കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസി പെണ്‍കുട്ടികളെ നഗ്നരാക്കി, ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്ത് വിട്ടു

ഛത്തീസ്ഗഢിലെ ജയിലില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്ത് വിട്ട ജയില്‍ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍.

  • By Akhila
Google Oneindia Malayalam News

ദില്ലി: ഛത്തീസ്ഗഢിലെ ജയിലില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്ത് വിട്ട ജയില്‍ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍. ജയിലില്‍ ആദിവാസി പെണ്‍കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ ഷോക്ക് നല്‍കി പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് ഡപ്യൂട്ടി ജയിലര്‍ ഡോങ്‌ഗ്രേ ഫേസ്ബുക്കിലൂടെ വാര്‍ത്ത പുറത്ത് വിട്ടത്.

തുടര്‍ന്ന് വര്‍ഷയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ബസ്‌കറില്‍ അടുത്തിടെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തെ കുറിച്ചും ആദിവാസികളോട് കാണിക്കുന്ന ക്രൂരതെയും കുറിച്ചും തുറന്ന് പറഞ്ഞായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്കില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ഭീഷണിയും ഉയര്‍ന്നു. തുടര്‍ന്ന് വര്‍ഷ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.

പോസ്റ്റ് വൈറലായി

പോസ്റ്റ് വൈറലായി

ജയിലിലെ പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടികളോടുള്ള ജയില്‍ ഉദ്യോഗസ്ഥരുടെ പീഡനങ്ങളെ കുറിച്ച് തുറന്ന് എഴുതിയ വര്‍ഷയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. തുടര്‍ന്ന് ഛത്തീസ്ഗഢ് പോലീസ് അന്വേഷണം ആരംഭിച്ചു.

ഞാന്‍ കാണാറുണ്ട്

ഞാന്‍ കാണാറുണ്ട്

14 മുതല്‍ 16 വയസു വരെയുള്ള പെണ്‍കുട്ടികളെ നഗ്നരാക്കി കൈകളിലും മുലകളിലും ഇലക്ട്രിക് ഷോക്കേല്‍പ്പിക്കുന്നു. പോലീസ് സ്‌റ്റേഷനിലെ സ്ത്രീ ഉദ്യോഗസ്ഥര്‍ ഇത് ചെയ്യുന്നത് ഞാന്‍ കാണാറുണ്ട്.

ഞാന്‍ ഞെട്ടി പോയി

ഞാന്‍ ഞെട്ടി പോയി

ഷോക്കേല്‍പ്പിച്ചതിന്റെ അടയാളങ്ങള്‍ ഞാന്‍ കാണാറുണ്ട്. എന്തിനാണ് പ്രായം പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ മൂന്നാംമുറ പ്രയോഗിക്കുന്നത്. അവര്‍ക്ക് ചികിത്സ നല്‍കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മുതലാളിത്തം അടിച്ചേല്‍പ്പിക്കുന്നു

മുതലാളിത്തം അടിച്ചേല്‍പ്പിക്കുന്നു

ബസ്‌കറില്‍ മുതലാളിത്ത വ്യവസ്ഥ അടിച്ചേല്‍പ്പിക്കുന്നു. അവിടെ മരിച്ച് വീഴുന്നവര്‍ നമ്മുടെ ആളുകളാണ്. അവിടെ ആദിവാസികളുടെ ഭൂമിയില്‍ നിന്ന് പുറത്താക്കുകയാണ്. അവരുടെ വീടുകള്‍ കത്തിച്ചും സ്ത്രീകളെ ബലാത്സംഗം ചെയ്തും ഭൂമിയും വനവും പിടിച്ചെടുക്കുകയാണ്.

സ്ത്രീകളെയും പെണ്‍കുട്ടികളെയും

സ്ത്രീകളെയും പെണ്‍കുട്ടികളെയും

ബസ്‌കറില്‍ നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്നവര്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ് ലക്ഷ്യമിടുന്നത്. എങ്ങോട്ടാണ് ഇവര്‍ നീതി തേടി പോകേണ്ടത്. സിബിഐ റിപ്പോര്‍ട്ടും കോടതിയും അതുതന്നെയാണ് പറയുന്നത്.

English summary
Wrote About Sexual Abuse of Minors By Chhattisgarh Police is Suspended.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X