Get Updates
Get notified of breaking news, exclusive insights, and must-see stories!

തലൈവി തിരിച്ചുവരണം; 35 ലക്ഷത്തിന്റെ യാഗവുമായിതമിഴ് മക്കള്‍, പങ്കെടുത്തത് 3000 ഭക്തര്‍...

ജയലളിതയുടെ രോഗശാന്തിയ്ക്ക് തമിഴ്‌നാട്ടില്‍ 35 ലക്ഷത്തിന്റെ യാഗം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് രോഗമുക്തി ലഭിക്കുന്നതിനായി തമിഴ്‌നാട്ടില്‍ യാഗം. ജയലളിതയെ ആശുപത്രിയ്ക്ക് മുമ്പില്‍ പ്രാര്‍ത്ഥനകളുമായി ആള്‍ക്കൂട്ടം തടിച്ചുകൂടിയതിന് പിന്നാലെയാണ് ജീവന്‍ രക്ഷിക്കാന്‍ യാഗത്തിന് തമിഴ്‌നാട് സാക്ഷിയാവുന്നത്.

ഒരുമാസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് പാര്‍ട്ടി പുറത്തുവിടുന്ന വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

 108 മൃത്യുജ്ഞയ യാഗം

108 മൃത്യുജ്ഞയ യാഗം

ഒരു മാസത്തോളമായി ആശുപത്രിയില്‍ കഴിയുന്ന ജയലളിതയുടെ രോഗമുക്തിയ്ക്കായി മൂവായിരത്തോളം എഐഡിഎംകെ പ്രവര്‍കരും 200ഓളം പുരോഹിതരുമാണ് ചെന്നൈയില്‍ ചൊവ്വാഴ്ച നടന്ന യാഗത്തില്‍ പങ്കെടുത്തത്. 108 മൃത്യുജ്ഞയ യാഗമാണ് എഐഡിഎംകെ നടത്തിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

അമ്മ തിരിച്ചുവരണം

അമ്മ തിരിച്ചുവരണം

തലൈവി പൂര്‍ണ്ണ ആരോഗ്യത്തോടെ തിരിച്ചുവരണമെന്നാഗ്രഹിക്കുന്ന പാര്‍ട്ടി 35 ലക്ഷമാണ് യാഗത്തിനായി ചെലവഴിച്ചത്. എഐഡിഎംകെ നേതാവ് വെട്രിവേലിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു

ആശുപത്രിയില്‍

ആശുപത്രിയില്‍

സെപ്തംബര്‍ 22 ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിത ഒരു മാസത്തോളമായി ആശുപത്രിയിലാണ് കഴിയുന്നത്. പനിയും നിര്‍ജ്ജലീകരണവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അഭ്യൂഹങ്ങള്‍ക്കിടെ.. സന്ദര്‍ശനം

അഭ്യൂഹങ്ങള്‍ക്കിടെ.. സന്ദര്‍ശനം

മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ നിരവധി നേതാക്കള്‍ അപ്പോളോ ആശുപത്രിയിലെത്തി തലൈവിയെ സന്ദര്‍ശിച്ചിരുന്നു. പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിന്‍, കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡു, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളാണ് ആശുപത്രിലെത്തി ജയലളിതയെ സന്ദര്‍ശിച്ചത്.

 സോഷ്യല്‍ മീഡീയ നിരീക്ഷണത്തില്‍

സോഷ്യല്‍ മീഡീയ നിരീക്ഷണത്തില്‍

ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെ ഇത് ഇല്ലാതാക്കുന്നതിനായി വിദഗ്ദര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിരീക്ഷിക്കുന്നത് ഊര്‍ജ്ജിതമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+