കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റു; ബിടെക് വിദ്യാര്‍ഥിനി ദുപ്പട്ടയില്‍ തൂങ്ങിമരിച്ചു!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം തോറ്റുപുറത്തായതില്‍ മനംനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കിയതായി റിപ്പോര്‍ട്ട്. ഗ്വാളിയോറില്‍ നിന്നുള്ള ബി ടെക് വിദ്യാര്‍ഥിനി സുരഭി കാംതാണ് ദുപ്പട്ടയില്‍ തൂങ്ങിമരിച്ചത്. എന്തിനാണ് ജീവനൊടുക്കുന്നത് എന്ന് സുരഭി ആരോടും പറഞ്ഞിരുന്നില്ല. ആത്മഹത്യാക്കുറിപ്പും കിട്ടിയിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ തോല്‍വിയാകാം സുരഭി ജീവനൊടുക്കാനുള്ള കാരണം എന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

ഓടിജയിക്കാന്‍ ശ്രമിച്ച ഇന്ത്യയെ വെസ്റ്റ് ഇന്‍ഡീസ് തല്ലിത്തോല്‍പ്പിച്ചു!

ഗ്വാളിയോറിലെ എം ഐ ടി എസ് കോളജിലെ വിദ്യാര്‍ഥിനിയാണ് സുരഭി. കുടുംബാംങ്ങള്‍ക്കൊപ്പം ഇരുന്നാണത്രെ സുരഭി ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് മത്സരം കണ്ടത്. കളിയില്‍ ഇന്ത്യ ജയിക്കണമെന്ന് സുരഭി പ്രാര്‍ഥിച്ചിരുന്നു. ഇന്ത്യ ജയിച്ചാല്‍ താന്‍ പ്രസാദം വിതരണം ചെയ്യുമെന്ന് സുരഭി പറഞ്ഞിരുന്നന്നു. ഇന്ത്യ തോറ്റതോടെ സുരഭി വളരെയധികം അസ്വസ്ഥയായി കാണപ്പെട്ടിരുന്നു - കുടുംബാംഗങ്ങള്‍ പറയുന്നത് ഇങ്ങനെ.

virat-kohli-

രാത്രി ഉറങ്ങാന്‍ പോയ സുരഭിയെ ഏപ്രില്‍ 1 ന് രാവിലെ ബെഡ് റൂമില്‍ തൂങ്ങിമരിച്ച നിലയിലാണ് വീട്ടുകാര്‍ പിന്നീട് കണ്ടത്. ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിമരിക്കുകയായുരുന്നു. എന്തായാലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിച്ചിട്ടുണ്ട്. ഇന്ത്യയുടെ തോല്‍വിയാണോ ആത്മഹത്യയ്ക്ക് കാരണം എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല എന്ന നിലപാടിലാണ് പോലീസ്.

നോബോള് കൊണ്ട് ആറാട്ട്... തോറ്റാല്‍ ധോണിയെ വെറുതെ വിടാമോ... ട്രോളി കൊല്ലുന്നു....

ലോകകപ്പ് ജേതാക്കളാകാന്‍ സാധ്യക കല്‍പ്പിക്കപ്പെട്ടിരുന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനോട് ദയനീയമായി തോറ്റ് പുറത്താകുകയായിരുന്നു. മുംബൈയില്‍ നടന്ന കളിയില്‍ ഇന്ത്യയെ 7 വിക്കറ്റിന് തോല്‍പിച്ച് വെസ്റ്റ് ഇന്‍ഡീസ് ഫൈനലില്‍ കടന്നു. ഞായറാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിനെ നേരിടും.

English summary
In a shocking incident, a B.Tech student of Gwalior allegedly committed suicide after India lost to West Indies in the semifinal of World Twenty20 on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X