കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാട്ടും നൃത്തവുമായി വിമാനത്താവളത്തിൽ വരവേൽപ്, താമസം ഗ്രാൻഡ് ചോളയിൽ, മോദി ചെന്നൈയിലെത്തി

Google Oneindia Malayalam News

ചെന്നൈ: ഇന്ത്യയും ചൈനയും ഒരു പോലെ ശ്രദ്ധയോടെ നോക്കിക്കാണുന്ന നരേന്ദ്ര മോദി-ഷി ജിൻ പിംഗ് അനൌപചാരിക ഉച്ചകോടിക്ക് ഇന്ന് തുടക്കമാവും. ചെന്നൈ മാമല്ലപുരത്ത് വെച്ചാണ് ഇരുനേതാക്കളും കാണുക. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ ചെന്നൈ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഉച്ചയോടെ എത്തുന്ന ഷി ജിന്‍ പിംഗിനെ തമിഴ്‌നാട്ടിന്റെ പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന പാട്ടും നൃത്തവുമായാണ് തമിഴ്‌നാട് വരവേല്‍ക്കുക.

ജോളിക്ക് നേരെ ആക്രോശിച്ചും കൂവി വിളിച്ചും നാട്ടുകാർ, 2 കുപ്പികൾ, 3 ഡയറികൾ, തെളിവെടുപ്പ് പൂർത്തിയായി!ജോളിക്ക് നേരെ ആക്രോശിച്ചും കൂവി വിളിച്ചും നാട്ടുകാർ, 2 കുപ്പികൾ, 3 ഡയറികൾ, തെളിവെടുപ്പ് പൂർത്തിയായി!

കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം ചൈന ഉന്നയിച്ചേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കശ്മീര്‍ വിഷയത്തില്‍ ചൈന പാകിസ്താനൊപ്പമാണ്. പ്രത്യേക കരാറുകളൊന്നും കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും തമ്മില്‍ ഒപ്പിട്ടേക്കില്ല. രണ്ട് ദിവസമാണ് ചൈനീസ് പ്രസിഡണ്ടിന്റെ ഇന്ത്യാ സന്ദർശനം.

modi

ഉച്ചയ്ക്ക് 1.30തോടെ ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിംഗ് ചെന്നൈയിലെത്തും. ഗുയിണ്ടി ഐടിസി ഗ്രാൻഡ് ചോള ഹോട്ടലിലാണ് ഷി ജിൻ പിംഗിനായുളള ഉച്ച ഭക്ഷണം ഒരുക്കിയിരിക്കുന്നത്. വൈകിട്ട് നാല് മണിയോടെ മോദി-പിംഗ് അനൌപചാരിക ഉച്ചകോടിയുടെ വേദിയായ മാമല്ലപുരത്തേക്ക് പുറപ്പെടും. 4.40തോടെ ഉച്ചകോടി വേദിയിലെത്തിച്ചേരും. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചൈനീസ് പ്രസിഡണ്ട് മാമല്ലപുരത്തെ ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കും.

തുടർന്ന് കലാക്ഷേത്രയിൽ നിന്നുളള കലാകാരന്മാർ ഷി ജിൻ പിംഗിന് വേണ്ടി ഒരുക്കിയ കലാപരിപാടികൾ ഇരുനേതാക്കളും വീക്ഷിക്കും. രാത്രിഭക്ഷണത്തിന് ശേഷം ഷി ജിൻ പിംഗ് ചെന്നൈയിലേക്ക് തിരിച്ച് പോകും. രണ്ടാം ദിവസമായ ശനിയാഴ്ചയാണ് മോദിയുമായുളള ചൈനീസ് പ്രസിഡണ്ടിന്റെ നിർണായക കൂടിക്കാഴ്ച. ഇന്ത്യ-ചൈന ബന്ധം, വ്യാപാരം, അതിർത്തി തർക്കങ്ങൾ അടക്കമുളള വിഷയങ്ങളിൽ ഇരുനേതാക്കളും ചർച്ച നടത്തും. താജ് ഹോട്ടലിൽ വെച്ചാണ് കൂടിക്കാഴ്ച. ഉച്ചയ്ക്ക് 1.30തോടെ അനൌപചാരിക ഉച്ചകോടി അവസാനിപ്പിച്ച് ഷി ജിൻ പിംഗ് ചൈനയ്ക്ക് മടങ്ങും. വൈകിട്ട് 4 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിക്ക് തിരിക്കും.

English summary
Xi Jinping's India Visit Complete Schedule
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X