കശ്മീര്‍ ഫയല്‍സ് സിനിമയുടെ സംവിധായകന് വൈ കാറ്റഗറി സുരക്ഷ; ഭീഷണിയെന്ന് വിശദീകരണം
ന്യൂദല്‍ഹി: ദി കശ്മീര്‍ ഫയല്‍സിന്റെ ഡയറക്ടര്‍ വിവേക് രഞ്ജന്‍ അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ അനുവദിച്ചു. വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സി ആര് പി എഫ് അകമ്പടിയോടെയുള്ള സുരക്ഷ സംഘം ഇന്ത്യയില്‍ ഉടനീളം വിവേക് രഞ്ജന്‍ അഗ്നിഹോത്രിയെ അനുഗമിക്കും.സിനിമയുടെ റിലീസിന് ശേഷം സംവിധായകന് ഭീഷണിയുണ്ടെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
വൈ കാറ്റഗറി സുരക്ഷയ്ക്ക് കീഴില്‍, വിവേക് രഞ്ജന്‍ അഗ്നിഹോത്രിക്ക് എട്ട് ഉദ്യോഗസ്ഥരുടെ സുരക്ഷാ കവചം നല്‍കും. അതില്‍ രണ്ട് കമാന്‍ഡോകളും പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും. കശ്മീരി പണ്ഡിറ്റുകള്‍ അനുഭവിച്ച ക്രൂരതകളും 1990 കളില്‍ താഴ്വരയില് നിന്ന് സമൂഹത്തിന്റെ കൂട്ട പലായനവുമാണ് കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയില്‍ വിവരിക്കുന്നത്. സിനിമയ്ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും വലിയ പിന്തുണ ലഭിച്ചിരുന്നു.

നിരവധി നികുതി ഇളവുകള്‍ കശ്മീര്‍ ഫയല്‍സിന് ലഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി സിനിമയുടെ അണിയറ പ്രവര്‍ത്തകരെ നേരില്‍ കണ്ട് അഭിനന്ദിച്ചിരുന്നു. ബി ജെ പി ഭരിക്കുന്ന ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, കര്‍ണാടക, ത്രിപുര, ഗോവ എന്നീ സംസ്ഥാനങ്ങള്‍ കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം നികുതി രഹിതമായി പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് പതിനൊന്നിനാണ് ചിത്രം പ്രദര്‍ശനത്തിനായി എത്തിയത്. അനുപം ഖേര്‍, മിഥുന് ചക്രവര്‍ത്തി, പല്ലവി ജോഷി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അതേസമയം കശ്മീരി ഫയല്‍സ് സിനിമയ്ക്ക് നല്കുന്ന അമിത പിന്തുണയ്ക്കെതിരെ കോണ്‍ഗ്രസും സമാജി വാദി പാര്‍ട്ടിയും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.

കശ്മീര്‍ ഫയല്‍സ് എന്ന സിനിമ നിര്മ്മിക്കാമെങ്കില് ലഖിംപൂര്‍ ഫയലുകള്‍ എന്ന പേരിലും സിനിമ നിര്‍മ്മിച്ച് കൂടെ എന്നായിരുന്നു അഖിലേഷ് എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ചോദ്യം. ബുധനാഴ്ച യു പിയിലെ സീതാപൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 3 നാണ് ലഖിംപൂര്‍ ഖേരിയില്‍ അപകടം നടന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്ത കര്‍ഷകര്‍ക്ക് നേരെ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര ജീപ്പ് ഇടിച്ച് കയറ്റുകയായിരുന്നു.

അതേസമയം ദ കശ്മിര് ഫയല്‍സി'നെ പ്രകീര്‍ത്തിച്ച് ആര് എസ് എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്തെത്തിയിരുന്നു. എല്ലാ സത്യാന്വേഷികളും ചിത്രം കാണണമെന്നാണ് മോഹന്‍ ഭാഗത് പറഞ്ഞിരുന്നത്. സംവിധായകന് വിവേക് അഗ്നിഹോത്രിയും നടി പല്ലവി ജോഷിയും ദല്‍ഹിയില്‍ മോഹന്‍ ഭാഗവത്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മോഹന്‍ ഭാഗവത് ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയത്. വസ്തുതകളുടെയും കലയുടെയും അടിസ്ഥാനത്തില്‍ സിനിമയെ വിശകലനം ചെയ്യേണ്ടതിന് പകരം, സിനിമയെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രചാരണമാണ് നടക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Recommended Video

വര്‍ഷങ്ങളായി സത്യം ബോധപൂര്‍വ്വം മറയ്ക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്നാണ് സിനിമകളോട് മോശമായ പ്രതികരണങ്ങള്‍ വരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം 4.25 കോടി രൂപയാണ് ആദ്യ ദിനത്തില്‍ ചിത്രം നേടിയത്. രണ്ടാം ദിനമായ ശനിയാഴ്ച 10.10 കോടിയും ചിത്രം നേടി. ആദ്യ മൂന്ന് ദിനങ്ങളിലെ കളക്ഷന്‍ ചേര്‍ത്തുവച്ചാല്‍ 31.6 കോടി വരും.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications