ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റു; ബിടെക് വിദ്യാര്‍ഥിനി ദുപ്പട്ടയില്‍ തൂങ്ങിമരിച്ചു!
ദില്ലി: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം തോറ്റുപുറത്തായതില് മനംനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കിയതായി റിപ്പോര്‍ട്ട്. ഗ്വാളിയോറില്‍ നിന്നുള്ള ബി ടെക് വിദ്യാര്‍ഥിനി സുരഭി കാംതാണ് ദുപ്പട്ടയില്‍ തൂങ്ങിമരിച്ചത്. എന്തിനാണ് ജീവനൊടുക്കുന്നത് എന്ന് സുരഭി ആരോടും പറഞ്ഞിരുന്നില്ല. ആത്മഹത്യാക്കുറിപ്പും കിട്ടിയിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ തോല്‍വിയാകാം സുരഭി ജീവനൊടുക്കാനുള്ള കാരണം എന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
ഗ്വാളിയോറിലെ എം ഐ ടി എസ് കോളജിലെ വിദ്യാര്‍ഥിനിയാണ് സുരഭി. കുടുംബാംങ്ങള്‍ക്കൊപ്പം ഇരുന്നാണത്രെ സുരഭി ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് മത്സരം കണ്ടത്. കളിയില്‍ ഇന്ത്യ ജയിക്കണമെന്ന് സുരഭി പ്രാര്‍ഥിച്ചിരുന്നു. ഇന്ത്യ ജയിച്ചാല്‍ താന്‍ പ്രസാദം വിതരണം ചെയ്യുമെന്ന് സുരഭി പറഞ്ഞിരുന്നന്നു. ഇന്ത്യ തോറ്റതോടെ സുരഭി വളരെയധികം അസ്വസ്ഥയായി കാണപ്പെട്ടിരുന്നു - കുടുംബാംഗങ്ങള്‍ പറയുന്നത് ഇങ്ങനെ.

രാത്രി ഉറങ്ങാന്‍ പോയ സുരഭിയെ ഏപ്രില്‍ 1 ന് രാവിലെ ബെഡ് റൂമില്‍ തൂങ്ങിമരിച്ച നിലയിലാണ് വീട്ടുകാര്‍ പിന്നീട് കണ്ടത്. ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിമരിക്കുകയായുരുന്നു. എന്തായാലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിച്ചിട്ടുണ്ട്. ഇന്ത്യയുടെ തോല്‍വിയാണോ ആത്മഹത്യയ്ക്ക് കാരണം എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല എന്ന നിലപാടിലാണ് പോലീസ്.
ലോകകപ്പ് ജേതാക്കളാകാന്‍ സാധ്യക കല്‍പ്പിക്കപ്പെട്ടിരുന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനോട് ദയനീയമായി തോറ്റ് പുറത്താകുകയായിരുന്നു. മുംബൈയില്‍ നടന്ന കളിയില്‍ ഇന്ത്യയെ 7 വിക്കറ്റിന് തോല്പിച്ച് വെസ്റ്റ് ഇന്‍ഡീസ് ഫൈനലില്‍ കടന്നു. ഞായറാഴ്ച കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനില്‍ നടക്കുന്ന ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിനെ നേരിടും.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications