കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ മോദി കുടുങ്ങി!! ചോര്‍ച്ച നേരത്തെ അറിയിച്ചിട്ടും നടപടിയെടുത്തില്ല!!

തന്റെ സഹപാഠികളും അധ്യാപികയും ചേര്‍ന്നാണ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയതെന്ന് ജാന്‍വി അവകാശപ്പെട്ടു

Google Oneindia Malayalam News

ലുധിയാന: സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുരുക്കില്‍. ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടുണ്ടെന്ന് കാണിച്ച് പ്രധാനമന്ത്രിക്ക് ഒരാഴ്ച്ച മുമ്പ് കത്തയച്ചിട്ടും കാര്യമായ നടപടിയെടുത്തില്ലെന്നാണ് പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള സിബിഎസ്ഇ 12ാം ക്ലാസ് വിദ്യാര്‍ത്ഥിനി ജാന്‍വി ബെഹല്‍ പറയുന്നത്. മാര്‍ച്ച് 17നാണ് താന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതെന്ന് ജാന്‍വി പറയുന്നു. കൃത്യമായ സമയത്ത് നടപടിയെടുത്തിരുന്നെങ്കില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.

ചോദ്യപേപ്പർ ചോർച്ചയിൽ സിബിഎസ്ഇയ്ക്ക് കാലിടറുന്നു! മലയാളി വിദ്യാർത്ഥി സുപ്രീംകോടതിയിൽ...ചോദ്യപേപ്പർ ചോർച്ചയിൽ സിബിഎസ്ഇയ്ക്ക് കാലിടറുന്നു! മലയാളി വിദ്യാർത്ഥി സുപ്രീംകോടതിയിൽ...

1

അതേസമയം ജാന്‍വിയുടെ വെളിപ്പെടുത്തല്‍ പ്രധാനമന്ത്രിക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയ സമയത്താണ് ജാന്‍വിയുടെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. തന്റെ സഹപാഠികളും അധ്യാപികയും ചേര്‍ന്നാണ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയതെന്ന് ജാന്‍വി അവകാശപ്പെട്ടു. ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയ സംഘവുമായി ബന്ധപ്പെട്ടിരുന്നെന്നും ഇക്കാര്യം പോലീസിനെയും നേരത്തെ അറിയിച്ചിരുന്നുവെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. ചോദ്യപ്പേപ്പര്‍ ചോര്‍ന്നതോടെ പ്ലസ്ടു ഇക്കണോമിക്‌സ് പരീക്ഷ ഏപ്രില്‍ 25ന് വീണ്ടും നടത്താനിരിക്കുകയാണ് സിബിഎസ്ഇ.

2

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടയാന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വിദ്യാര്‍ത്ഥികളുടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാന്‍വി വെളിപ്പെടുത്തില്‍ നടത്തിയത്. വാട്‌സാപ്പിലൂടെ വഴി ഇവ ചോര്‍ത്തിക്കൊടുക്കുന്നുണ്ടെന്ന് പലരും തന്നോട് പറഞ്ഞിരുന്നതായി ജാന്‍വി പറയുന്നു. അതേസമയം വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍ സര്‍ക്കാരിന്റെ അലസസമീപനത്തിന് തിരിച്ചടിയാവും. കോണ്‍ഗ്രസ് വിവാദത്തില്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തുണ്ട്. ഇക്കാര്യം അവരും ഉന്നയിക്കാനാണ് സാധ്യത.

പ്രവാസികള്‍ക്ക് സിബിഎസ്ഇ പുനപ്പരീക്ഷയില്ല; വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസംപ്രവാസികള്‍ക്ക് സിബിഎസ്ഇ പുനപ്പരീക്ഷയില്ല; വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം

പ്രിന്‍സിപ്പാളിന് ആദരാഞ്ജലി അര്‍പ്പിച്ചത് എസ്എഫ്‌ഐ തന്നെ!! വെളിപ്പെടുത്തലുമായി യൂണിറ്റ് സെക്രട്ടറി!!പ്രിന്‍സിപ്പാളിന് ആദരാഞ്ജലി അര്‍പ്പിച്ചത് എസ്എഫ്‌ഐ തന്നെ!! വെളിപ്പെടുത്തലുമായി യൂണിറ്റ് സെക്രട്ടറി!!

English summary
Wrote to PM Narendra Modi about paper leak but no action was taken Punjab CBSE student
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X