'ചുഴലിക്കാറ്റ് വരുമ്പോൾ പുറത്തിറങ്ങിയത് എന്തിനാണ്'? ചിരിപ്പിച്ച് റിപ്പോർട്ടറോട് യുവാവിന്റെ മറുപടി, വൈറൽ
ദില്ലി: ടൗട്ടെ ചുഴലിക്കാറ്റിന് പിന്നാലെ എത്തിയ യാസ് പശ്ചിമ ബംഗാളിലും ഒഡിഷയിലും ജാര്‍ഖണ്ഡിലുമടക്കം ദുരിതം വിതച്ചിരിക്കുകയാണ്. ഇന്നത്തോടെ ചുഴലിക്കാറ്റിന് ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതിനിടെ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് യുവാവ് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
യാസ് ചുഴലിക്കാറ്റ് ഗുരുതരമായി ബാധിച്ചിരിക്കുന്ന സംസ്ഥാനമാണ് ഒഡിഷ. ശക്തമായ കാറ്റും മഴയുമാണ് ഒഡിഷയുടെ വിവിധ ഭാഗങ്ങളില്‍. ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു നക്ഷത്ര ന്യൂസിലെ റിപ്പോര്‍ട്ടര്‍. എന്നാല്‍ കാറ്റിനും മഴയ്ക്കും ഇടയില്‍ ആളുകള്‍ പുറത്തിറങ്ങി നടക്കുന്ന കാഴ്ചയാണ് ഒഡിഷയില്‍ കണ്ടത്. ഇതേക്കുറിച്ച് റിപ്പോര്‍ട്ടര്‍ വഴിയില്‍ കണ്ട ഒരാളോട് ചോദ്യം ചോദിച്ചതും അതിനുളള മറുപടിയുമാണ് സോഷ്യല്‍ മീഡിയയെ ചിരിപ്പിക്കുന്നത്.

ശക്തമായ കാറ്റുണ്ട്, ചുഴലിക്കാറ്റും വരുന്നു.. ഈ സമയത്ത് താങ്കള്‍ എന്താണ് പുറത്തിറങ്ങി നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടറുടെ ചോദ്യം. നിങ്ങള്‍ പുറത്തിറങ്ങിയത് കൊണ്ടാണ് താനും പുറത്ത് ഇറങ്ങിയത് എന്നാണ് യുവാവ് നല്‍കിയ മറുപടി. താന്‍ പുറത്തിറങ്ങിയത് വാര്‍ത്ത നല്‍കാനാണ് എന്ന് റിപ്പോര്‍ട്ടര്‍ പറഞ്ഞു. അതുകൊണ്ട് തന്നെയാണ് താനും പുറത്തിറങ്ങിയത് എന്നും തങ്ങള്‍ പുറത്തിറങ്ങിയില്ലെങ്കില്‍ പിന്നെ നിങ്ങള്‍ വാര്‍ത്തയില്‍ ആരെ കാണിക്കും എന്നുമാണ് യുവാവ് ചോദിച്ചത്. ഇതോടെ റിപ്പോട്ടര്‍ക്ക് ഉത്തരം മുട്ടി.
Such a kind hearted man. Doing so much for the humanity.
— Arun Bothra (@arunbothra) May 26, 2021
Respect. pic.twitter.com/SCB1zhA5SQ
നക്ഷത്ര ന്യൂസ് ഈ വീഡിയോ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ഐപിഎസ് ഓഫീസര്‍ അരുണ്‍ ബോത്ര അടക്കമുളളവര്‍ ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്തൊരു ദയാലുവായ മനുഷ്യന്‍. മാനവരാശിക്ക് വലിയ കാര്യമാണ് ചെയ്യുന്നത് എന്നും തമാശ രൂപത്തില്‍ അരുണ്‍ ബോത്ര കുറിച്ചു. 6000 ലൈക്കും 76000 വ്യൂവും ഈ വീഡിയോയ്ക്ക് കിട്ടിക്കഴിഞ്ഞു.
ബോൾഡ് ആൻറ് ബ്യൂട്ടിഫുൾ തമന്ന... നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications