പാട്ടും നൃത്തവുമായി വിമാനത്താവളത്തിൽ വരവേൽപ്, താമസം ഗ്രാൻഡ് ചോളയിൽ, മോദി ചെന്നൈയിലെത്തി
ചെന്നൈ: ഇന്ത്യയും ചൈനയും ഒരു പോലെ ശ്രദ്ധയോടെ നോക്കിക്കാണുന്ന നരേന്ദ്ര മോദി-ഷി ജിൻ പിംഗ് അനൌപചാരിക ഉച്ചകോടിക്ക് ഇന്ന് തുടക്കമാവും. ചെന്നൈ മാമല്ലപുരത്ത് വെച്ചാണ് ഇരുനേതാക്കളും കാണുക. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തി. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ ചെന്നൈ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഉച്ചയോടെ എത്തുന്ന ഷി ജിന്‍ പിംഗിനെ തമിഴ്നാട്ടിന്റെ പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന പാട്ടും നൃത്തവുമായാണ് തമിഴ്നാട് വരവേല്‍ക്കുക.
കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം ചൈന ഉന്നയിച്ചേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കശ്മീര്‍ വിഷയത്തില്‍ ചൈന പാകിസ്താനൊപ്പമാണ്. പ്രത്യേക കരാറുകളൊന്നും കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും തമ്മില്‍ ഒപ്പിട്ടേക്കില്ല. രണ്ട് ദിവസമാണ് ചൈനീസ് പ്രസിഡണ്ടിന്റെ ഇന്ത്യാ സന്ദർശനം.

ഉച്ചയ്ക്ക് 1.30തോടെ ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിംഗ് ചെന്നൈയിലെത്തും. ഗുയിണ്ടി ഐടിസി ഗ്രാൻഡ് ചോള ഹോട്ടലിലാണ് ഷി ജിൻ പിംഗിനായുളള ഉച്ച ഭക്ഷണം ഒരുക്കിയിരിക്കുന്നത്. വൈകിട്ട് നാല് മണിയോടെ മോദി-പിംഗ് അനൌപചാരിക ഉച്ചകോടിയുടെ വേദിയായ മാമല്ലപുരത്തേക്ക് പുറപ്പെടും. 4.40തോടെ ഉച്ചകോടി വേദിയിലെത്തിച്ചേരും. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചൈനീസ് പ്രസിഡണ്ട് മാമല്ലപുരത്തെ ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കും.
തുടർന്ന് കലാക്ഷേത്രയിൽ നിന്നുളള കലാകാരന്മാർ ഷി ജിൻ പിംഗിന് വേണ്ടി ഒരുക്കിയ കലാപരിപാടികൾ ഇരുനേതാക്കളും വീക്ഷിക്കും. രാത്രിഭക്ഷണത്തിന് ശേഷം ഷി ജിൻ പിംഗ് ചെന്നൈയിലേക്ക് തിരിച്ച് പോകും. രണ്ടാം ദിവസമായ ശനിയാഴ്ചയാണ് മോദിയുമായുളള ചൈനീസ് പ്രസിഡണ്ടിന്റെ നിർണായക കൂടിക്കാഴ്ച. ഇന്ത്യ-ചൈന ബന്ധം, വ്യാപാരം, അതിർത്തി തർക്കങ്ങൾ അടക്കമുളള വിഷയങ്ങളിൽ ഇരുനേതാക്കളും ചർച്ച നടത്തും. താജ് ഹോട്ടലിൽ വെച്ചാണ് കൂടിക്കാഴ്ച. ഉച്ചയ്ക്ക് 1.30തോടെ അനൌപചാരിക ഉച്ചകോടി അവസാനിപ്പിച്ച് ഷി ജിൻ പിംഗ് ചൈനയ്ക്ക് മടങ്ങും. വൈകിട്ട് 4 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിക്ക് തിരിക്കും.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications