കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാര്‍: നരേന്ദ്ര മോദിയുടെ ഡിഎന്‍എ പ്രയോഗം എന്‍ഡിഎയെ തിരിഞ്ഞുകൊത്തുമോ?

  • By Muralidharan
Google Oneindia Malayalam News

പട്‌ന: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ബിഹാറില്‍ ബി ജെ പി പ്രതിരോധത്തിലോ. പ്രധാനമന്ത്രിയും സ്റ്റാര്‍ ക്യാംപെയ്‌നറുമായ നരേന്ദ്ര മോദിയുടെ വായില്‍ നിന്നും വീണ ഒരു പ്രയോഗമാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പിയോ പ്രതിരോധത്തിലാക്കുന്നത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഡി എന്‍ എയില്‍ തകരാറ് ഉണ്ടെന്ന തരത്തില്‍ മോദി നടത്തിയ പ്രയോഗമാണ് വിവാദമായിരിക്കുന്നത്.

ബിഹാറിന്റെ ഡി എന്‍ എയാണ് തന്റേത് എന്ന് പറഞ്ഞാണ് നിതീഷ് കുമാര്‍ മോദിക്ക് മറുപടി നല്‍കിയത്. എന്റെ ഡി എന്‍ എയ്ക്ക് തകരാറ് ഉണ്ട് എന്ന് പറഞ്ഞാല്‍ ബിഹാറിന്റെ ഡി എന്‍ എയ്ക്ക് തകരാറ് ഉണ്ട് എന്നാണര്‍ഥം. ബിഹാറിന്റെ മുഴുവന്‍ അഭിമാനപ്രശ്‌നമെന്ന തരത്തില്‍ മോദിയുടെ വാക്കുകളെ എത്തിക്കാനാണ് നിതീഷ് ക്യാംപിന്റെ ശ്രമം. പ്രയോഗം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിതീഷ് മോദിക്ക് കത്തും അയച്ചു.

modi

ബി ജെ പിയെ അടിക്കാന്‍ ഒരു വടി പ്രധാനമന്ത്രിയുടെ കയ്യില്‍ നിന്നും തന്നെ കിട്ടിയ സന്തോഷം ബിഹാിലെ പുതിയ രാഷ്ട്രീയ സഖ്യമായ നീതീഷ് കുമാര്‍ - ലാലു പ്രസാദ് മുന്നണി വെറുതെ കളയുന്നില്ല. ശബ്്ദ് വാപസ് എന്ന പേരില്‍ നരേന്ദ്ര മോദിയുടെ ഡി എന്‍ എ പ്രയോഗത്തിനെതിരെ ഒപ്പ് ശേഖരണം നടത്തുകയാണ് ജനതാദളും ആര്‍ ജെ ഡിയും.

തുടര്‍ച്ചയായി തങ്ങള്‍ ആവശ്യപ്പെട്ടിട്ടും ആ പ്രയോഗം പിന്‍വലിക്കാന്‍ നരേന്ദ്ര മോദി തയ്യാറായില്ല. ഞങ്ങള്‍ അദ്ദേഹത്തിനെതിരെ ശബ്ദ വാപസി ക്യാംപെയ്ന്‍ തുടങ്ങുകയാണ് - ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തിങ്കളാഴ്ച ട്വിറ്ററില്‍ പറഞ്ഞു. ബിഹാറില്‍ നിന്നും 50 ലക്ഷം ആളുകള്‍ ക്യാംപെയ്‌നില്‍ പങ്കെടുക്കുംയ. ഞങ്ങള്‍ മോദിജിക്ക് ഡി എന്‍ എ സാംപിളുകള്‍ അയച്ചുകൊടുക്കും.

English summary
Expect 50 lakh DNA samples soon, says Nitish Kumar to Prime Minister Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X