കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കങ്കണയ്ക്ക് വൈ കാറ്റഗറി സുരക്ഷ; ഹത്രാസ് കുടുംബത്തിന് ദൈവത്തിന്റെ കരുണ മാത്രം; തുറന്നടിച്ച് ശിവസേന

Google Oneindia Malayalam News

മുംബൈ: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ദളിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ/ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സാമൂഹിക പ്രവര്‍ത്തക സത്യമെ ദുബെ ഉള്‍പ്പെടെയുള്ളവരുടെ പൊതുതാല്‍പര്യ ഹരജിയാണ് പരിഗണിക്കുക.

ഇതിനിടെ ബി ജെ പിക്കെതിരെയും കേന്ദ്ര ര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ശിവസേന. ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷ സംബന്ധിച്ചായിരുന്നു ശിവസേനയുടെ വിമര്‍ശനം. മുഖപത്രം സാമ്‌നയിലൂടെയാണ് കേന്ദ്രസര്‍ക്കാരിനെതിരെയും ബി ജെ പിക്കെതിരെയും രംഗത്തെത്തിയത് .

 ദൈവത്തിന്റെ കരുണ മാത്രം

ദൈവത്തിന്റെ കരുണ മാത്രം

ബോളിവുഡ് നടി കങ്കണ റാണൗത്തിന് വൈ കാറ്റഗറി സുരക്ഷ ഒരുക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ പശ്ചാത്തലത്തിലായിരുന്നു സേനയുടെ വിമര്‍ശനം. കങ്കണയ്ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കിയപ്പോള്‍ ഹത്രാസിലെ കുടുംബത്തിന് ദൈവത്തിന്റെ കാരുണ്യത്തില്‍ അവശേഷിക്കുകയാണെന്ന് ശിവസേന സാമ്‌നയിലൂടെ പറഞ്ഞുവയ്ക്കുന്നു.

യുപി സര്‍ക്കാരിനെതിരെയും

യുപി സര്‍ക്കാരിനെതിരെയും

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍്ക്കാരിനെതിരെയും ശിവസേന രൂക്ഷമായി വിമര്‍ശനവുമായി രംഗത്തെത്തി. കേസില്‍ ഇരയുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത് ജുഡീഷ്യല്‍ അന്വേഷണമാണ്. എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറാനാണ് പദ്ധതി. ഇതിലൂടെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് എന്തൊക്കെയോ മറയ്ക്കാനുണ്ടെന്ന് ശിവസേന സാമ്‌നയിലൂടെ കുറ്റപ്പെടുത്തുന്നു.

രാഷ്ട്രീയനേതാക്കള്‍ ആക്രമിക്കപ്പെടുന്നു

രാഷ്ട്രീയനേതാക്കള്‍ ആക്രമിക്കപ്പെടുന്നു

ഹത്രാസിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശിക്കാനെത്തുന്ന രാഷ്ട്രീയ നേതാക്കള്‍ പൊലീസിന്റെ ലാത്തിച്ചാര്‍ജിന് ഇരയാവുകയാണ്. സംസ്ഥാനത്തെ ദലിത് സമുദായത്തെ അന്യായമായി പരിഗണിച്ചാല്‍ അവര്‍ ഉടന്‍ റോഡുകളില്‍ ഇറങ്ങി പ്രതിഷേധിക്കുമെന്നും ശിവസേന സാമ്‌നയിലൂടെ പറയുന്നു.

 ഹര്‍ജി സുപ്രീം കോടതിയില്‍

ഹര്‍ജി സുപ്രീം കോടതിയില്‍

അതേസമയം, കേസുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ന്യായമായ അന്വേഷണമാണ് ഹരജിക്കാരന്റെ ആവശ്യം. വിചാരണ ആരംഭിക്കുമ്പോള്‍ കേസ് യുപിയില്‍ നിന്നും ദില്ലിയിലേക്ക് മാറ്റണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

സ്ത്രീകളുടെ സംരക്ഷണം സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ യുപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് അവകാശപ്പെട്ട യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതിനകം കേസില്‍ സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തിട്ടുണ്ട്. സെപ്തംബര്‍ 19 ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ യുപി പൊലീസ് തന്നെ കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്.

ബീഹാര്‍ തെരഞ്ഞെടുപ്പ് കളത്തില്‍ ശിവസേനയും; 40 സീറ്റില്‍ വരെ മത്സരിച്ചേക്കും; ജെഡിയുവിന് കുരുക്ക്ബീഹാര്‍ തെരഞ്ഞെടുപ്പ് കളത്തില്‍ ശിവസേനയും; 40 സീറ്റില്‍ വരെ മത്സരിച്ചേക്കും; ജെഡിയുവിന് കുരുക്ക്

എങ്ങനെ ധൈര്യം വന്നു വസ്ത്രത്തിൽ കൈ വെക്കാൻ? പ്രിയങ്ക ഗാന്ധിയെ പിന്തുണച്ച് ബിജെപി നേതാവ്എങ്ങനെ ധൈര്യം വന്നു വസ്ത്രത്തിൽ കൈ വെക്കാൻ? പ്രിയങ്ക ഗാന്ധിയെ പിന്തുണച്ച് ബിജെപി നേതാവ്

കോണ്‍ഗ്രസ് ട്രബിള്‍ ഷൂട്ടര്‍ക്ക് വീണ്ടും പൂട്ട്; ഡികെ ശിവകുമാറിനെതിരെ സിബിഐ കേസ്, 75 കോടി അനധികൃതംകോണ്‍ഗ്രസ് ട്രബിള്‍ ഷൂട്ടര്‍ക്ക് വീണ്ടും പൂട്ട്; ഡികെ ശിവകുമാറിനെതിരെ സിബിഐ കേസ്, 75 കോടി അനധികൃതം

ഹത്രാസില്‍ 'അന്താരാഷ്ട്ര ഗൂഢാലോചന' ! പുത്തന്‍ തിയ്യറിയുമായി യുപി പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്ഹത്രാസില്‍ 'അന്താരാഷ്ട്ര ഗൂഢാലോചന' ! പുത്തന്‍ തിയ്യറിയുമായി യുപി പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്

Recommended Video

cmsvideo
BJP leader Chitra Wagh announced her solidarity to Priyanka Gandhi | Oneindia Malayalam

English summary
Y category security for Kangana; Only God's mercy to family of the Hathras victim, Says Shiv Sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X