കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയ്ക്കുവേണ്ടി യാഗം; എംഎല്‍എ ഉള്‍പ്പെടെ 10 പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു

ഗുരുതരമായി പരിക്കേറ്റ എംഎല്‍എ ആശുപത്രിയില്‍ ചികിത്സയിലാണ്.

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഒരു മാസത്തിലധികമായി ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കുവേണ്ടി യാഗം നടത്തുന്നതിനിടെ ആമ്പൂര്‍ എംഎല്‍എ ആര്‍. ബാലസുബ്രഹ്മണി ഉള്‍പ്പെടെ പത്ത് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ഗുരുതരമായി പരിക്കേറ്റ എംഎല്‍എ ആശുപത്രിയില്‍ ചികിത്സയിലാണ്.

വെല്ലൂര്‍ വടച്ചേരി ശക്തി മാരിയമ്മന്‍ കോവിലിലെ ക്ഷേത്ര പരിസരത്തെ ആല്‍മരത്തിനു താഴെയായിരുന്നു യാഗം നടന്നിരുന്നത്. അഗ്നികുണ്ഡത്തില്‍ നിന്നു തീയുയര്‍ന്നതോടെ മരത്തിനു മുകളിലുള്ള കൂട്ടില്‍ നിന്നു തേനീച്ച ഇളകുകയായിരുന്നു. സമീപത്തുണ്ടായിരുന്നവരെയെല്ലാം തേനീച്ചകള്‍ പിന്തുടര്‍ന്ന് ആക്രമിച്ചു.

yagya

മറ്റൊരു എംഎല്‍എ ജയന്തി സ്ഥലത്തുണ്ടായിരുന്ന തന്റെ കാറില്‍ കയറി വാതിലടച്ചാണ് രക്ഷപ്പെട്ടത്. ജയന്തിയുടെ ഭര്‍ത്താവ് പത്മനാഭനുള്‍പ്പെടെയുള്ളവര്‍ക്ക് തേനീച്ചയില്‍ നിന്നും രക്ഷപ്പെടാനായില്ല. ബാലസുബ്രഹ്മണി തേനീച്ചയില്‍ നിന്നും രക്ഷപ്പെടാന്‍ കാറിനടുത്തേക്ക് ഓടിയെങ്കിലും അപ്പോഴേക്കും അവ ആക്രമിച്ചിരുന്നു.

എംഎല്‍എയുടെ കണ്ണിലും ചെവിയിലും മുഖത്തുമെല്ലാം തേനീച്ചകള്‍ കുത്തി. അവശനിലയിലായ എംഎല്‍എയെ ഉടന്‍ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്കേറ്റ മറ്റുള്ളവര്‍ ആമ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

English summary
Yagam conducted for Jayalalithaa’s health disturbs them; Bees sting MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X