ആദ്യ ഭര്‍ത്താവിന് രണ്ടാം വിവാഹ വേദിയില്‍ യുവതിയുടെ മര്‍ദ്ദനം
ലുധിയാന: രണ്ടാം വിവാഹത്തിനൊരുങ്ങിയ ആദ്യ ഭര്‍ത്താവിനെ യുവതിയുടെ ബന്ധുക്കളും ചേര്‍ന്ന് പരസ്യമായി മര്‍ദ്ദിച്ചു. ലുധിയാനയിലാണ് സംഭവം. വിവാഹം നടക്കുന്ന മല്‍ഹപാര്‍ റോഡിലെ റെസ്‌റ്റൊറന്റില്‍ കടന്നു കയറിയ സംഘം വരന്‍ വിശാല്‍ കുമാര്‍ സോനു(42)വിനെ വലിച്ചിഴച്ച് മര്‍ദ്ദിക്കുകയായിരുന്നു. വിവാഹമോചനം നേടാതെ തന്നെ വഞ്ചിക്കുകയാണെന്നാരോപിച്ചാണ് രാഖിയെന്ന യുവതിയുടെ മര്‍ദ്ദനം.
വിശാല്‍ കുമാര്‍ തന്നെക്കാള്‍ 18 വയസ് പ്രായം കുറഞ്ഞ പെണ്‍കുട്ടിയെയാണ് വിവാഹം കഴിക്കാനൊരുങ്ങുന്നതെന്നും രാഖി ആരോപിച്ചു. സംഭവസ്ഥലത്ത് സംഘര്‍ഷമായതോടെ പോലീസ് സ്ഥലത്തെത്തി ഇരു വിഭാഗങ്ങളെയും സരഭ നഗര്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. രാഖിയെ താന്‍ വിവാഹമോചനം ചെയ്‌തെന്നും അക്കാര്യം തെളിയിക്കുന്ന രേഖകള്‍ തന്റെ കൈയ്യിലുണ്ടെന്നുമാണ് വിശാലിന്റെ വാദം.

വിവാഹ സ്ഥലത്തെത്തിയ രാഖിയെ അറിയില്ലെന്ന് സോനു പറഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പതിനാല് വര്‍ഷങ്ങള്‍ക്കുമുന്‍പ് സോനു തന്റെ സഹോദരിയെ വിവാഹം ചെയ്തിരുന്നതായി രാഖിയുടെ സഹോദരന്‍ പവന്‍ കുമാര്‍ പറയുന്നു. ഇവര്‍ക്ക് 13 വയസ് പ്രായമുള്ള മകനുണ്ട്. ബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് രാഖി ഇപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പമാണ്.

സോനു നേരത്തെ വിവാഹിതനാണെന്ന് അറിഞ്ഞിരുന്നതായി വധുവിന്റെ ബന്ധുക്കള്‍ പറഞ്ഞു. വിവാഹമോചനം നേടിയതിന്റെ രേഖകള്‍ തങ്ങളെ കാണിച്ചിരുന്നതിനാലാണ് വിവാഹത്തിന് സമ്മതിച്ചതെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കായാണ് റെസ്റ്റൊറന്റ് ബുക്ക് ചെയ്തതെന്ന് ഹോട്ടല്‍ അധികൃതര്‍ പറയുന്നു. വിവാഹ വാര്‍ഷികത്തിന്റെ വീഡിയോ പകര്‍ത്താനാണ് തന്നെ ക്ഷണിച്ചതെന്ന് വീഡിയോ ഗ്രാഫറും പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് പോലീസിന്റെ തീരുമാനം.












Click it and Unblock the Notifications