കും അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷേ എന്‍സിപി അതിന്റെ ഭാഗമല്ല. അടുത്ത സര്‍ക്കാര്‍ ശിവസേനയ്ക്കും കോണ്‍ഗ്രസിനുമൊപ്പം ചേര്‍ന്ന് ഉണ്ടാക്കാന്‍ പോകുന്നത് എന്‍സിപി തന്നെയാണെന്നും പവാര്‍ വ്യക്തമാക്കി.

1

അജിത് പവാര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് എന്‍സിപിയില്‍ നിന്ന് പോയത്. അത് താനുമായി ബന്ധപ്പെടുന്ന കാര്യമല്ല. പലരും തനിക്ക് അതിനെ കുറിച്ച് അറിയാമെന്ന് പറയുന്നുണ്ട്. എന്നാല്‍ അത് അജിത്തിന്റെ മാത്രം തീരുമാനമാണെന്നും, ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്നും ശരത് പവാര്‍ വ്യക്തമാക്കി. അജിത്തിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. സര്‍ക്കാരുണ്ടാക്കാന്‍ പോകുന്നത് ത്രികക്ഷി സഖ്യം തന്നെയാണെന്നും പവാര്‍ പറഞ്ഞു.

തനിക്ക് ഇപ്പോള്‍ അജിത് പവാറുമായി ഒരു ബന്ധവുമില്ല. അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ലെന്നും പവാര്‍ പറഞ്ഞു. അതേസമയം അജിത് പവാറിനെ പുറത്താക്കുമോ എന്ന കാര്യം പറയാനാവില്ല. അക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണ്. താന്‍ 50 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ പല രാഷ്ട്രീയ മാറ്റങ്ങളും കണ്ടിട്ടുണ്ട്. പ്രതിസന്ധികള്‍ വരും, പക്ഷേ അതെല്ലാം താല്‍ക്കാലികം മാത്രമാണെന്നും പവാര്‍ വ്യക്തമാക്കി.

ജനങ്ങള്‍ക്കിടയില്‍ തന്റെ പരിചയസമ്പത്ത് ശക്തമാണ്. ഇപ്പോള്‍ വരെ എനിക്ക് യുവാക്കളുടെ പിന്തുണ ലഭിക്കുന്നുണ്ട്. ഒന്നിനെ കുറിച്ചും എനിക്ക് ആശങ്കകളില്ലെന്നും പവാര്‍ പറഞ്ഞു. അതേസമയം അജിത് പവാറിനെ മടക്കി കൊണ്ടുവരാന്‍ എന്‍സിപി നേതാക്കള്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതുവരെ തിരിച്ചുവരാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ശിവസേന അജിത് പവാറിന് മുഖ്യമന്ത്രി പദം ഓഫര്‍ ചെയ്‌തെന്നും സൂചനയുണ്ട്.

 അജിത് പവാറിന്‍റെ കൂറുമാറ്റം ശരത് പവാര്‍ അറിഞ്ഞോ? സത്യാവസ്ഥ ഇങ്ങനെ, പവാറിന്‍റെ തന്ത്രം തന്നെ അജിത് പവാറിന്‍റെ കൂറുമാറ്റം ശരത് പവാര്‍ അറിഞ്ഞോ? സത്യാവസ്ഥ ഇങ്ങനെ, പവാറിന്‍റെ തന്ത്രം തന്നെ

English summary
wrong to says i am behind ajit pawars revolt says sharat pawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X