കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ മുലായം കുടുംബത്തിനും സ്വരംമാറുന്നു; അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കണം, ബിജെപി ചായ്‌വ്

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ സംഘപരിവാര്‍ സംഘടനകള്‍ മാത്രം ഉയര്‍ത്തിയിരുന്ന ആവശ്യം മറ്റു രാഷ്ട്രീയ നേതാക്കളും ഏറ്റെടുക്കുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ കുടുംബാംഗങ്ങളും ആവശ്യപ്പെടുന്നു. മുലായം സിങിന്റെ മരുമകള്‍ അപര്‍ണ യാദവാണ് ഈ ആവശ്യം ഉന്നയിച്ച രംഗത്തുവന്നിരിക്കുന്നത്.

മുലായം കുടുംബത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഇത്തരമൊരു പ്രതികരണം. രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് അടുക്കവെ മതേതര കക്ഷികളുടെ ഭാഗത്ത് നിന്ന് ഇത്തരം പ്രസ്താവനകള്‍ വരുന്നത് രാഷ്ട്രീയലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തല്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

അയോധ്യയില്‍ രാമക്ഷേത്രം

അയോധ്യയില്‍ രാമക്ഷേത്രം

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് അപര്‍ണ യാദവ് ആവശ്യപ്പെട്ടു. രാമായണത്തില്‍ രാമജന്‍മഭൂമിയെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ജനുവരിയില്‍ തര്‍ക്ക ഭൂമിയുമായി ബന്ധപ്പെട്ട വാദം സുപ്രീംകോടതിയില്‍ നടക്കുകയാണ്. അതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നും അപര്‍ണ യാദവ് പറഞ്ഞു.

കുടുംബ ഭിന്നത രാഷ്ട്രീയത്തിലും

കുടുംബ ഭിന്നത രാഷ്ട്രീയത്തിലും

സമാജ്‌വാദി പാര്‍ട്ടിയുമായി മുലായം സിങിന്റെ കുടുംബാംഗങ്ങള്‍ എല്ലാവരും നിലവില്‍ യോജിക്കുന്നില്ല. പാര്‍ട്ടിയിലുണ്ടായ ഭിന്നത മുലായത്തിന്റെ കുടുംബത്തെയും രണ്ടാക്കി മുറിച്ചിട്ടുണ്ട്. അതിന്റെ ഭാഗമാണ് ഈ വിവാദ പ്രസ്താവനയെന്ന് വിലയിരുത്തുന്നു. മുലായത്തിന്റെ സഹോദരന്‍ ശിവപാല്‍ യാദവ് രൂപീകരിച്ച പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടി (ലോഹ്യ) യുമായി സഹകരിക്കുന്ന വ്യക്തിയാണ് അപര്‍ണ.

ആര്‍ക്കൊപ്പം നില്‍ക്കും

ആര്‍ക്കൊപ്പം നില്‍ക്കും

കുടുംബത്തിലെ മുതിര്‍ന്നവര്‍ക്കൊപ്പമാണ് താന്‍ നില്‍ക്കുകയെന്ന് ശിവപാല്‍ യാദവിനെ സൂചിപ്പിച്ച് അപര്‍ണ പറഞ്ഞു. അഖിലേഷ് യാദവിനൊപ്പം അപര്‍ണയുണ്ടാകില്ല എന്ന വ്യക്തമായ സൂചനയാണിത്. കുടുംബത്തില്‍ ഭിന്നത വന്നത് അഖിലേഷിന് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും. പ്രത്യേകിച്ചും ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് അഖിലേഷ് ശ്രമിക്കുന്ന വേളയില്‍.

പ്രശ്‌നം ഇതാണ്

പ്രശ്‌നം ഇതാണ്

മുലായം സിങ് യാദവാണ് സമാജ്‌വാദി പാര്‍ട്ടി 25 വര്‍ഷം മുമ്പ് രൂപീകരിച്ചത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ പാര്‍ട്ടിയുടെ ചുക്കാന്‍ പിടിക്കുന്നത് മകന്‍ അഖിലേഷ് യാദവാണ്. അഖിലേഷിന്റെ വരവോടെ അമ്മാവന്‍ ശിവപാല്‍ യാദവ് ഒതുക്കപ്പെട്ടു. പിന്നീട് അച്ചടക്ക നടപടികളുടെ ഭാഗമായി അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. തുടര്‍ന്നാണ് ശിവപാല്‍യാദവ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്.

മുലായം ശരിക്കും പെട്ടു

മുലായം ശരിക്കും പെട്ടു

മകന്റെയും സഹോദരന്റെയും കൂടെ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മുലായം സിങ് യാദവ്. അടുത്ത വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ മുലായം ആര്‍ക്കൊപ്പം നില്‍ക്കുമെന്നാണ് രാഷ്ട്രീയ നേതാക്കള്‍ ഉറ്റുനോക്കുന്നത്. ശിവപാല്‍ യാദവ് ബിജെപിയുമായി അടുക്കുകയാണെന്ന് അഖിലേഷ് കുറ്റപ്പെടുത്തുന്നു.

ബിജെപിയിലേക്ക് അടുക്കുന്നു

ബിജെപിയിലേക്ക് അടുക്കുന്നു

മുലായം സിങിന് രണ്ട് ഭാര്യമാരാണ്. ആദ്യ ഭാര്യയിലെ മകനാണ് അഖിലേഷ്. രണ്ടാം ഭാര്യയിലെ മകനാണ് പ്രതീക് യാദവ്. ഇദ്ദേഹത്തിന്റെ ഭാര്യയാണ് അപര്‍ണ. ശിവപാല്‍ യാദവിനൊപ്പമാണ് പ്രതീകും അപര്‍ണയും നിലകൊള്ളുന്നത്. ഇവര്‍ ബിജെപിയുമായി തിരഞ്ഞെടുപ്പില്‍ സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഇവര്‍ ചര്‍ച്ച നടത്തിയിരുന്നു.

ബിഹാറില്‍ അമിത് ഷാക്ക് അടിതെറ്റി; ബിജെപി കീഴടങ്ങി, ആറ് മണ്ഡലങ്ങള്‍ തെറിക്കും!! എംപിമാര്‍ക്ക് നിരാശബിഹാറില്‍ അമിത് ഷാക്ക് അടിതെറ്റി; ബിജെപി കീഴടങ്ങി, ആറ് മണ്ഡലങ്ങള്‍ തെറിക്കും!! എംപിമാര്‍ക്ക് നിരാശ

English summary
Yadav chhoti bahu Aparna says Ram Temple should be built in Ayodhya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X